Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇക്കാർക്ക് തിരിച്ചടി: ഇന്ധനവിലയ്ക്ക് പിന്നാലെ ടാക്സി നിരക്കും വർധിപ്പിച്ചു, പുതിയ നിരക്ക് അറിയാം

മാർച്ചിലെ ഇന്ധനവില വ്യാഴാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ അജ്മാനിലെ ഗതാഗത അതോറിറ്റി എമിറേറ്റിൽ പുതിയ ടാക്സി നിരക്കുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലെ 1.79 ദിർഹത്തിൽ നിന്ന് 4 ഫിൽ വർധന രേഖപ്പെടുത്തിക്കൊണ്ട് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ മാസത്തെ കാബ് നിരക്ക് കിലോമീറ്ററിന് 1.83 ദിർഹം ആയിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.

ആഗോള എണ്ണവിലയ്ക്ക് അനുസൃതമായി യുഎഇയും വ്യാഴാഴ്ച ഇന്ധനവില വർധനവ് പ്രഖ്യാപിക്കുകയായിരുന്നു. 2024 ഫെബ്രുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ധന വില നിരീക്ഷണ സമിതി മാർച്ചിലെ പെട്രോൾ വില പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 15 മുതൽ 16 ഫിൽസ് വരെ വർദ്ധനവാണ് കൊണ്ടുവന്നിരിക്കുന്നത്.

uae-job

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിട്ടാണ് വില വർധിച്ചത്. ഫെബ്രുവരിയില്‍ 2.88 ദിർഹമായിരുന്നു നിരക്ക്. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമാണ് വില. കഴിഞ്ഞ മാസം 2.76 ദിർഹമായിരുന്നു ലിറ്റർ വില. ഫെബ്രുവരിയിലെ 2.69 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ദിർഹമായിരിക്കും. 2.99 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഡീസൽ ലിറ്ററിന് 3.16 ദിർഹമാണ് പുതിയ നിരക്ക്.

പുതിയ നിരക്ക് വർധനവ് തങ്ങളുടെ വാലറ്റുകളെ ബാധിക്കുമെന്നും ചെലവുകൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടി വരുമെന്നുമാണ് താമസക്കാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സൂപ്പർ 98 പെട്രോൾ ഉപയോഗിക്കുന്ന അബുനെൽ എന്ന വ്യക്തിക്ക് അദ്ദേഹത്തിൻ്റെ കാറില്‍ പെട്രോള്‍ നിറയ്ക്കുന്നതിനുള്ള ചെലവ് 160 ദിർഹം ആയിരുന്നു, എന്നാൽ പുതിയ നിരക്കുകളോടെ അത് ഇപ്പോൾ 181 ദിർഹമാകും.

ഒരു തവണ ഫുള്‍ടാങ്ക് അടിക്കാന്‍ 20 ദിർഹമാണ് അധികമായി നല്‍കേണ്ടി വരുന്നത്. ഇങ്ങനെ ഓരോ തവണ ഫുള്‍ടാങ്ക് അടിക്കുമ്പോഴും കൂടുതല്‍ പൈസ നല്‍കേണ്ടി വരും. "ഞാൻ മാസത്തിൽ ഏഴു തവണ ടാങ്ക് നിറയ്ക്കുന്നു, ഇത് മാർച്ചിൽ മാത്രം 140 ദിർഹം അധിക ചെലവ് സൂചിപ്പിക്കുന്നു," അബു നെയ്ൽ പറഞ്ഞു.

ദുബായിൽ നിന്ന് അജ്മാനിലേക്കുള്ള സ്ഥിരം യാത്രികനായ ബിലാൽ മുഹമ്മദിന്, സാധാരണയായി ഓരോ മാസവും 500 ദിർഹം ഇന്ധനത്തിനായി ചിലവഴിക്കുന്നു, വർദ്ധിച്ച നിരക്ക് കാരണം ബിലാലിന് ഇപ്പോൾ 60 ദിർഹത്തിൻ്റെ അധിക ചിലവ് വഹിക്കേണ്ടി വരും.

"എൻ്റെ പ്രതിമാസ ഇന്ധനം നിറയ്ക്കാനുള്ള ചെലവ് 500 ദിർഹമായി വർദ്ധിക്കും. ഞാൻ ഓരോ തവണയും 125 ദിർഹത്തിന് ഇന്ധനം നിറയ്ക്കുന്നു, ഇപ്പോൾ എനിക്ക് കുറച്ച് അധികമായി നൽകേണ്ടി വന്നേക്കാം. ഈ മാസം എൻ്റെ യാത്ര വർധിച്ചേക്കാം. അതോടെ എനിക്ക് അധിക ചിലവുകൾ ഉണ്ടാകും," അജ്മാനിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ബിലാൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+