Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഒറ്റയടിക്ക് ഇടിഞ്ഞു..ഇത് തുടക്കം മാത്രം.. കാത്തിരിക്കുന്നത് വൻ വീഴ്ച?

രാജ്യാന്തര വിപണയിലെ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഡൊണാൾഡ് ട്രംപ് അഴിച്ചുവിട്ട വ്യാപാരയുദ്ധമാണ് ഇപ്പോൾ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. വിവിധ രാജ്യങ്ങൾക്ക് മേൽ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുമെന്ന ഭീഷണി തുടരുകയാണ്. എന്നാൽ പ്രതിസന്ധിയ്ക്കിടയിലും കഴിഞ്ഞ ദിവസം ആഗോള വിപണയിൽ സ്വർണ വില ഇടിഞ്ഞു. ഡോളർ ശക്തിപ്രാപിച്ചതാണ് വില ഇടിയാൻ കാരണമായത്. ഇന്തോനേഷ്യയുമായുള്ള യുഎസിന്റെ കരാറാണ് ഡോളറിന് നേട്ടമായത്. മാത്രമല്ല ഫെഡറൽ റിസർവ്വ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കില്ലെന്ന ട്രംപിന്റെ പ്രതികരണവും വിപണിക്ക് ആത്മാവിഷ്വാസം പകർന്നു. ജെറോമിനെ നീക്കുമെന്ന് നേരത്തേ ട്രംപ് ഭീഷണി മുഴക്കിയത് വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു.

രാജ്യാന്തര വിപണിയിലെ വിലയിടവ് ദുബായിലും സ്വർണ വിലയിൽ ഇടിവ് വരുതതി. ഒറ്റ ദിവസം കൊണ്ട് അ‍ഞ്ച് ദിർഹതതിന‍റെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ 24 കാരറ്റ് ഒരു ഗ്രാം സ്വർണതതിന് 400 ദിർഹമാണ് വില. 22 കാരറ്റിന് 370.50 ദിർഹവും 21 കാരറ്റിന് 355.25 ദിർഹവും 18 കാരറ്റിന് 304.50 ദിർഹവും.

golduae2-17

ഈ ഇടിവ് തുടക്കം മാത്രം?

പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടിയതോടെ യുഎസ് ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത വീണ്ടും കുറഞ്ഞിരിക്കുകയാണ്. സപ്റ്റംബർ വരെ അടിസ്ഥാന പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. ഇത് സ്വർണം വില കുറയാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

ആഗോള സ്വർണ വില 3,320 ഡോളറിലേക്ക് താഴ്ന്നാൽ സ്വാഭാവികമായും വില 3300 നിരക്കിലേക്ക് എത്തിയേക്കുമെന്ന് പറയുകയാണ് സെഞ്ച്വറി ഫിനാൻഷ്യൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ വിജയ് വലേച്ച. ഇത് യുഎഇയിലെ സ്വർണ വില വീണ്ടും കുറയാൻ ഇടയാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുഎസും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ കുറഞ്ഞതും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് കുറയാൻ കാരണമായി. ഓഹരി വിപണിയിലുള്ള ഉണർവ് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് അകറ്റുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വർണത്തിന്റെ വില കുറയുന്നത് യുഎഇയിൽ സ്വർണപ്രേമികൾക്ക് അനുകൂലമാകും.

എന്നാൽ ആശങ്കപ്പെടുത്തുന്ന പ്രവചനമാണ് വേൾഡ് ഗോൾഡ് കൗൺസിൽ നടത്തുന്നത്. ഈ വർഷം അവസനാത്തോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില 3839 ഡോളർ വരെ എത്തിയേക്കുമെന്നാണ് പ്രവചനം. യുഎസ്-ചൈന വ്യാപാര തർക്കം കൊടുമ്പിരി കൊണ്ടപ്പോഴായിരന്നു സ്വർണ വില ആഗോളവിപണിയിൽ റെക്കോഡ് തൊട്ടത്. അന്ന് 3500 ഡോളറായിരുന്നു ഔൺസിന് വില. എന്നാൽ ആ റെക്കോഡുകളെല്ലാം ഉടൻ സ്വർണം ഭേദിക്കുമെന്നാണ് വേൾഡ് കൗൺസിൽ പ്രവചനത്തിൽ പറയുന്നത്.

വില 3500 ഭേദിച്ചാൽ 3800ൽ എത്താൻ അധിക കാലതാമസം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ഭൗരരാഷ്ട്രീയ സംഘർഷങ്ങൾ ഇപ്പോഴും നിലച്ചിട്ടില്ല. യുക്രൈൻ-റഷ്യ സംഘർഷം ഏത് ഘട്ടത്തിലും വീണ്ടും ആവർത്തിച്ചേക്കാം. വെടിനിർത്തൽ കരാറിന് റഷ്യ തയ്യാറായില്ലെങ്കിൽ യുക്രൈന് കൂടുതൽ ആയുധങ്ങൾ അടക്കമുളള സഹായങ്ങൾ നൽകുമെന്നാണ് കഴിഞ്ഞ ദിവസം ‍യുഎസ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയത്.

വ്യാപര തീരുവ നയത്തിലും യുഎസ് കടുംപിടിത്തം തുടരുകയാണ്. ഇന്ത്യയുമായി വ്യാപാരക്കരാർ ഉണ്ടാക്കുമെന്ന് ആവർത്തിക്കുമ്പോഴും ഇതുവരെ ചർച്ച പൂർത്തിയാക്കിയിട്ടില്ല. യുഎസ് മുന്നോട്ട് വെച്ച പല നിർദ്ദേശങ്ങളും അംഗീകരിക്കാനാവാത്തതാണെന്നാണ് ഇന്ത്യയുടെ നിലപാട്.

വില ഇനി കുറയുകയേ ഇല്ലേ?

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കുറയുകയും വ്യാപര യുദ്ധം അയയുകയും ചെയ്താൽ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുളളഅ സ്വർണത്തിന്റെ പെരുമ കുറയും. എന്നാൽ അത് എത്രമാത്രം സാധ്യമാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+