Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രണ്ട് കാര്യങ്ങള്‍ നടന്നാല്‍ ഗള്‍ഫിന്റെ മുഖച്ഛായ മാറും; സൗദി അറേബ്യയുടെയും... അധികം വൈകില്ല

റിയാദ്: ഗള്‍ഫ് മേഖലയിലെ പ്രധാന രാജ്യമാണ് സൗദി അറേബ്യ. എണ്ണയ്ക്ക് പുറമെ മറ്റു വരുമാന മാര്‍ഗങ്ങളും തേടുന്ന സൗദി അറേബ്യ ടൂറിസം രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതിന് പുറമെ കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാര കരാറിന് ശ്രമിച്ചുവരികയാണ്. ഇന്ത്യയും ചൈനയും റഷ്യയുമെല്ലാം ഉള്‍പ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മയിലേക്ക് സൗദിയെ ക്ഷണിച്ചിട്ടുമുണ്ട്.

സാമ്പത്തിക-വാണിജ്യ കാര്യങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാകും ബ്രിക്‌സ് കൂട്ടായ്മയില്‍ ചേരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് സൗദി അറേബ്യ വ്യക്തമാക്കുന്നു. ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അംഗമാകാന്‍ അവസരം ലഭിക്കുന്നതിലൂടെ ലക്ഷ്യം നേടല്‍ എളുപ്പമാകുമെന്നും സൗദി കണക്കുകൂട്ടുന്നു.

saudi-king

കൂടുതല്‍ രാജ്യങ്ങളുമായി സൗദി അറേബ്യ സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പിടുമെന്നാണ് പുതിയ വിവരം. ബ്രിട്ടനുമായും യൂറോപ്യന്‍ യൂണിയനുമായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ വാണിജ്യ രംഗത്ത് വലിയ നേട്ടമാകുമെന്ന് സൗദി കണക്കുകൂട്ടുന്നു. എന്നാല്‍ ഇതുമാത്രം കൊണ്ട് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും സൗദിക്ക് അറിയാം.

ജിസിസിയിലെ മറ്റു അഞ്ച് രാജ്യങ്ങളുമായുള്ള കരാറും സൗദി ലക്ഷ്യമിടുന്നുണ്ട്. വന്‍കിട രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചാല്‍ സൗദിയിലേക്കും തിരിച്ചുമുള്ള ചരക്കുകടന്ന് വര്‍ധിക്കും. ഇവയുടെ വിതരണവും കയറ്റുമതിയും എളുപ്പമാകണമെങ്കില്‍ ജിസിസി രാജ്യങ്ങളുടെ സഹകരണം നിര്‍ബന്ധമാണ്. അതുകൊണ്ടാണ് ജിസിസി രാജ്യങ്ങളുമായുള്ള കരാറും സൗദി പരിഗണിക്കുന്നത്.

എണ്ണ ഇതര വരുമാനം ലക്ഷ്യമിടുന്നതിനാലാണ് ബ്രിട്ടനുമായും യൂറോപ്പുമായും സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാന്‍ ചര്‍ച്ച നടക്കുന്നത്. ജിസിസി രാജ്യങ്ങളുമായുള്ള കരാറും ചര്‍ച്ചയിലാണ്. ബ്രിക്‌സ് രാജ്യങ്ങളുടെ ക്ഷണം സ്വീകരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും സൗദി സാമ്പത്തിക-ആസൂത്രണ വകുപ്പ് മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹീം പറഞ്ഞു.

നിലവില്‍ പല രാജ്യങ്ങളുമായും സൗദി അറേബ്യ വ്യാപാര കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതില്‍ ചില മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അക്കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സൗദി മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് വാഹനങ്ങള്‍, മരുന്ന് എന്നിവയുടെ പശ്ചിമേഷ്യന്‍ ഹബ്ബായി മാറാന്‍ സൗദി പദ്ധതിയിടുന്നുണ്ട്. സൗദിയെ പോലെ ബ്രിട്ടനുമായും യൂറോപ്പുമായും വ്യാപാര കരാര്‍ ഖത്തറും യുഎഇയും ലക്ഷ്യമിടുന്നുണ്ട്.

ജിസിസി രാജ്യങ്ങള്‍ സംയുക്തമായി വന്‍കിട രാജ്യങ്ങളുമായി വ്യാപാര കരാറിലെത്തിയാല്‍ ഗള്‍ഫിന്റെ മുഖച്ഛായ മാറും. ബ്രിട്ടീഷ് മന്ത്രി ആന്‍ഡ്ര്യൂ ഗ്രിഫിത്ത് ഇക്കാര്യം ശരിവച്ചു. വ്യാപാരയും നിക്ഷേപവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞാഴ്ച സൗദി ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സംഘടിപ്പിച്ചത്. ലോകത്തെ പ്രധാന വ്യവസായികളും കമ്പനി പ്രതിനിധികളും ഇതില്‍ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+