സൗദി അറേബ്യ മാത്രമല്ല; അഞ്ച് സംഘങ്ങളാണ് പോരടിക്കുന്നത്, 'കണ്ണീര്‍ കവാടം' ആര് പിടിക്കും

സൗദി അറേബ്യയുടെ അയല്‍ രാജ്യമാണ് യമന്‍. തെക്കന്‍ യമന്‍, വടക്കന്‍ യമന്‍ എന്നീ രണ്ട് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകൃതമായ യമന്‍ ഇന്ന് സംഘര്‍ഷ കലുഷിതമാണ്. നേരത്തെ ഓട്ടോമന്‍ സാമ്രാജ്യവും സോവിയറ്റ് റഷ്യയും ബ്രിട്ടനുമെല്ലാം ആയിരുന്നു ഇവിടെയുള്ള കളിക്കാര്‍. ഇന്ന് ഇറാന്‍, സൗദി അറേബ്യ, അമേരിക്ക എന്നിവരെല്ലാമാണ്. കണ്ണീര്‍ കവാടം എന്ന് വിളിക്കുന്ന ബാബുല്‍ മന്തിബ് നിയന്ത്രണത്തിലാക്കാനുള്ള യുദ്ധമാണ് ഇപ്പോള്‍.

ബഹ്‌റൈന്‍ പങ്കെടുക്കില്ല; ഒമാന്‍-ഇറാന്‍ ധാരണ അമേരിക്കക്ക് തിരിച്ചടി, മസ്‌കത്ത് യോഗം നിര്‍ണായകം
ബഹ്‌റൈന്‍ പങ്കെടുക്കില്ല; ഒമാന്‍-ഇറാന്‍ ധാരണ അമേരിക്കക്ക് തിരിച്ചടി, മസ്‌കത്ത് യോഗം നിര്‍ണായകം

കഴിഞ്ഞ ഏതാനും ആഴ്ചകളായി യമനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. പരസ്പരം അധികാരം പിടിക്കുകയാണ് എല്ലാ വിഭാഗത്തിന്റെയും ലക്ഷ്യം. കൂടാതെ വിദേശ സഹായം കൂടിയാകുമ്പോള്‍ പോര് കനത്തു. ആയിരങ്ങളാണ് അയല്‍രാജ്യമായ ജിബൂത്തിയിലേക്ക് പലായനം ചെയ്തിരിക്കുന്നത്. അഞ്ച് സംഘങ്ങളാണ് ഇവിടെയുള്ള പ്രധാനികള്‍. അതിലൊന്നാണ് സൗദി അറേബ്യ.

saudi arabia yemen tension who are players-

ഹൂതികളാണ് യമനിലെ പ്രധാന ശക്തി. ഇറാന്റെ പിന്തുണയുള്ള ഷിയാ വിഭാഗക്കാരാണ് ഇവര്‍. പ്രാദേശികമായി അന്‍സാറുല്ല എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. യമന്റെ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ ഇവരുടെ നിയന്ത്രണത്തിലാണ്. പഴയ വടക്കന്‍ യമനാണ് സന്‍ആ ഉള്‍പ്പെടുന്ന പ്രദേശം. മുന്‍ ഭരണാധികാരി അലി അബ്ദുല്ലാ സ്വാലിഹ് ഉള്‍പ്പെടെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടവരാണ്.

വിജയ്‌ക്കൊപ്പം തൃഷയും ലണ്ടനില്‍; മുഖം തിരിക്കുന്ന വീഡിയോ വൈറല്‍, നടി എത്തിയത് എന്തിന്?
വിജയ്‌ക്കൊപ്പം തൃഷയും ലണ്ടനില്‍; മുഖം തിരിക്കുന്ന വീഡിയോ വൈറല്‍, നടി എത്തിയത് എന്തിന്?

അലി അബ്ദുല്ല സ്വാലിഹിന്റെ ഭരണത്തിനെതിരെയാണ് യമനില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയത്. അറബ് രാജ്യങ്ങളില്‍ മുല്ലപ്പൂ വിപ്ലവം തുടങ്ങിയ 2011ന് ശേഷമായിരുന്നു ഇത്. 10 വര്‍ഷം നീണ്ട യുദ്ധത്തിന് ഒടുവില്‍ സന്‍ആ ഉള്‍പ്പെടെ ഹൂതികളുടെ നിയന്ത്രണത്തിലായി. ഭരണത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ഏദനിലേക്ക് മാറി. പഴയ തെക്കന്‍ യമനിലെ പ്രധാന സ്ഥലമാണ് ഏദന്‍.

ഹൂതികള്‍ മുന്നേറ്റം ശക്തമാക്കിയ 2015ലാണ് യമന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ സൗദി അറേബ്യ എത്തിയത്. പുതിയ അറബ് സഖ്യസേന രൂപീകരിച്ചാണ് സൗദി യമനില്‍ ഇടപെട്ടത്. എന്നാല്‍ ഹൂതികളെ കീഴ്‌പ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. 2023ല്‍ ചൈനയുടെ മധ്യസ്ഥയില്‍ ഇറാനും സൗദി അറേബ്യയും ചര്‍ച്ച നടത്തി രമ്യതയില്‍ എത്തിയപ്പോഴാണ് യമനിലെ യുദ്ധം അവസാനിച്ചത്. രണ്ടര വര്‍ഷത്തിന് ശേഷം ഇപ്പോള്‍ വീണ്ടും തുടങ്ങി.

ഹൂതികള്‍ക്കും സൗദി അറേബ്യയ്ക്കും പുറമെ യമനിലെ പ്രധാന ശക്തിയാണ് പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍. ഇവരാണ് ഔദ്യോഗിക യമന്‍ ഭരണകൂടം എങ്കിലും അധികാരമുള്ള പ്രദേശം വളരെ കുറവാണ്. ഹൂതികളെ പരാജയപ്പെടുത്തി കൗണ്‍സിലിന്റെ ഭരണം വീണ്ടും കൊണ്ടുവരികയാണ് സൗദിയുടെ ലക്ഷ്യം. ഈ കൗണ്‍സിലില്‍ വടക്കന്‍, തെക്കന്‍ യമനിലെ നേതാക്കള്‍ ഉണ്ട്. കൂടാതെ സായുധ സംഘങ്ങളും. ഹൂതികള്‍ ഒടുങ്ങിയാലേ രക്ഷയുള്ളൂ എന്ന് കരുതുന്ന ഒരു കൂട്ടമാണ് ഈ കൗണ്‍സില്‍ എന്ന് ചുരുക്കം. എന്നാല്‍ കൗണ്‍സിലിലും ഭിന്നത രൂക്ഷമാണ്.

സ്വര്‍ണം പവന്‍ വില 72480; പണിക്കൂലി അല്‍പ്പം കൂടും, ഇന്നത്തെ വിവിധ കാരറ്റ് സ്വര്‍ണവില അറിയാം
സ്വര്‍ണം പവന്‍ വില 72480; പണിക്കൂലി അല്‍പ്പം കൂടും, ഇന്നത്തെ വിവിധ കാരറ്റ് സ്വര്‍ണവില അറിയാം

മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ഇസ്ലാഹ് പാര്‍ട്ടിയാണ് യമനിലെ നാലാമത്തെ വലിയ കക്ഷി. ഇവര്‍ സുന്നികളാണ്. പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലില്‍ ഇവരും ഉണ്ടെങ്കിലും പല കാര്യങ്ങളിലും സ്വന്തമായ തീരുമാനവുമായി മുന്നോട്ട് പോകുകയാണ് ഇസ്ലാഹ് പാര്‍ട്ടി. യമനിലെ അഞ്ചാമത്തെ കൂട്ടമാണ് സായുധ സംഘമായ നാഷണല്‍ റസിസ്റ്റന്‍സ് ഫോഴ്‌സ്. ഏദനിലെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണിവര്‍. പഴയ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ അനന്തരവന്‍ താരിഖ് സ്വാലിഹ് ആണ് ഈ സംഘത്തിന്റെ നേതാവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+