സൗദി അറേബ്യയ്ക്ക് കൈ കൊടുക്കാന്‍ ലബനീസ് സംഘം; പാകിസ്താന് കരാറിന് പിന്നാലെ, ഗള്‍ഫില്‍ മാറ്റം
റിയാദ്: ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഗള്‍ഫ് മേഖലയില്‍ വ്യത്യസ്ത ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സൗദി അറേബ്യയും പാകിസ്താനും പ്രതിരോധ കരാര്‍ ഒപ്പുവച്ചത് ഇസ്രായേലും അമേരിക്കയും സംശയത്തോടെയാണ് നോക്കുന്നത്. ഖത്തറുമായി അടുത്ത ബന്ധമുള്ള അമേരിക്ക, ഇസ്രായേല്‍ ആക്രമിച്ച വേളയില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ല എന്ന ആരോപണം ശക്തമാണ്.
ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സഖ്യത്തില്‍ എന്തുകാര്യം എന്ന ചോദ്യമാണ് ഉയരുന്നത്. തൊട്ടുപിന്നാലെയാണ് സൗദി അറേബ്യ പാകിസ്താനുമായി പ്രതിരോധ കരാറുണ്ടാക്കിയത്. ഇനി സൗദി അറേബ്യയെ ആരെങ്കിലും ആക്രമിച്ചാല്‍ ഇടപെടാന്‍ പാകിസ്താന് സാധിക്കും. മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്. ഇതിനിടെയാണ് മറ്റൊരു നീക്കം കൂടി നടക്കുന്നത്...

ചൈനയുടെ മധ്യസ്ഥതയില്‍ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പിണക്കം മാറിയിട്ടുണ്ട്. ഏഴ് വര്‍ഷം നീണ്ട അകല്‍ച്ച ഒഴിവാക്കി ഇരുവരും നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. അടുത്തിടെ സൗദിയുടെ പ്രതിനിധി ഇറാന് സന്ദര്‍ശിക്കുകയും ഇറാന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനി റിയാദ് സന്ദര്‍ശിക്കുകയും ചെയ്തു. ഇറാനുമായി അടുത്ത സൗഹൃദമുള്ള ലബ്നാനിലെ ഹിസ്ബുല്ലയാണ് സൗദിയുമായി സഖ്യം ചേരാന്‍ ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.
നയിം ഖാസിമിന്റെ അഭ്യര്‍ഥന
ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ നയിം ഖാസിം കഴിഞ്ഞ ദിവസം സൗദിയോട് പുതിയ അഭ്യര്‍ഥന നടത്തി. എല്ലാ അകല്‍ച്ചയും മാറ്റിവച്ച് സൗദിയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇസ്രായേലിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് അദ്ദേഹം പറയുന്നു. ദക്ഷിണ ലബ്നാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ച വേളയില്‍ കൂടിയാണ് ഹിസ്ബുല്ലയുടെ നീക്കം.
ഹിസ്ബുല്ല നേരിടുന്നത് സൗദിയെയോ ലബ്നാനെയോ അല്ല. ഇസ്രായേലിനെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. മറ്റൊരു രാജ്യങ്ങളുമായും തങ്ങള്‍ക്ക് തര്‍ക്കമില്ല. ഹിസ്ബുല്ലക്കെതിരെ സൗദി സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഗുണം ഇസ്രായേലിന് മാത്രമാകും. ഹിസ്ബുല്ല ഇല്ലാതായാല്‍ മറ്റു രാജ്യങ്ങള്‍ തേടി ഇസ്രായേല്‍ വരുമെന്നും നയിം ഖാസിം മുന്നറിയിപ്പ് നല്കി.
ഇസ്രായേലിന്റെ അപ്രതീക്ഷിത നീക്കം
ഇസ്രായേല്‍ അധിനിവേശത്തിനെതിരെ രൂപം കൊണ്ട സംഘമാണ് ലബ്നാനിലെ ഹിസ്ബുല്ല. പല തവണ ഇസ്രായേല്‍ സൈന്യവുമായി യുദ്ധം ചെയ്ത് ചെറുത്തുനിന്ന ചരിത്രം ഇവര്‍ക്കുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന യുദ്ധത്തില്‍ സംഘടനയുടെ മുതിര്‍ന്ന നേതവ് ഹസന് നസറുല്ല അടക്കം കൊല്ലപ്പെട്ടു. ഇസ്രായേല്‍ നടത്തിയ പേജര്‍ ആക്രമണം ഹിസ്ബുല്ലയുടെ സംഘടനാ സംവിധാനം തകര്‍ത്തു എന്നായിരുന്നു വാര്‍ത്തകള്‍.
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണച്ച സംഘമാണ് ഹിസ്ബുല്ല. അതുകൊണ്ടുതന്നെ 2016 മുതല്‍ ഇവരെ ഭീകര സംഘടനകളുടെ ഗണത്തിലാണ് സൗദി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബശ്ശാറുല്‍ അസദിന്റെ ഭരണം ഇപ്പോള്‍ അവസാനിച്ചു. തൊട്ടുപിന്നാലെയാണ് ഹിസ്ബുല്ലയ്ക്കും അടിപതറിയത്. ഇറാന്റെയും യമനിലെ ഹൂത്തികളുടെയും പിന്തുണയും ഹിസ്ബുല്ലയ്ക്കുണ്ട്. എന്നാല്‍ സൗദി അറേബ്യയുടെ സഹകരണം കൂടി ലഭിച്ചാല്‍ ഇസ്രായേലിനെതിരെ ശക്തമായ നീക്കം നടത്താന്‍ സാധിക്കുമെന്നാണ് ഹിസ്ബുല്ല കരുതുന്നത്.
-
അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി യുഎഇ -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര?












Click it and Unblock the Notifications