Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്; പശ്ചിമേഷ്യയില്‍ സ്വര്‍ണം കൂടുതല്‍ സൂക്ഷിച്ച രാജ്യം ഇതാണ്‌

ദുബായ്: ലോകത്തെ സമ്പന്ന രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും ഇഴചേര്‍ന്ന് ജീവിക്കുന്ന മേഖലയാണ് പശ്ചിമേഷ്യ. സമാധാനം പൂത്തുലയുന്ന, നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള രാജ്യങ്ങള്‍ ഇവിടെയുണ്ട്. അതേസമയം, സംഘര്‍ഷ കലുഷിതമായ രാജ്യങ്ങളും. ക്രൂഡ് ഓയിലും പ്രകൃതി വാതവുമാണ് പശ്ചിമേഷ്യന്‍ സമ്പത്തിന്റെ പിന്‍ബലം എങ്കിലും സ്വര്‍ണത്തിലും ഇവര്‍ ശ്രദ്ധ വച്ചിട്ടുണ്ട്.

മദീനയില്‍ ഉള്‍പ്പെടെ സ്വര്‍ണ ഖനനത്തിന് വിദേശ കമ്പനികള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ ലോക രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് സ്വര്‍ണ ശേഖരത്തിലാണ്. എന്നാല്‍ പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഏത് രാജ്യത്തിന്റെ കൈവശമാണ് എന്നറിയാമോ. ഗള്‍ഫ് രാജ്യങ്ങളിലാകും എന്ന് കരുതിയെങ്കില്‍ തെറ്റി...

THIS COUNTRY HAME MORE GOLD THAN SAUDI AND QATAR-1

പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന രാജ്യം തുര്‍ക്കിയാണ്. 2024 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 615 ടണ്‍ സ്വര്‍ണം തുര്‍ക്കിയുടെ കൈവശമുണ്ട്. തുര്‍ക്കിക്ക് പശ്ചിമേഷ്യയിലും യൂറോപ്പിലും പ്രത്യേക സ്ഥാനമുണ്ട്. ഈ രണ്ട് മേഖലയുമായും തുല്യ പങ്കാളിത്തമുള്ള രാജ്യമാണ് തുര്‍ക്കി.

സാമ്പത്തിക അടിത്തറ ശക്തമായുള്ള രാജ്യം കൂടിയാണ് തുര്‍ക്കി. നാറ്റോയില്‍ അംഗത്വമുള്ള തുര്‍ക്കിയുടെ സൈന്യമാണ് ഈ സൈനിക കൂട്ടായ്മയില്‍ രണ്ടാം സ്ഥാനത്ത്. അമേരിക്ക കഴിഞ്ഞാല്‍ തുര്‍ക്കി സൈനികരാണ് നാറ്റോയില്‍ കൂടുതലുള്ളത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചന വന്നതോടെയാണ് ലോക രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയത്.

സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍, കുവൈത്ത്

കഴിഞ്ഞ വര്‍ഷം ഇന്ത്യയും ചൈനയും പോളണ്ടും തുര്‍ക്കിയുമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയത്. എല്ലാ രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്കുകള്‍ മുഖേനയാണ് സ്വര്‍ണം വാങ്ങുക. തുര്‍ക്കിക്ക് ശേഷം പശ്ചിമേഷ്യയില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുള്ളത് സൗദി അറേബ്യയ്ക്കാണ്. 323 ടണ്‍ സ്വര്‍ണമാണ് സൗദിയുടെ നീക്കിയിരിപ്പായുള്ളത്.

അസീറിലും മദീനയിലുമുള്ള സ്വര്‍ണഖനികള്‍ ഉള്‍പ്പെടെ ഖനനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് സൗദി. ഇന്ത്യയുടെ വേദാന്ത അടക്കമുള്ള വിദേശ കമ്പനികള്‍ക്ക് ഇതിനുള്ള ലൈസന്‍സ് സൗദി അറേബ്യ നല്‍കി കഴിഞ്ഞു. മൂന്ന് വര്‍ഷമാണ് ലൈസന്‍സ് കാലാവധി. പശ്ചിമേഷ്യയില്‍ കൂടുതല്‍ സ്വര്‍ണമുള്ള മൂന്നാമത്തെ രാജ്യം ഇറാഖ് ആണ്. 153 ടണ്‍ സ്വര്‍ണമാണ് ഇറാഖിന് കൈവശമുള്ളത്.

ഈജിപ്ത്, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളില്‍. ഈജിപ്തില്‍ 127 ടണ്‍, ഖത്തറില്‍ 111 ടണ്‍, കുവൈത്തില്‍ 78 ടണ്‍ എന്നിങ്ങനെയാണ് കരുതല്‍ സ്വര്‍ണത്തിന്റെ കണക്ക്. നേരത്തെ കരുതല്‍ ധനമായി ലോകരാജ്യങ്ങള്‍ ഡോളര്‍ വാങ്ങി സൂക്ഷിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും സ്വര്‍ണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന് അടിക്കടി വില കൂടുകയാണ്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+