സൗദി അറേബ്യയുടെ ബ്രഹ്മാണ്ഡ പദ്ധതി; 2.5 ലക്ഷം കോടി 'കുഴിച്ചെടുക്കും', എണ്ണയ്ക്ക് ബദല്‍ വരുമാനം
റിയാദ്: സൗദി അറേബ്യയുടെ പ്രധാന വരുമാനം ക്രൂഡ് ഓയിലില്‍ നിന്നാണ്. എക്കാലത്തും ഈ വരുമാനം ഉണ്ടാകില്ലെന്ന് മനസിലാക്കിയ സൗദിയുടെ ഭരണകര്‍ത്താക്കള്‍ മറ്റു വരുമാന മാര്‍ഗങ്ങളും തേടുന്നുണ്ട്.. ടൂറിസം ഉള്‍പ്പെടെ പരിപോഷിപ്പിക്കുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ വലിയ ദൗത്യവുമായി സൗദി ഇറങ്ങുന്നത് മറ്റൊരു മേഖലയിലാണ്.
പ്രകൃതിയിലെ ധാതു സമ്പത്ത് ഖനനം ചെയ്യാനാണ് സൗദി അറേബ്യയുടെ തീരുമാനം. 2.5 ലക്ഷം കോടി ഡോളറിന്റെ ധാതുക്കള്‍ സൗദിയുടെ മണ്ണിന് അടിയിലുണ്ടെന്നാണ് കണക്കാക്കുന്നത്. അപൂര്‍വ പ്രകൃതി മൂലകങ്ങള്‍, അടിസ്ഥാന ലോഹങ്ങള്‍, സ്വര്‍ണം, ഫോസ്ഫേറ്റ്, ടൈറ്റാനിയം എന്നിവയെല്ലാം സൗദിയുടെ മണ്ണില്‍ ഏറെയുണ്ട്. കരുത്തേറിയതും ഭാരം കുറഞ്ഞതുമായ ടൈറ്റാനിയം വ്യോമയാന രംഗത്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

നോര്‍ത്തേണ്‍ ബോര്‍ഡര്‍ മേഖലയില്‍ 4.6 ലക്ഷം കോടി റിയാലിന്റെ മൂലകങ്ങളാണുള്ളത്. കൂടുതലും ഫോസ്ഫേറ്റാണ്. വാദില്‍ ഷമാലിലെ ഖനനം കൂടി സമ്പൂര്‍ണ തോതില്‍ എത്തിയതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോസ്ഫേറ്റ് കയറ്റുമതി ചെയ്യുന്ന രാജ്യമായി സൗദി മാറി. കഴിഞ്ഞ വര്‍ഷം സൗദിയുടെ ഖനന വരുമാനം 1700 കോടി ഡോളറാണ്. 2030 ആകുമ്പോള്‍ 7500 കോടി ഡോളറാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
സൗദിയുടെ ധാതു ഖനന മേഖലയ്ക്ക് 2035 ആകുമ്പോഴേക്കും 10000 കോടി ഡോളറിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണം, ചെമ്പ്, ഫോസ്ഫേറ്റ്, അപൂര്‍വ പ്രകൃതി മൂലകങ്ങള്‍, ലിഥിയം എന്നിവ വന്‍തോതില്‍ സൗദിയിലുണ്ട്. അഫ്ഗാനിസ്താന് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ലിഥിയം ഉണ്ടെങ്കിലും ഖനനവും വേര്ത്തിരിച്ചെടുക്കലും പ്രയാസമാണ്. എന്നാല്‍ സൗദിയില്‍ ഖനന സാധ്യതയും നിക്ഷേപവും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്.
സൗദിക്ക് വിഭവങ്ങളുണ്ട്, പണവും
ഇലക്ട്രോണിക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജ അടിസ്ഥാന സൗകര്യം എന്നിവയ്ക്ക് സൗദിയിലെ ധാതുകള്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്തതാണ്. അതുകൊണ്ടുതന്നെ ലോകത്തെ ധാതു വിഭവങ്ങളുടെ ഹബ്ബായി സൗദിക്ക് മാറാന്‍ സാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് സൗദി പ്രാധാന്യം നല്‍കുന്നുണ്ട്. കൂടാതെ അത്യാധുനിക സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു. ഈ രണ്ട് കാരണങ്ങള്‍ സൗദിയിലെ ഖനനവും കയറ്റുമതിയും എളുപ്പമാക്കും.
എണ്ണ ഇതര വരുമാനം, തൊഴില്‍ സൃഷ്ടിക്കല്‍, പ്രാദേശിക വികസനം എന്നിവ ധാതു ഖനനത്തിലൂടെ സൗദിക്ക് നേടാന്‍ സാധിക്കുമെന്ന് സാമ്പത്തിക നിരീക്ഷകനായ മന്‍സൂര്‍ അഹമ്മദ് അറബ് ന്യൂസിനോട് പറഞ്ഞു. ഖനന രംഗത്ത് ലോകത്ത് ഏറ്റവും മികച്ചു നില്ക്കുന്ന രാജ്യമായി സൗദി മാറിയെന്ന് വിഷന്‍ 2030 റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഖനന ലൈസന്‍സ് 90 ദിവസത്തിനകം നല്കുന്നു എന്നതും സൗദി ഇക്കാര്യത്തില്‍ നല്കുന്ന പ്രാധാന്യം എടുത്തുകാട്ടുന്നു.
സൗദി അറേബ്യയിലെ ഖനന മേഖലയില്‍ 290 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. വേദാന്ത ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതില്‍പ്പെടും. മിക്ക കമ്പനികളും കേന്ദ്രീകരിച്ചിട്ടുള്ളത് സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക് എന്നിവയുടെ ഖനനത്തിലാണ്. അപൂര്‍വ പ്രകൃതി മൂലകങ്ങളില്‍ ഇനിയുള്ള വര്‍ഷം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ സൗദിയുടെ വരുമാനം കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications