Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയും കാനഡയുമല്ല, പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത് ഈ ഗള്‍ഫ് രാജ്യം: പുതിയ സർവ്വെ

റിയാദ്: യുഎഇയെ മറികടന്ന് പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി മാറാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ കുറേനാളുകളായി സൗദി അറേബ്യ. ഇപ്പോഴിതാ ഒരു പുതിയ സർവ്വേ റിപ്പോർട്ട് പുറത്ത് വരുമ്പോള്‍ പ്രവാസികളുടെ പ്രിയപ്പെട്ട സ്ഥലമായി സൗദി അറേബ്യ മാറിയിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. കൺസൾട്ടൻസി ഇസിഎ ഇന്റർനാഷണലിന്റെ പുതിയ പഠനം വെളിപ്പെടുത്തുന്നത് മിഡിൽ ഈസ്റ്റേൺ രാജ്യത്താണ് പ്രവാസികളുടെ ശമ്പളം ഏറ്റവും കൂടുതലെന്നാണ്.

സൗദി അറേബ്യയിലെ മിഡിൽ മാനേജർമാർ തസ്തികയില്‍ ജോലി ചെയ്യുന്നവർ പ്രതിവർഷം ശരാശരി 83,763 പൗണ്ട് (88.64 ലക്ഷം രൂപ) സമ്പാദിക്കുന്നുവെന്നാണ് മൈഎക്‌സ്പാട്രിയേറ്റ് മാർക്കറ്റ് പേ സർവേ പറയുന്നുത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. മുൻവർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവുണ്ടായിട്ടും ശരാശരി ശമ്പളം ഉയർന്നതാണെന്നും സർവേ വ്യക്തമാക്കുന്നു.

saudiarabia

അതേസമയം, ജീവനക്കാരെ അയയ്ക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലമായി യുകെ മാറിയിട്ടുണ്ട്. "സൗദി അറേബ്യ മൊത്തത്തിലുള്ള റാങ്കിംഗിൽ ഒന്നാമതെത്തിയേക്കില്ലെങ്കിലും, മിഡിൽ ഈസ്റ്റിലെ പ്രവാസികളുടെ ശമ്പളം അവിശ്വസനീയമാംവിധം ഉദാരമാണ്. അവിടെ താമസം മാറ്റാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാനഘടകവുമാണിത്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന ശമ്പളവും സൗദി അറേബ്യയിലാണ്.'' ഇസിഎ ഇന്റർനാഷണലിലെ റെമ്യൂണറേഷൻ ആൻഡ് പോളിസി സർവേ മാനേജർ ഒലിവർ ബ്രൗൺ കൺസൾട്ടൻസി സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ പറയുന്നു.

വ്യക്തിഗത നികുതി ഇല്ലാത്തതിനാൽ, മൊത്തത്തിലുള്ള പാക്കേജ് ചെലവുകൾ താങ്ങാനാവുന്നതാണ് എന്നതുമാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രത്യേകത. ഇത് യുകെയിൽ നിന്ന് വ്യത്യസ്‌തമാണ്. യുകെ പോലുള്ള രാജ്യങ്ങളില്‍ ശമ്പളത്തിന്റെ വലിയ ഭാഗം നികുതിയായി പോകുന്നുവെന്നും ഒലിവർ ബ്രൗൺ അഭിപ്രായപ്പെടുന്നു.

യുകെയും ജപ്പാനും തമ്മിൽ പ്രവാസികളുടെ ശമ്പള അന്തരം വർധിച്ചതായി സർവേ പറയുന്നു. യുകെയിലെ പാക്കേജിന്റെ ശമ്പളം മൊത്തം തുകയുടെ 18 ശതമാനം മാത്രമാണ്. നികുതി, താമസം, അന്താരാഷ്‌ട്ര സ്‌കൂൾ വിദ്യാഭ്യാസം, യൂട്ടിലിറ്റികൾ തുടങ്ങിയ ആനുകൂല്യങ്ങളാണ് ഇതിന് പുറമെ വരുന്നത്. യുകെയിലെ ശരാശരി പാക്കേജ് 441,608 ഡോളർ (3.62 കോടി രൂപ) ആണെന്നും സർവ്വേ പറയുന്നു. എന്നാല്‍ ഇതില്‍ വലിയൊരു വിഹിതം അവിടെ തന്നെ ചിലവഴിക്കേണ്ടിയും വരും.

മൂന്ന് സ്ഥാനങ്ങൾ കയറി ഹോങ്കോംഗ്, പ്രവാസി തൊഴിലാളികളുടെ ലോകത്തിലെ ഏറ്റവും ചെലവേറിയ അഞ്ചാമത്തെ സ്ഥലമായി. സിംഗപ്പൂർ റാങ്കിംഗിൽ 16-ാം സ്ഥാനത്താണ്. ആഗോള സർവ്വേയുടെ റാങ്കിംഗിൽ ജപ്പാനും ഇന്ത്യയും ചൈനയും രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+