Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍ മന്ത്രിയുടെ വന്‍ പ്രഖ്യാപനം; തൊഴില്‍ അന്വേഷിക്കുന്നവര്‍ ശ്രദ്ധിക്കുക, 45000 ജോലി അവസരം

മസ്‌ക്കത്ത്: ജിസിസി രാജ്യമായ ഒമാനില്‍ ഒട്ടേറെ ജോലി അവസരങ്ങള്‍ വരുന്നു. 45000 തൊഴിലുകളാണ് രാജ്യത്ത് സൃഷ്ടിക്കാന്‍ പോകുന്നത് എന്ന് തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് ബവയ്ന്‍ പറഞ്ഞു. സ്വകാര്യ-പൊതു മേഖലകളിലാണ് ഇത്രയും ഒഴിവുകള്‍. 24000 തൊഴിലുകള്‍ സ്വകാര്യ മേഖലയിലായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

ചെറുകിട ഇടത്തരം സംരംഭങ്ങളെ ശക്തമാക്കുക, വിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് ഉടന്‍ തൊഴില്‍ ചെയ്യാന്‍ അവസരം ഒരുക്കുക, എഐ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തൊഴില്‍ മന്ത്രാലയം ഈ വര്‍ഷം മുന്നോട്ട് പോകുന്നത്.

oman job

10000 തൊഴിലുകള്‍ സര്‍ക്കാര്‍ മേഖലയില്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിശീലനം, യോഗ്യതാ പ്രോഗ്രാമുകള്‍ എന്നിവയിലാകും 11000 തൊഴിലുകള്‍ എന്നും മന്ത്രി പറഞ്ഞു. ജോലികളില്‍ തദ്ദേശീയര്‍ക്ക് പ്രധാന്യം നല്‍കുന്ന പദ്ധതികളും ഒമാനിലുണ്ട്. സീനിയര്‍, മിഡില്‍ മാനേജ്‌മെന്റ് പദവികളില്‍ ഒമാനികളെ നിയമിക്കുന്നതിന് പ്രാധാന്യം നല്‍കാനാണ് തീരുമാനം.

ഇന്ത്യ-ഒമാന്‍ വ്യാപാര കരാര്‍ ഉടന്‍

ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ കരാര്‍ ഒപ്പുവയ്ക്കാനാണ് സാധ്യത എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2023 നവംബറിലാണ് എഫ്ടിഎയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇന്ത്യയും ഒമാനും തുടക്കമിട്ടത്. അടുത്തിടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഒമാന്‍ സന്ദര്‍ശിച്ചതോടെ നടപടികള്‍ വേഗത്തിലായി. ഒമാന്‍ വാണിജ്യ മന്ത്രി ഖയ്‌സ് ബിന്‍ മുഹമ്മദ് അല്‍ യൂസഫുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.

2022 മെയ് മാസത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. പിന്നീടാണ് ഒമാനുമായി ചര്‍ച്ച തുടങ്ങിയത്. താരിഫുകളില്‍ ഇളവ് നല്‍കി വ്യാപാരം പ്രോല്‍സാഹിപ്പിക്കാനാണ് ഈ കരാര്‍. ഏതൊക്കെ വസ്തുക്കള്‍ക്കാണ് ഇളവ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ ധാരണയുണ്ടാക്കാനാണ് തുടര്‍ച്ചയായ ചര്‍ച്ചകള്‍.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അര്‍ജന്റീന, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളുമായിട്ടാണ് നിലവില്‍ വ്യാപാര കരാറുള്ളത്. എന്നാല്‍ ഈ രാജ്യങ്ങളുമായുള്ള വ്യാപാരം പൂര്‍ണതോതില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

നിലവില്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളുമായി പ്രിഫറന്‍ഷ്യല്‍ വ്യാപാര കരാറാണുള്ളത്. നിലവില്‍ 20 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഈ രാജ്യങ്ങളുമായുള്ളത്. ഇത് 50 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മാത്രമല്ല, മൊത്തം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി 100 ബില്യണ്‍ ഡോളറിന്റെ വ്യാപാരവും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+