Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് തീപ്പിടുത്തം: രക്ഷാ പ്രവർത്തനത്തിലെ ഇടപെടല്‍, കല കുവൈത്തിന് അധികൃതരുടെ ആദരവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ‌ മംഗഫില്‍ 25 മലയാളികള്‍ ഉള്‍പ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകിയ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കുവൈത്തിന്റെ (കല കുവൈത്ത്) സാമൂഹ്യ പ്രവർത്തനത്തിന് കുവൈത്ത് ഭരണ കൂടത്തിന്റെ ആദരവ്.

മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട്‌ നടത്തിയ സാമൂഹിക പ്രവർത്തനത്തിന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് വിഭാഗത്തിന്റെ മേജർ ജനറൽ ഈദ് റാഷിദ് അൽ ഒവൈഹാൻ പ്രശംസ പത്രം കല കുവൈറ്റ്‌ സാമൂഹിക വിഭാഗം സെക്രട്ടറി ജിൻസിന് കൈമാറി. തീപിടിത്തത്തിൽ 49 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒട്ടനവധി പേർക്ക് പരിക്കുകൾ പറ്റുകയും ചെയ്തിരുന്നു. കുവൈറ്റിന്റ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം. ഈ ദുരന്തമുഖത്ത് വളരെ കൃത്യമായി ഇടപെടുകയും, രക്ഷാ പ്രവർത്തങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകുവാനും കല കുവൈറ്റിന്റെ പ്രവർത്തകർക്ക് സാധിച്ചു.

kuwait-fire-kala-kuwait

മരണപ്പെട്ടവരുടേയും, ചികിത്സയിൽ കഴിയുന്നവരുടെയും കുടുംബാംഗങ്ങൾക്ക് സമയബന്ധിതമായി അവരെ കുറിച്ചുള്ള വിവരങ്ങൾ എത്തിച്ചു കൊടുക്കാനും, കേരള ഗവൺമെന്റിന്റെ നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ വളണ്ടിയർമാരായി പ്രവർത്തിക്കാനും, കുവൈറ്റിലെ ഇന്ത്യൻ എംബസി അഗ്നിബാധ ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്ക്വാഡിന്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്താനും കല കുവൈത്ത് അംഗങ്ങൾക്ക് സാധിച്ചതായി ഭാരവാഹികള്‍ വ്യക്തമാക്കി.

അതേസമയം, കുവൈത്ത് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോകകേരള സഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്ത് സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാർ കുവൈത്തുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സമയോചിത ഇടപെടൽ ഉണ്ടാവണം. ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അത് ഈടാക്കുന്ന കാര്യവും കുവൈറ്റ് സർക്കാർ പരിശോധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരേ മനസോടെ നീങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മംഗെഫിലെ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ നിശ്ചയിച്ചിട്ടുണ്ട്.

പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിച്ചിട്ടുണ്ട്. അവർ ഇരുവരും ഈ സഭയുടെ അംഗങ്ങളാണ്. ലോക കേരളസഭയുടെ നാമത്തിൽ അവരോടുള്ള നന്ദി ഈ ഘട്ടത്തിൽ രേഖപ്പെടുത്തുന്നു. നോർക്ക മുഖേനയാണ് അവർ സഹായം ലഭ്യമാക്കുക.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതം സഹായം നൽകും എന്നാണ് അറിയുന്നത്. അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്‌ക്കും ഗ്ലോബൽ കോൺടാക്ട് സെന്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+