യുഎഇയിലെ സ്വര്‍ണവിലയിടിവില്‍ നേട്ടം കൊയ്ത് ജ്വല്ലറിക്കാര്‍... വാങ്ങിയില്ലെങ്കിലും ഇപ്പോള്‍ ബുക്ക് ചെയ്‌തോ
ദുബായ്: രണ്ട് ദിവസമായുള്ള സ്വര്‍ണ വിലയിലെ ഇടിവ് മുതലാക്കി യു എ ഇയിലെ ഷോപ്പര്‍മാര്‍. യുഎഇ സ്വര്‍ണ നിരക്ക് കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 10 ദിര്‍ഹമാണ് കുറഞ്ഞത്. വ്യാാഴ്ചത്തെ 348.25 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളിയാഴ്ച വൈകുന്നേരം യു എ ഇ സ്വര്‍ണ നിരക്ക് ഗ്രാമിന് 22 കാരറ്റിന് 338.25 ദിര്‍ഹത്തില്‍ എന്ന നിലയിലാണ് അവസാനിച്ചത്.
'കുറച്ച് വാങ്ങലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ യു എ ഇയില്‍ താമസിക്കുന്ന ഭൂരിഭാഗം ഷോപ്പര്‍മാരും ഏപ്രില്‍ 30 ന് അക്ഷയ തൃതീയയ്ക്ക് മുന്‍കൂട്ടി ബുക്കിംഗ് നടത്താന്‍ തീരുമാനിച്ചു,' ഒരു ജ്വല്ലറി റീട്ടെയിലര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ഇതോടെ ഏപ്രില്‍ 30 ന് സ്വര്‍ണം വാങ്ങുമ്പോള്‍ വില എത്ര കൂടിയാലും അവര്‍ക്ക് 338.25 ദിര്‍ഹം രൂപ മാത്രം ചെലാവാക്കിയാല്‍ മതി.

യുഎഇയില്‍ സ്വര്‍ണ നിരക്ക് 350 ദിര്‍ഹത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനാലാണ് വിലയിടിവിലെ ഈ അവസരം ഉപയോക്താക്കള്‍ മുതലാക്കിയത്. അക്ഷയ തൃതീയ സ്വര്‍ണം പോലുള്ള വിലയേറിയ ലോഹങ്ങളുടെ വില്‍പനയെ കൂട്ടുന്ന ഒന്നാണ്. യു എ ഇയിലെ സ്വര്‍ണ ബിസിനസിനെ സംബന്ധിച്ചിടത്തോളം വില എത്രയാണെങ്കിലും സ്വര്‍ണ ഷോപ്പിംഗിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ദിവസങ്ങളിലൊന്നാണിത്.
നിലവില്‍ ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഒരു ഗ്രാമിന് 8310 രൂപയാണ് വില. വാരാന്ത്യത്തില്‍ വന്‍തോതിലുള്ള അഡ്വാന്‍സ് ബുക്കിംഗ് ഉണ്ടായിരുന്നു എന്നാണ് മറ്റൊരു ജ്വല്ലറി റീട്ടെയ്‌ലര്‍ പറയുന്നത്. 'സ്വര്‍ണ വിനിമയ ഇടപാടുകളെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. ഇത് യുഎഇ ഉപഭോക്താക്കള്‍ സ്വര്‍ണം നിക്ഷേപമായി നിലനിര്‍ത്താന്‍ തിരഞ്ഞെടുക്കുന്നതായി സൂചിപ്പിക്കുന്നു.
സ്വര്‍ണത്തിന്റെ ദീര്‍ഘകാല മൂല്യത്തിലും വിശ്വസനീയമായ ആസ്തി എന്ന നിലയില്‍ സ്ഥിരതയിലും ഉള്ള അവരുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇത് എന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. അതേസമയം വരും ദിവസങ്ങളിലും സ്വര്‍ണ വില കൂടുതല്‍ കുറയുമെന്ന് കരുതി സ്വര്‍ണം വാങ്ങുന്നത് നീട്ടിവെച്ച ഉപയോക്താക്കളും ഉണ്ട്.
തുടര്‍ച്ചയായ വിലയിടിവോടെ ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വില 3000 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാ വ്യാപാര പങ്കാളികളുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിനുശേഷം സ്വര്‍ണത്തിനും ആഗോള വിപണികള്‍ക്കും വളരെ അസ്ഥിരമായ കുറച്ച് ദിവസങ്ങളായിരുന്നു ഇത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 3167 ഡോളര്‍ എന്ന നിലയില്‍ എത്തിയത് ഈ മാസം ആദ്യമാണ്.
വെള്ളിയാഴ്ച സ്വര്‍ണവില ഔണ്‍സിന് 2,980 ഡോളറായി കുറഞ്ഞിരുന്നു. അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി യുഎഇ സ്വര്‍ണ്ണ വ്യാപാരം ഏറ്റവും വലിയ പ്രീ-ബുക്കിംഗ് തിരക്കുകളില്‍ ഒന്നായിരിക്കുമെന്നാണ് താന്‍ കരുതിയിരുന്നത് എന്നാണ് ഒരു ജ്വല്ലറി ഡീലര്‍ പറഞ്ഞത്.കമ്മോഡിറ്റി മാര്‍ക്കറ്റില്‍ ഒരു ഘട്ടത്തില്‍ 3047 ഡോളറിലെത്തിയ ശേഷം സ്വര്‍ണം 3,033 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ വാരാന്ത്യത്തില്‍ ലഭിച്ച 10 ദിര്‍ഹം ഇടിവ് പോലെ അക്ഷയ തൃതീയയ്ക്ക് മുമ്പ് മറ്റൊരു സ്വര്‍ണവില ഇടിവ് പ്രതീക്ഷിക്കാം എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications