Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിലേക്ക് ചരക്കുകള്‍ വരുന്നത് ഇങ്ങനെ; ഹോര്‍മുസ് അടച്ചപ്പോള്‍ ഈജിപ്ത് വഴി, ഗള്‍ഫിന് നേട്ടം

റിയാദ്: ഇറാന്‍ ഹോര്‍മുസ് പാത അടച്ചതോടെ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. കയറ്റുമതി മാത്രമല്ല, ഇറക്കുമതിയും വെട്ടിലാക്കുന്നതായിരുന്നു ഇറാന്റെ നീക്കം. അമേരിക്കയെയും സഖ്യരാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുക എന്ന ഇറാന്റെ ലക്ഷ്യം സാധ്യമായെങ്കിലും ഗള്‍ഫിലേക്കുള്ള ഇറക്കുമതി തകിടം മറിഞ്ഞു. സൗദി അറേബ്യ മറ്റൊരു വഴി ഈ വെല്ലുവിളി മറികടന്നിരിക്കുകയാണ്.

 സ്വര്‍ണവില കുതിക്കുന്നു; ഇനി സര്‍വ റെക്കോര്‍ഡുകളും തകരും, വെള്ളിയും കൂടി, ഇന്നത്തെ പവന്‍ വില
സ്വര്‍ണവില കുതിക്കുന്നു; ഇനി സര്‍വ റെക്കോര്‍ഡുകളും തകരും, വെള്ളിയും കൂടി, ഇന്നത്തെ പവന്‍ വില

ഈജിപ്തിന്റെ സഹായത്തോടെയാണ് സൗദി അറേബ്യ ബദല്‍ വഴി കണ്ടെത്തിയത്. മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് ചെങ്കടലിലേക്കും അവിടെ നിന്ന് സൗദിയിലെയും ജിസിസിയിലെ മറ്റു രാജ്യങ്ങളിലേക്കും യൂറോപ്യന്‍ ചരക്കുകള്‍ വരികയാണ്. താരതമ്യേന ചെലവും ദൂരവും കുറഞ്ഞ വഴിയാണിത്. അതുകൊണ്ടുതന്നെ ഹോര്‍മുസ് അടച്ച പ്രതിസന്ധി ഒരുപരിധി വരെ നേരിടാന്‍ സൗദി അറേബ്യയ്ക്ക് സാധിച്ചു.

saudi egypt ship route

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആദ്യം ചരക്കുകള്‍ മെഡിറ്ററേനിയന്‍ കടലിലൂടെഈജിപ്തിലെ ദമയ്ത്ത തുറമുഖത്തെത്തുകയാണ് ചെയ്യുന്നത്. ശേഷം ഈജിപ്തിന്റെ ചെങ്കടല്‍ തുറമുഖമായ സഫാഗയില്‍ എത്തും. ഇവിടെ നിന്ന് സൗദി അറേബ്യയുടെ ചെങ്കടല്‍ തുറമുഖമായ ദുബ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളലേക്ക് ചരക്ക് എത്തും. ഇവിടെ നിന്നാണ് ജിസിസിയിലെ എല്ലാ രാജ്യങ്ങളിലേക്കും എത്തിക്കുക. ഇതിന് തുറമുഖ പരിശോധനയില്‍ ഇളവ് നല്‍കി.

ചെന്നൈ നഗരം സ്തംഭിച്ചു; വിജയ് വീണ്ടും കുരുക്കില്‍, 3 സ്ഥാനാര്‍ഥികളുമായി ടി നഗറിലൂടെ റോഡ് ഷോ
ചെന്നൈ നഗരം സ്തംഭിച്ചു; വിജയ് വീണ്ടും കുരുക്കില്‍, 3 സ്ഥാനാര്‍ഥികളുമായി ടി നഗറിലൂടെ റോഡ് ഷോ

താരതമ്യേന ചെലവ് കുറഞ്ഞ വഴിയാണിത് എന്ന് നാവിക വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഗള്‍ഫ് വിപണിയില്‍ അമിതമായ വിലക്കയറ്റം തടയാനും ഇത് സഹായിക്കും. യുദ്ധം തുടങ്ങിയ വേളയില്‍ ജിസിസി രാജ്യങ്ങൡ അവശ്യവസ്തുക്കള്‍ക്ക് വില കൂടിയിരുന്നു. വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പൂര്‍ണമായി വിജയിച്ചു എന്ന് പറയാനും സാധിക്കുമായിരുന്നില്ല. അതിനിടെയാണ് ചരക്കുകള്‍ എത്തിക്കാന്‍ സൗദി പുതിയ വഴി തേടിയത്.

ഏഷ്യയിലെ ചരക്കുകള്‍ എത്തുന്നത് പ്രതിസന്ധി

ഇറ്റലിയിലെ അഡ്രിയാറ്റിക് കടലിലുള്ള ട്രിസ്റ്റെ തുറമുഖത്ത് നിന്നാണ് ഗള്‍ഫ് ലക്ഷ്യമിട്ടുള്ള യൂറോപ്യന്‍ ചരക്കുകള്‍ വരുന്നത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലുള്ള ചരക്കുകള്‍ ആദ്യം ഇറ്റലിയിലെയും സമീപത്തെയും തുറമുഖങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഏഷ്യയില്‍ നിന്നുള്ള ചരക്കുകള്‍ ജിസിസി രാജ്യങ്ങളിലേക്ക് വരുന്നതിന് ഏറ്റവും എളുപ്പവഴി ഹോര്‍മുസിലൂടെയായിരുന്നു. ഇപ്പോള്‍ ഒമാന്‍ വഴിയാണ് പല ചരക്കുകളും എത്തുന്നത്.

ഇറാന്‍ ആക്രമണം നിര്‍ത്തിവച്ചത് ജിസിസി രാജ്യങ്ങള്‍ക്ക് ആശ്വാസമാണ്. എന്നാല്‍ യുദ്ധം പൂര്‍ണമായി നിലച്ചു എന്ന് പറയാന്‍ സാധിക്കില്ല. സമാധാന അന്തരീക്ഷം പുലരണം എന്ന് മേഖലയിലെ എല്ലാ രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ച തിങ്കളാഴ്ച പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ ആശങ്ക നിലനിര്‍ത്തുന്നു.

സൗദി അറേബ്യയുമായി അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ് ഈജിപ്ത്. മെഡിറ്ററേനിയന്‍ കടലുമായും ചെങ്കടലുമായും ബന്ധപ്പെട്ട് കിടക്കുന്ന ഈ രാജ്യത്തിന്റെ സാധ്യതകളാണ് സൗദി അറേബ്യ ഉപയോഗപ്പെടുത്തുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്ത് ഇടപെടുന്നില്ല എന്ന വിമര്‍ശനം ഒരു ഭാഗത്തുണ്ട്. അറബ് രാജ്യങ്ങള്‍ക്കിടയിലെ പ്രധാന സൈനിക ശക്തിയായിട്ടും എന്തുകൊണ്ട് ഈജിപ്ത് ഇടപെടുന്നില്ല എന്ന ചോദ്യമാണ് ബാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+