കോടികളുടെ ബലി മാംസം സൗദി അറേബ്യ എന്തു ചെയ്തു? അന്നം തേടുന്നവര്‍ക്ക് കാരുണ്യ ഹസ്തം
റിയാദ്: സൗദി അറേബ്യയില്‍ വിശുദ്ധ ഹജ്ജ് കര്‍മത്തിന് പരിസമാപ്തി. 18 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഹജ്ജിന് എത്തിയത്. ഹജ്ജിനോട് ചേര്‍ന്ന് വരുന്നതാണ് ബലി കര്‍മം. ബലിമൃഗങ്ങളുടെ മാംസം സൗദി അറേബ്യ എന്ത് ചെയ്യുന്നു എന്ന ചോദ്യം സ്വാഭാവികമാണ്. ഇവയെല്ലാം ദരിദ്ര രാജ്യങ്ങള്‍ക്കും പാവപ്പെട്ടവര്ക്കുമിടയില് വിതരണം ചെയ്യുകയാണ് സൗദി അറേബ്യ ചെയ്യുക.
ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ദരിദ്ര രാജ്യങ്ങളിലേക്കാണ് സൗദി അറേബ്യ ബലി മാംസം കൈമാറുക. സൗദി രാജാവ് സല്‍മാന്റെ പേരിലുള്ള സന്നദ്ധ സഹായ സംഘമായ കെഎസ് റിലീഫ് ആണ് ഇവ വിതരണം ചെയ്യാന്‍ മുന്നിലുള്ളത്. സോമാലിയ, സുഡാന്, യമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പെരുന്നാളിന്റെ രണ്ടാം ദിവസം തന്നെ മാംസം എത്തിച്ചു.

സോമാലിയയില്‍ കെഎസ് റിലീഫ് അദാഹി പ്രൊജക്ട് എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഒഐസിയുടെ സഹകരണത്തോടെയാണ് പദ്ധതി. 3000 ബലിമൃഗങ്ങളുടെ മാംസമാണ് സോമാലിയയില്‍ എത്തിച്ചത്. 72000 പേര്‍ക്ക് വിതരണം ചെയ്തു. സുഡാനിലേക്ക് 1500 ഭക്ഷ്യ പാക്കുകള്‍ എത്തിച്ചു. 7500 പേര്‍ക്ക് വിതരണം ചെയ്തു. സൗദിയുടെ അയല്‍രാജ്യമായ യമനിലേക്കും വലിയ അളവില്‍ മാംസം എത്തിച്ച് വിതരണം ചെയ്തു.
അടുത്ത കാലം വരെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ആക്രമണം നടത്തിയിരുന്ന രാജ്യമാണ് യമന്‍. വിമതരായ ഹൂത്തികള്ക്കെതിരെയായിരുന്നു ആക്രമണം. ആയിരക്കണക്കിന് സാധാരണക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൈന നടത്തിയ മധ്യസ്ഥ ശ്രമത്തിന്റെ ഫലമായി സൗദിയും ഇറാനും കരാറിലെത്തിയതോടെയാണ് യമന്‍ യുദ്ധവും അവസാനിച്ചത്.
പശ്ചിമേഷ്യയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടെ സൗദി ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. യമന്‍ ഭരണകൂടം നിലനില്‍ക്കുന്നത് സൗദിയുടെ സാമ്പത്തിക സഹായത്തോടെയാണ്. ഹളറുല്‍മൗത്ത്, മഗ്രിബ് തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് സൗദിയില്‍ നിന്നെത്തിച്ച ബലി മാംസം ഇത്തവണ വിതരണം ചെയ്തത്.
അതേസമയം, ഇത്തവണ കടുത്ത ചൂടിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടന്നത്. 18 ലക്ഷത്തിലധികം ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നതിനാല്‍ ചൂട് ഇരട്ടിയായി. പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 48 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നൂ ചൂട്. വ്യാഴാഴ്ച മാത്രം 1700 പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൂട് കൂടുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കേണ്ട ആവശ്യകത സൗദി അധികൃതര്‍ ഹാജിമാരെ ബോധ്യപ്പെടുത്തിയിരുന്നു. കടുത്ത ചൂടില്‍ സൂര്യതാപമേല്‍ക്കുന്ന തരത്തില്‍ പുറത്തിറങ്ങരുതെന്നും വെള്ളം കൈയ്യില്‍ കരുതണമെന്നും നിര്‍ദേശിച്ചിരുന്നു. ഹാജിമാരെ സഹായിക്കാന്‍ ആയിരത്തിലധികം ആരോഗ്യ വിദഗ്ധരെ നിയോഗിച്ചു. ഹജ്ജിനിടെ 230 പേരാണ് മരിച്ചത്. ഇതില്‍ കൂടുതലും ഇന്തോനേഷ്യക്കാരാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications