Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാരിക്കൂട്ടി യുഎഇ; ഞെട്ടിക്കുന്ന കണക്ക് പുറത്ത്... റഷ്യയില്‍ നിന്ന് വന്നത് കപ്പലുകളില്‍

ദുബായ്: മലയാളി പ്രവാസികള്‍ കൂടുതലുള്ള രാജ്യമാണ് യുഎഇ. നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് പതിവാണ്. ലോകത്തെ എല്ലാ ഡിസൈനിലും സ്വര്‍ണം ലഭിക്കുമെന്നതും വിലക്കുറവുമാണ് യുഎഇയിലെ സ്വര്‍ണത്തെ ആകര്‍ഷകമാക്കുന്നത്. എന്നാല്‍ യുഎഇയിലേക്ക് സ്വര്‍ണം എവിടെ നിന്ന് വരുന്നു എന്നറിയാമോ. വളരെ വ്യത്യസ്തമായ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഏറ്റവും പുതിയ കണക്ക് പ്രകാരം റഷ്യയില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് യുഎഇ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ റഷ്യ വില കുറച്ച് സ്വര്‍ണം വില്‍ക്കുന്നു എന്നാണ് അനൗദ്യോഗിക വിവരം. വില കുറച്ചാണ് റഷ്യ എണ്ണ വില്‍ക്കുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. യുഎഇയിലേക്ക് പ്രധാനമായും സ്വര്‍ണം വരുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്.

uae-gold

നേരത്തെ യുഎഇ കൂടുതല്‍ സ്വര്‍ണം ഇറക്കിയത് മാലി, സിംബാബ്‌വെ, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു. ആഫ്രിക്കയിലെ ഖനികളില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണമെടുക്കുന്നുണ്ട്. ഇത് വാങ്ങാന്‍ ലോക രാജ്യങ്ങള്‍ തമ്മില്‍ മല്‍സരമാണ്. ആഫ്രിക്കയിലെ സ്വര്‍ണം വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ചൈനയാണ്. തുര്‍ക്കിയും പിന്നിലല്ല.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം യുഎഇ ഇപ്പോള്‍ റഷ്യയില്‍ നിന്ന് ഇറക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 96.4 ടണ്‍ സ്വര്‍ണമാണ് റഷ്യയില്‍ നിന്ന് വാങ്ങിയത്. 2022ല്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം വാങ്ങിയ രാജ്യം യുഎഇയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎന്‍ കണക്കുകള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത.

റഷ്യ പ്രതിവര്‍ഷം ഖനനം ചെയ്യുന്ന മൂന്നിലൊന്ന് സ്വര്‍ണവും വാങ്ങിയത് യുഎഇ ആണ് എന്ന് ചുരുക്കം. റഷ്യയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് വാങ്ങിയ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ഇരട്ടിയാണ് 2022ല്‍ വാങ്ങിയത്. നിലവില്‍ റഷ്യയില്‍ നിന്നാണ് യുഎഇ കൂടുതല്‍ സ്വര്‍ണം വാങ്ങുന്നത്. മാലി രണ്ടാം സ്ഥാനത്താണ്. 95.7 ടണ്‍ സ്വര്‍ണമാണ് യുഎഇ കഴിഞ്ഞ വര്‍ഷം മാലിയില്‍ നിന്ന് ഇറക്കിയത്.

മാലി, സിംബാബ്‌വെ, സുഡാന്‍, നൈജര്‍, ഉഗാണ്ട, ഘാന എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. 2021ല്‍ റഷ്യയില്‍ നിന്ന് വെറും 1.3 ടണ്‍ സ്വര്‍ണം മാത്രമാണ് യുഎഇ വാങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷം നിരവധി കപ്പലുകളില്‍ യുഎഇയിലേക്ക് സ്വര്‍ണം എത്തിയിട്ടുണ്ട്. റഷ്യയുടെ സ്വര്‍ണം കൂടുതല്‍ വാങ്ങുന്ന മറ്റു രാജ്യങ്ങള്‍ ചൈനയും തുര്‍ക്കിയുമാണ്. രണ്ട് രാജ്യങ്ങളും 20 ടണ്‍ വീതമാണ് കഴിഞ്ഞ വര്‍ഷം വാങ്ങിയത്.

യുക്രൈന്‍ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് റഷ്യ വന്‍തോതില്‍ സ്വര്‍ണം ബ്രിട്ടനിലേക്ക് മാറ്റി എന്ന വാര്‍ത്തകളും വന്നിരുന്നു. യുഎഇയുടെ വിദേശ വ്യാപാരത്തില്‍ പ്രധാനമാണ് സ്വര്‍ണം. 2021ല്‍ 4600 കോടി ഡോളറിന്റെ സ്വര്‍ണമാണ് യുഎഇ ഇറക്കിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന നാലാമത്തെ രാജ്യമാണ് യുഎഇ.

അതേസമയം, എല്ലാ സ്വര്‍ണവും യുഎഇ സൂക്ഷിച്ചുവയ്ക്കുന്നില്ല. ആഭരണങ്ങളായും മറ്റും കയറ്റുമതിയും ചെയ്യുന്നു. കൂടുതല്‍ സ്വര്‍ണം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യവും യുഎഇയാണ്. സ്വിറ്റ്‌സര്‍ലാന്റ്, ഇന്ത്യ, ഹോങ്കോങ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് യുഎഇ കൂടുതല്‍ സ്വര്‍ണം കയറ്റി അയക്കുന്നത്. ലോകത്തെ എല്ലാതരം ഡിസൈനിലും സ്വര്‍ണാഭരണം ലഭിക്കുന്ന ഏതാനും ചില രാജ്യങ്ങളിലൊന്നാണ് യുഎഇ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+