യുഎഇയിൽ മഹ്സൂസ് നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാരനെ തേടി ഭാഗ്യം; അടിച്ചത് 10 ലക്ഷം ദിർഹം
അബുദാബി: യു എ ഇയുടെ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ് ഡ്രോയിൽ കോടികൾ സമ്മാനമായി ലഭിച്ച ഇന്ത്യക്കാർ നിരവധിയാണ്. ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്ന മലയാളികൾക്കടക്കം പലപ്പോഴും സമ്മാനം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മഹ്സൂസിന്റെ ഏറ്റവും ഒടുവിൽ നടന്ന നറുക്കെടുപ്പിലും ഇന്ത്യക്കാരനെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്.
ഇന്ത്യക്കാരനായ ഐജാസിനെയാണ് ഭാഗ്യം തേടിയെത്തിയത്. 36076949 എന്ന റാഫിള്‍ ഐഡിയിലൂടെയാണ് വിജയം. ഒന്നാം സമ്മാനമായി 10 ലക്ഷം ദിർഹമാണ് ഐജാസിന് ലഭിക്കുക. അതായത് രണ്ട് കോടിയിലേറെ (2,23,48,488) ഇന്ത്യന്‍ രൂപ. അതേസമയം 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്തയും ആരും അർഹരായില്ല.
എന്നാൽ 200,000 ദിർഹത്തിന്റെ (44,57,801.57) രണ്ടാം സമ്മാനം 42 പേർ പങ്കിട്ടെടുത്തു.

ഇവരുടെ അഞ്ച് നമ്പറുകളിൽ നാലെണ്ണമാണ് യോജിച്ച് വന്നത്. ഓരോരുത്തർക്കും 4,762 ദിർഹം വീതമാണ് ലഭിക്കുക. നറക്കെടുത്ത അഞ്ച് സംഖ്യകളിൽ മൂന്നെണ്ണം യോജിച്ച 1360 പേർക്ക് 250 ദിർഹം സമ്മാനമായി ലഭിച്ചു. ആകെ 1,403 വിജയികള്‍ 1,540,000 ദിര്‍ഹമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. അതേസമയം കഴിഞ്ഞാഴ്ച നടത്ത 136-ാമത് പ്രതിവാര നറുക്കെടുപ്പിൽ 67 കാരനായ ബ്രിട്ടീഷ് സ്വദേശി തിമോത്തിക്കായിരുന്നു ഒന്നാം സമ്മാനം. 32 വർഷമായി ജുലൈയിൽ ജോലി ചെയ്ത് വരികയായിരുന്നു തിമോത്തി. സ്ഥിരമായി മഹ്സൂസിൽ പങ്കെടുത്തിരുന്ന വ്യക്തികൂടിയായിരുന്ന തിമോത്തി. എന്നിരുന്നാലും തന്നെ സംബന്ധിച്ച് വിജയം അപ്രതീക്ഷിതമായിരുന്നുവെന്നാണ് തിമോത്തി പ്രതികരിച്ചത്.
അതിനിടെ പ്രശസ്ത വെഡ്ഡിങ് എക്‌സ്‌പേര്‍ട്ട്, സിമ ആന്‍റിയുമായി കൈകോര്‍ത്ത് മഹ്സൂസ് നടത്തിയ 'ഗിവ് എവേ' പരിപാടിയുടെ വിജയിയേയും മഹ്സൂസ് പ്രഖ്യാപിച്ചു. അമിലി പചൽ വേലായുധൻ എന്ന വ്യക്തിക്കാണ് സമ്മാനം ലഭിച്ചത്. വധൂവരൻമാർക്ക് അണിയാനുള്ള ഒരു ജോഡി മനോഹരമായ വിവാഹ മോതിരമാണ് ഇവർക്ക് സമ്മാനമായി ലഭിക്കുക. അതേസമയം അടുത്ത ആഴ്ചയും ഗിവ് എവേ പരിപാടിയിലൂടെ ഒരു സെറ്റ് വിവാഹ മോതിരങ്ങൾ സമ്മാനമായി ലഭിക്കുമെന്ന് മെഹ്സൂസ് അറിയിച്ചു.
അതേസമയം ഇന്നുവരെ മഹ്‌സൂസിലൂടെ 52 ലേറെ പേരാണ് കോടീശ്വരന്മാരായി മാറിയിരിക്കുന്നത്. നറുക്കെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 35 ദിർഹത്തിന്റെ മഹ്സൂസിന്റെ ബോട്ടിൽഡ് വാട്ടർ വാങ്ങാം. ഗ്രാന്റ് ഡ്രോ ആയി 20,000,000 ദിർഹമാണ് സമ്മാനം.നറുക്കെടുപ്പിലൂടെ എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹവും സമ്മാനമായി ലഭിക്കും.












Click it and Unblock the Notifications