സൗദി അറേബ്യയുടെ നിർദേശം നിഷ്കരുണം തള്ളി യുഎഇ അടക്കമുള്ളവർ: ജിസിസി മാറും?; കൂടുതല്‍ രാജ്യങ്ങള്‍ വന്നേക്കും
1981 മെയ് മാസത്തില്‍ സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) സ്ഥാപിതമാകുന്നത്. സൗദി അറേബ്യ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ ആറ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക സഖ്യമായ ജി സി സി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കെട്ടുറുപ്പുള്ള കൂട്ടായ്മകളില്‍ ഒന്നുമാണ്.
അറബ്, ഇസ്ലാമിക സംസ്കാരങ്ങളിൽ വേരൂന്നിയ പൊതുവായ ലക്ഷ്യങ്ങളുടെയും സമാനമായ രാഷ്ട്രീയ, സാംസ്കാരിക സ്വത്വങ്ങളുടെയും അടിസ്ഥാനത്തിൽ അംഗങ്ങൾക്കിടയിൽ ഐക്യം രൂപീകരിക്കുയെന്ന ലക്ഷ്യത്തോടെയാണ് ജി സി സി പ്രവർത്തിക്കുന്നത്. കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം വർഷം തോറും ഓരോ രാജ്യങ്ങള്‍ക്കും മാറി മാറി ലഭിക്കുന്നു. പക്ഷെ ആസ്ഥാനം റിയാദിലാണ് സ്ഥിതി ചെയ്യുന്നത്.

യുഎഇയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിന്തുണയോടെ കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് നടത്തിയ നീക്കങ്ങളാണ് ജി സി സിയുടെ രൂപീകരണത്തിലേക്ക് വഴിവെച്ചത്. നേരത്തെ ഇറാഖും ജി സി സിയിലെ അസോസിയേറ്റ് മെമ്പർ ആയിരുന്നെങ്കിലും കുവൈത്ത് അധിനിവേശത്തിന് പിന്നാലെ ഇത് റദ്ദ് ചെയ്യപ്പെട്ടു.
2017 ലെ ഖത്തർ ഉപരോധം ജി സി സിയുടെ കെട്ടുറുപ്പ് സംബന്ധിച്ച ആശങ്ക സൃഷ്ടിച്ചിരുന്നു. ഈജിപ്തും ജി സി സി അംഗങ്ങളായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയത്. 2018 ഡിസംബറിൽ ഖത്തർ അമീർ ജിസിസിയുടെ വാർഷിക ഉച്ചകോടി ഒഴിവാക്കി പകരം ഒരു ദൂതനെ അയച്ചതോടെ പ്രതിസന്ധി ശക്തമായി. 2019 ല്‍ ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും 2021 ഖത്തർ അമീർ തന്നെയും വാർഷിക ഉച്ചകോടിയില്‍ പങ്കെടുത്തതോടെ പ്രതിസന്ധി അയഞ്ഞു.
ജിസിസി ചാർട്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ആർട്ടിക്കിൾ ആർട്ടിക്കിൾ 4 ആണ്, അതിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങളിലെ പൗരന്മാർ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സഖ്യം രൂപീകരിച്ചതെന്ന് പറയുന്നു. ഈ ആർട്ടിക്കിള്‍ കൂടി മുന്‍ നിർത്തിയാണ് കുവൈത്തിനെ ആക്രമിച്ച ഇറാഖുമായുള്ള സഹകരണം അവസാനിപ്പിച്ചത്.
അംഗരാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം ഏകോപിപ്പിക്കുന്ന ഒരു പ്രതിരോധ ആസൂത്രണ കൗൺസിലും ജി സി സിയിലുണ്ട്. ജി സി സിയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്നത് സുപ്രീം കൗൺസിലാണ്. സുപ്രീം കൗൺസിലിന്റെ തീരുമാനങ്ങൾ ഏകകണ്ഠമായി അംഗീകരിക്കപ്പെടുന്നു. വിദേശകാര്യ മന്ത്രിമാരോ മറ്റ് സർക്കാർ ഉദ്യോഗസ്ഥരോ അടങ്ങുന്ന മന്ത്രിതല കൗൺസിൽ, സുപ്രീം കൗൺസിലിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും പുതിയ നയം നിർദ്ദേശിക്കുന്നതിനുമായി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരും.
സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഒറ്റ കറൻസി, ഷെങ്കണ്‍ വിസ മാതൃകയില്‍ ഒറ്റ വിസ തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിനുള്ള ചർച്ചകള്‍ക്കും അംഗ രാജ്യങ്ങള്‍ ചർച്ച തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ വര്‍ഷത്തോടെ തന്നെ വിസ അനുവദിച്ചു തുടങ്ങാനാണ് ധാരണ. നിലവില്‍ ഓരോ രാജ്യത്തേക്കും പ്രത്യേകം വിസ എടുത്തുവേണം യാത്ര ചെയ്യാന്‍. ജിസിസി വിസ വരുന്നതോടെ ഒരു വിസ എടുത്താല്‍ ആറ് രാജ്യങ്ങളിലും പോകാം. ഇത് ടൂറിസം രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നതില്‍ സംശയമില്ല.
ജി സി സിയിലേക്കും കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സഖ്യത്തിനിടയില്‍ ഭിന്നാഭിപ്രായമുണ്ട്. 2012-ലെ അറബ് വസന്തകാലത്ത്, ജിസിസിയെ കൂടുതൽ സാമ്പത്തിക, രാഷ്ട്രീയ, സൈനിക ഏകോപനത്തോടെയുള്ള ഒരു "ഗൾഫ് യൂണിയൻ" ആക്കി മാറ്റാനുള്ള നിർദേശം മുന്നോട്ട് വെക്കുന്നത് സൗദി അറേബ്യയാണ്. മേഖലയിലെ ഇറാന്റെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ മറ്റ് അംഗരാജ്യങ്ങള്‍ സൗദി അറേബ്യയുടെ നിർദേശത്തിനെതിരെ രംഗത്ത് വന്നു.
അറബ് വസന്ത പ്രക്ഷോഭങ്ങൾക്കിടയിൽ തന്നെ ജോർദാനും മൊറോക്കോയ്ക്കും ജി സി സിയില്‍ ചേരാന്‍ ക്ഷണം ലഭിച്ചിരുന്നു. മൊറോക്കോ ക്ഷണം നിരസിച്ചപ്പോള്‍ ജി സി സിയിലെ ആഭ്യന്തര്യ അഭിപ്രായ വ്യത്യാസങ്ങളാണ് ജോർദ്ദാന് തിരിച്ചടിയായത്. ജി സി സിയില്‍ ചേരാന്‍ താല്‍പര്യമുള്ള മറ്റൊരു രാജ്യം യെമനാണ്. വലിയ രീതിയിലുള്ള വിപുലീകരണം നടത്തുകയാണെങ്കില്‍ ലെബനനെയും പലസ്തീനെയും 'പ്ലസ്' അംഗങ്ങളായി ചേർക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
-
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications