ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് തീയിട്ട് ഇസ്രായേല്‍: ഇന്ത്യക്കും ആശങ്ക തന്നെ; സൗദിയും യുഎഇയും കരുതിയത് എത്ര
ടെഹ്റാന്‍: തുടർച്ചയായ രണ്ടാം ദിനവും ഇസ്രായേലും ഇറാനും തമ്മില്‍ രൂക്ഷമായ ആകാശയുദ്ധം. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഭേദിച്ച് എത്തിയ ഇറാന്റെ മിസൈല്‍ ടെല്‍അവീവ് അടക്കമുള്ള നഗരങ്ങളില്‍ പതിച്ചു. ഒരു ഇസ്രായേല്‍ സ്ത്രീ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഇറാനെതിരെ കടുത്ത രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്.
ഇറാന്റെ എണ്ണപ്പാടങ്ങള്‍ അടക്കം ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രായേലിന്റെ ആക്രമണം. ടെഹ്റാന് സമീപം സ്ഥിതി ചെയ്യുന്ന ഷഹ്റാൻ ഇന്ധന ഡിപ്പോയും ഷഹർ റേയ് ഓയിൽ റിഫൈനറിയും തകർന്നതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനും അപ്പുറത്തുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിവിധ റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. ലോകത്തിലെ ഒമ്പതാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമാണ് ഇറാന്‍ എന്നതിനാല്‍ റിഫൈനറികള്‍ കേന്ദ്രീകരിച്ചുള്ള ഈ ആക്രണം ആഗോള ക്രൂഡ് ഓയില്‍ വ്യാപാര രംഗത്തും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.

ടെഹ്റാന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഷഹ്റാൻ ഇന്ധന ഡിപ്പോയിലെ 11 സ്റ്റോറേജ് ടാങ്കുകൾ ഇസ്രായേൽ ആക്രമണത്തിൽ തീപിടിച്ചുവെന്നാണ് ഇറാന്‍ എണ്ണ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഈ ഡിപ്പോയിൽ ദിനംപ്രതി 8 ദശലക്ഷം ലിറ്റർ ഗ്യാസോലിൻ സംഭരിക്കപ്പെടുന്നുണ്ട്. അതേസമയം 'ഒന്നിനുപിറകെ ഒന്നായി ഡിപ്പോകൾ പൊട്ടിത്തെറിക്കുകയാണ്, ഇത് ഭയാനകവും ഉച്ചത്തിലുള്ളതുമാണ്' എന്നാണ് ഷഹ്റാനിലെ താമസക്കാരനായ മുസ്തഫ ഷംസ് എന്നയാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആക്രമണം നേരിട്ട ഷഹർ റേയ് ഓയിൽ റിഫൈനറി, രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നാണ്. സേനകൾ തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, തീയും പുകയും നഗരത്തിന്റെ ആകാശത്തെയാകെ മൂടിയിരിക്കുന്ന കാഴ്ചയാണ് പുറത്ത് വരുന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ഇറാന്റെ ഊർജ്ജ മേഖലയെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണം ഒരു തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് എണ്ണ കയറ്റുമതി ഒരു പ്രധാന വരുമാന സ്രോതസ്സാണ്. കൂടാതെ ഈ ആക്രമണങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര ഊർജ്ജ വിതരണത്തേയും തടസ്സപ്പെടുത്തിയേക്കാം. ശനിയാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക മേഖലകളിലൊന്നായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന്റെ ഒരു ഭാഗവും ഇസ്രായേൽ ആക്രമിച്ചിരുന്നു.
ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം എണ്ണ വിലയില്‍ മുന്നേറ്റവുമുണ്ടായി. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില 7% ഉയർന്ന് ബാരലിന് 70 ഡോളറിന് മുകളിലെത്തി. 2022-ലെ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന വർധനയാണിത്. ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിതരണ തടസ്സത്തിന്റെ ഭീഷണിയാണ് വിപണികളെ ആകെ സമ്മർദ്ദത്തിലാക്കുന്നത്.
ദിനംപ്രതി 2 ദശലക്ഷം ബാരലിലധികം എണ്ണയും ഇന്ധനവുമാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നുത്. ഇതിൽ 90% ചൈനയിലേക്കാണ്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി ടെർമിനലായ ഖാർഗ് ദ്വീപ് ആക്രമണങ്ങളിൽ തകർന്നിട്ടില്ലെങ്കിലും, തുടർന്നുള്ള ആക്രമണങ്ങൾ ഇവിടേയും ലക്ഷ്യമിട്ടേക്കാമെന്ന ആശങ്ക വിപണികളിൽ നിലനിൽക്കുന്നു. ഖാർഗ് ദ്വീപിന് ഒരു ആക്രമണം നേരിട്ടാൽ, ഇറാന്റെ എണ്ണ കയറ്റുമതി ശേഷി തകർന്നേക്കാമെന്നും, ഇത് ആഗോള എണ്ണ വിലകളിൽ കുത്തനെ വർധനവിന് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആഗോളവിപണിയില്‍ എണ്ണ വില വർധനവ് നേരിട്ടാല്‍ അത് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമായ ഇന്ത്യയേയും ബാധിക്കും. ഇസ്രായേലിന്റെ ഈ ആക്രമണം, ഇറാന്റെ ഊർജ്ജ മേഖലയെ ആക്രമിക്കാൻ തയ്യാറാണെന്ന ഒരു മുന്നറിയിപ്പാണെന്ന് എനർജി ആസ്പെക്ട്സിന്റെ ജിയോപൊളിറ്റിക്സ് മേധാവി റിച്ചാർഡ് ബ്രോൺസ് സൂചിപ്പിക്കുന്നു. ഇരു രാജ്യങ്ങളും പരസ്പരം ഊർജ്ജ സൗകര്യങ്ങളെ ആക്രമിച്ചാല്‍ ഇത് മേഖലയിലെ മറ്റ് എണ്ണ ഉൽപ്പാദക രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന തരത്തിലുള്ള ഒരു വലിയ യുദ്ധത്തിന് കാരണമായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സ്ഥിതി അതീവ ഗുരുതരമാകുകയാണെങ്കില്‍ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഈ കടലിടുക്കിലൂടെയാണ ലോകത്തിന്റെ ദിനംപ്രതി എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് (20 ദശലക്ഷം ബാരൽ) കടന്നുപോകുന്നത്. ഇത് അടച്ചാൽ, എണ്ണ വിലകൾ ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുകയും ലോകത്ത് കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകും.
അതേസമയം സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്ക്ക് റിസർവ് ഉൽപ്പാദന ശേഷി ഉണ്ട്. ഇവക്ക് ഇറാന്റെ എണ്ണ വിതരണത്തിലെ കുറവ് നികത്താൻ കഴിഞ്ഞേക്കും. അമേരിക്കയുടെയും ചൈനയുടെയും സ്ട്രാറ്റജിക് പെട്രോളിയം റിസർവുകളും വിപണിയിലെ തടസ്സങ്ങൾ ലഘൂകരിക്കാൻ ഉപയോഗിക്കാം.
-
പ്രവാസികൾക്ക് ബംപർ; ഈ പെരുന്നാളിന് 9 ദിവസം അവധി; പ്ലാനിംഗ് ഇങ്ങനെ -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ












Click it and Unblock the Notifications