സൗദി അറേബ്യ ലക്ഷ്യമിടുന്നത് യൂറോപ്പ്? രണ്ട് വഴികള്‍ ഒരുങ്ങുന്നു, ഇറാന്‍ ഭീഷണി ഇനി വിലപ്പോകില്ല

സൗദി അറേബ്യ പുതിയ നിക്ഷേപത്തിലൂടെയും സഹകരണ നീക്കങ്ങളിലൂടെയും രണ്ടു പാതകള്‍ കണ്ടെത്തുന്നു. സംഘര്‍ഷ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗള്‍ഫ് മേഖലയ്ക്ക് തടസം കൂടാതെ ചരക്കുകള്‍ എത്തിക്കുന്നതിന് ബദല്‍ മാര്‍ഗം ആവശ്യമാണ്. ഹോര്‍മുസ് കടലിടുക്കിലും ബാബുല്‍ മന്തിബിലും ഇറാന്‍ തടസം സൃഷ്ടിച്ചതോടെ ജിസിസി രാജ്യങ്ങള്‍ കടുത്ത ഞെരുക്കത്തിലാണ്.

തിരിച്ചടി നേരിട്ട് ബിജെപി; ഈ മാസം നഷ്ടമാകുന്ന രണ്ടാം പഞ്ചായത്ത്, യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു
തിരിച്ചടി നേരിട്ട് ബിജെപി; ഈ മാസം നഷ്ടമാകുന്ന രണ്ടാം പഞ്ചായത്ത്, യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു

ഏറെ കാലം ഈ കടല്‍പാതകളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് രണ്ട് വഴികള്‍ സൗദി അറേബ്യ ഒരുക്കുന്നത്. ഒന്ന് തുര്‍ക്കിയുമായി സഹകരിച്ചാണ്, മറ്റൊന്ന് സിറിയയുമായി സഹകരിച്ചും. രണ്ട് രാജ്യങ്ങളുമായുള്ള സഹകരണം വഴി യൂറോപ്പിലേക്ക് തടസമില്ലാതെ ചരക്കുകള്‍ എത്തിക്കാനും കൊണ്ടുവരാനും സാധിക്കുന്ന പാത ഒരുക്കുകയാണ് സൗദി.

saudi arabia syria turkey new links

കഴിഞ്ഞ ദിവസം സൗദി അറേബ്യയും സിറിയയും തമ്മില്‍ ഒപ്പുവച്ച കരാര്‍ ഈ ലക്ഷ്യത്തിലേക്കുള്ള വഴിയാണ്. നാല് കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. പോസ്റ്റല്‍ സല്‍വീസ്, വ്യോമയാനം, റെയില്‍വെ, റോഡ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കരാറുകള്‍. സിറിയയുമായുള്ള സഹകരണം എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന് സൗദി കരുതുന്നു.

തുര്‍ക്കി പറയുന്നു, ഇന്ത്യ തന്നെ ശരണം; റഷ്യ നിലപാട് മാറ്റിയപ്പോള്‍ ഡീസലിന് ഇന്ത്യയെ ആശ്രയിച്ച് തുര്‍ക്കി
തുര്‍ക്കി പറയുന്നു, ഇന്ത്യ തന്നെ ശരണം; റഷ്യ നിലപാട് മാറ്റിയപ്പോള്‍ ഡീസലിന് ഇന്ത്യയെ ആശ്രയിച്ച് തുര്‍ക്കി

40 വര്‍ഷത്തിലധികം നീണ്ട ഷിയാ ഭരണത്തിന് ശേഷം സിറിയ ഇപ്പോള്‍ സുന്നി ഭരണത്തിലാണ്. സൗദി അറേബ്യയുടെ എല്ലാ സഹായങ്ങളും അഹമ്മദ് അല്‍ ഷറാ നേതൃത്വം നല്‍കുന്ന പുതിയ ഭരണകൂടത്തിന് ലഭിക്കുന്നുണ്ട്. സിറിയയില്‍ റോഡ്, റെയില്‍ സൗകര്യം മികച്ചതാക്കുന്നതിലൂടെ ചരക്കു ഗതാഗതം വേഗത്തിലാക്കാന്‍ സാധിക്കും. ഇതിന് വേണ്ടി സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപകരെയും വിദഗ്ധരെയും സൗദി ഉപയോഗിച്ചേക്കും.

12 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷം സിറിയ പുനര്‍ നിര്‍മാണ ഘട്ടത്തിലാണ്. ഈ വേളയില്‍ ഖത്തറും സൗദിയും സിറിയയുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ അതിവേഗം സാധിക്കുന്ന രാജ്യങ്ങളാണ് സിറിയയും തുര്‍ക്കിയും. ജോര്‍ദാന്‍ കടന്നാല്‍ സൗദിയില്‍ നിന്നുള്ളവര്‍ക്ക് സിറിയയില്‍ എത്താം. ഇവിടെ നിന്ന് മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് പോകാം.

യുഎഇ കൊടുത്ത പണി ഏറ്റു; നമ്മള്‍ സുഹൃത്തുക്കള്‍, ഒന്നിച്ചിരിക്കണം എന്ന് ഇറാന്‍ പ്രസിഡന്റ്
യുഎഇ കൊടുത്ത പണി ഏറ്റു; നമ്മള്‍ സുഹൃത്തുക്കള്‍, ഒന്നിച്ചിരിക്കണം എന്ന് ഇറാന്‍ പ്രസിഡന്റ്

കഴിഞ്ഞ ജൂണില്‍ സൗദി അറേബ്യയും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം പ്രകാരം പഴയ റെയില്‍ പാത വീണ്ടും പൊടിതട്ടി എടുക്കുകയാണ്. ഹിജാസ് റെയില്‍വെ പദ്ധതിക്ക് വീണ്ടും ജീവന്‍ നല്‍കാനാണ് നീക്കം. സിറിയയും ജോര്‍ദാനും വഴി സൗദിക്കും തുര്‍ക്കിക്കുമിടയില്‍ റെയില്‍പാത ഒരുക്കുക എന്നതാണ് ധാരണ. ഒന്നാംലോക യുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ നശിപ്പിച്ച ഹിജാസ് റെയില്‍വെ പുനര്‍ നിര്‍ക്കുന്നതിലൂടെ ഏഷ്യ-യൂറോപ്പ് വ്യാപാരത്തിന് പുതിയ വഴി കണ്ടെത്തുകയാണ് ലക്ഷ്യം. അടുത്തിടെ സൗദിയും തുര്‍ക്കിയും പാകിസ്താനും ചേര്‍ന്ന് മക്ക പ്രതിരോധ കരാര്‍ ഒപ്പുവച്ചത് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+