പാകിസ്താന്‍ സൈന്യം സൗദി അറേബ്യയിലേക്ക്; മുന്നറിയിപ്പുമായി ഹൂതികള്‍, യുദ്ധ ചിത്രം മാറുന്നു

സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ പാകിസ്താന്‍ തീരുമാനം. മക്ക കരാറിന്റെ ഭാഗമായിട്ടാണ് നീക്കം. മക്കയും മദീനയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പാകിസ്താന്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു. ഹൂതികളുമായി നേരിട്ടുള്ള യുദ്ധത്തിന് പാകിസ്താന്‍ സൈന്യം മുതിരുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. പാകിസ്താനും തുര്‍ക്കിക്കും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി.

കെ സുധാകനെ ഐസിയുവിലേക്ക് മാറ്റി; 'അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളിച്ചെന്ന് ഡോക്ടര്‍', ദുരൂഹത
കെ സുധാകനെ ഐസിയുവിലേക്ക് മാറ്റി; 'അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളിച്ചെന്ന് ഡോക്ടര്‍', ദുരൂഹത

യമനില്‍ പാകിസ്താന്‍ സൈന്യം ആക്രമണം നടത്തുന്നുണ്ടെന്നാണ് ഹൂതികള്‍ പറയുന്നത്. നവംബര്‍ ആറിന് യമനില്‍ ആക്രമണം നടത്തിയത് പാകിസ്താന്റെ യുദ്ധ വിമാനങ്ങളാണ് എന്നും അവര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല. അതിനിടെയാണ് കൂടുതല്‍ സൈനികരെ അയക്കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരിക്കുന്നത്...

pakistan army to saudi arabia

1980കള്‍ മുതല്‍ പാകിസ്താന്‍ സൈന്യം സൗദി അറേബ്യയിലുണ്ട്. സൗദി സൈനികര്‍ക്ക് വേണ്ട പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ വിന്യസിച്ചത്. കഴിഞ്ഞ വര്‍ഷം പാകിസ്താനും സൗദി അറേബ്യയും പ്രതിരോധ കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ വര്‍ഷം സൗദി പാകിസ്താന്‍ തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് മക്ക പ്രതിരോധ കരാറും ഒപ്പുവെച്ചു.

വിജയ് സ്വന്തം മതത്തിലേക്ക് ജനങ്ങളെ മാറ്റുന്നു; കാശി സംഗമത്തിന് വന്നില്ല, വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
വിജയ് സ്വന്തം മതത്തിലേക്ക് ജനങ്ങളെ മാറ്റുന്നു; കാശി സംഗമത്തിന് വന്നില്ല, വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ഹൂതികളുമായി ആക്രമണം തുടങ്ങിയ ശേഷം സൗദി അറേബ്യ അയല്‍രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. ഈജിപ്ത് സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. സിറിയയുമായും സൗദി അറേബ്യ പ്രതിരോധ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച ശേഷം യമനെതിരെ ശക്തമായ നീക്കത്തിനാണ് സൗദി അറേബ്യ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്ര പാകിസ്താന്‍ സൈനികരെയാണ് സൗദിയില്‍ വിന്യസിക്കുന്നത്, എന്താണ് ഇവരുടെ ദൗത്യം, എത്രകാലത്തേക്കാണ് സൈനിക വിന്യാസം, സൈനികര്‍ എപ്പോള്‍ സൗദി അറേബ്യയില്‍ എത്തും തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. മക്കയും മദീനയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പാകിസ്താന്‍ പറയുന്നു. അടുത്തിടെ രണ്ട് പുണ്യ നഗരങ്ങളും ഹൂതികള്‍ ലക്ഷ്യമിട്ടു എന്ന് സൗദി ആരോപിക്കുകയും ഹൂതികള്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.

മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി
മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി

ഹൂതികള്‍ സൗദി അറേബ്യയില്‍ ശക്തമായ ആക്രമണം നടത്തുന്നുണ്ട്. സൗദി സൈന്യം യമനിലും കനത്ത ആക്രമണം തുടരുകയാണ്. സൗദി അറേബ്യ നടത്തുന്ന ആക്രമണത്തിന് കൂട്ടുനില്‍ക്കുകയാണ് പാകിസ്താനും തുര്‍ക്കിയും ചെയ്യുന്നത് എന്ന് ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് അലി അല്‍ ഹൂതി കുറ്റപ്പെടുത്തി. യമനിലെ ജനങ്ങളെ ഉപരോധിക്കുന്നു, കൊല്ലുന്നു, ആക്രമണം തുടരുന്നു. ഇതിന് പിന്തുണ നല്‍കുകയാണോ നിങ്ങള്‍ എന്ന് അദ്ദേഹം ചോദിച്ചു. നവംബര്‍ ആറിന് പാകിസ്താന്‍ യുദ്ധ വിമാനങ്ങള്‍ യമനില്‍ ആക്രമണം നടത്തിയെന്ന് ഹൂതി വാര്‍ത്താ വിതരണ മന്ത്രി ഉമര്‍ അല്‍ ബുഖൈത്തി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma