Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ഞെരുങ്ങുന്നു; വരുമാനം കുത്തനെ ഇടിഞ്ഞു, യുദ്ധം നിലച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധി

ദോഹ: ഖത്തര്‍ സമ്പദ് വ്യവസ്ഥ നേരിടുന്നത് വലിയ പ്രതിസന്ധി. ജിഡിപി കുത്തനെ ഇടിഞ്ഞു എന്ന് പുതിയ ഔദ്യോഗിക കണക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ ജിഡിപി കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുമായി നോക്കുമ്പോള്‍ ഏഴ് ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്.

റിയാദ്-കൊച്ചി ഫ്‌ളൈനാസ് വിമാനം സര്‍വീസ് തുടങ്ങുന്നു; ആഴ്ചയില്‍ മൂന്ന് സര്‍വീസ്, സമയം അറിയാം
റിയാദ്-കൊച്ചി ഫ്‌ളൈനാസ് വിമാനം സര്‍വീസ് തുടങ്ങുന്നു; ആഴ്ചയില്‍ മൂന്ന് സര്‍വീസ്, സമയം അറിയാം

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കാരണം വലിയ തിരിച്ചടി നേരിട്ട രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ പ്രകൃതി വാതക കയറ്റുമതി പൂര്‍ണമായും നിലച്ച മട്ടാണ്. ഇതേ തുടര്‍ന്ന് ഉല്‍പ്പാദനത്തിലും വലിയ കുറവ് വരുത്തി. കഴിഞ്ഞ ആറ് മാസമായി ഈ വെല്ലുവിളി നേരിടുന്നതാണ് ജിഡിപിയിലെ ഇടിവിന് കാരണമായി വിലയിരുത്തുന്നത്.

qatar gdp fall ecnomic crisis

യുദ്ധം അവസാനിക്കുകയും ചരക്കു ഗതാഗതം പൂര്‍വസ്ഥിതിയില്‍ ആകുകയും ചെയ്താല്‍ മാത്രമാണ് ഖത്തറിന് ഇനി പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ സാധിക്കൂ. ഇക്കാര്യം മനസിലാക്കിയാണ് ഖത്തര്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് കഴിഞ്ഞ ദിവസം ഇറാനിലെത്തി വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ശമ്പളം കുറയും; ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനുള്ള തുക നേരിട്ട് പിടിക്കും, കടുത്ത നടപടിയുമായി ഒഡീഷ
ശമ്പളം കുറയും; ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനുള്ള തുക നേരിട്ട് പിടിക്കും, കടുത്ത നടപടിയുമായി ഒഡീഷ

ഹോര്‍മുസിലൂടെയുള്ള ചരക്കു കടത്തിന് ഇറാനും ഒമാനും ധാരണയിലെത്തിയിട്ടുണ്ട്. ഇനി ഇറാനും അമേരിക്കയും യുദ്ധം അവസാനിപ്പിക്കുന്ന കരാറിലെത്തണം. അതിനുള്ള ശ്രമമാണ് ഖത്തര്‍ നടത്തിയിരുന്നത്. എന്നാല്‍ എല്ലാ ശ്രമങ്ങളും അവതാളത്തിലാക്കി അമേരിക്ക ഇന്നലെ രാത്രി ഇറാനെ ആക്രമിച്ചു. ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ യുദ്ധ ഭീതി വീണ്ടും ശക്തമായി.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി 183.7 ശതമാനത്തില്‍ നിന്ന് 170.8 ബില്യണ്‍ റിയാല്‍ ആയി കുറഞ്ഞു. 2025ലെ ഇതേ പാദവാര്‍ഷികത്തിലെ കണക്കുമായി നോക്കുമ്പോള്‍ 7.9 ശതമാനം ഇടിവാണുള്ളത്. ഖനന മേഖലയില്‍ 25 ശതമാനം ഇടിവാണ് നേരിട്ടത്. ജിഡിപിയിലേക്ക് വലിയ സംഭാവന ലഭിക്കേണ്ട മേഖലയാണിത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഖത്തറിന്റെ വാതക വില്‍പ്പനയില്‍ 2400 കോടി ഡോളറിന്റെ നഷ്ടം നേരിട്ടു എന്നാണ് റോയിട്ടേഴ്‌സ് തയ്യാറാക്കിയ സാമ്പത്തിക ഡാറ്റ പറയുന്നത്. ജിസിസിയില്‍ ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്കാണ് ചരക്കുകടത്തിന് ബദല്‍ പാത ഇല്ലാത്തത്.

ട്രംപിനെ വിശ്വസിച്ച ഇറാന്‍ പെട്ടു; ലാറക് ദ്വീപ് ലക്ഷ്യമിട്ടത് എന്തിന്? വിപ്ലവ സേനയുടെ നീക്കം പൊളിഞ്ഞു
ട്രംപിനെ വിശ്വസിച്ച ഇറാന്‍ പെട്ടു; ലാറക് ദ്വീപ് ലക്ഷ്യമിട്ടത് എന്തിന്? വിപ്ലവ സേനയുടെ നീക്കം പൊളിഞ്ഞു

അതേസമയം, ഖത്തറിന്റെ മൈനിങ് ഇതര മേഖലയില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 3.5 ശതമാനമാണ് വര്‍ധനവുള്ളത്. ഇതില്‍ കൂടുതല്‍ തിളങ്ങിയത് സര്‍വീസ് മേഖലയാണ്. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഗതാഗതം, സംഭരണം എന്നിവയാണ്. വ്യോമയാന രംഗത്ത് കാര്യമായ നേട്ടം ജിസിസിയിലെ ഒരു കമ്പനിയും ഉണ്ടാക്കിയിട്ടില്ല. യുദ്ധം കാരണം പലപ്പോഴും സര്‍വീസ് കൃത്യമായി നടത്താന്‍ സാധിക്കാത്തത് ജിസിസിയിലെ എല്ലാ വിമാന കമ്പനികളെയും ബാധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+