യുഎഇയില്‍ നിന്നും ഇന്ത്യക്കൊരു സന്തോഷ വാർത്ത: എല്‍പിജി ഇനി വിലക്കുറവില്‍: പണികിട്ടിയത് ചൈനക്ക്
യുഎസ്-ചൈന വ്യാപാര സംഘർഷവും തീരുവ വർധനവും ആഗോള വ്യാപര രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. തീരുവ വർധനവ് പല രാജ്യങ്ങള്‍ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. തീരുവ കർശനമായി നടപ്പിലാക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വരെ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് എല്‍ പി ജി ഇറക്കുമതി രംഗത്ത് ഇന്ത്യക്ക് ആശ്വാസകരമാകുന്ന ഒരു വാർത്ത യു എ ഇയില്‍ നിന്നും വരുന്നത്.
യു എ ഇയിലെ അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) 2025 ജൂൺ മുതൽ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എൽ പി ജി വിതരണത്തിന്റെ ഒരു ഭാഗം അമേരിക്കന്‍ കാർഗോകളാക്കി മാറ്റുമെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍ ചരക്ക് താരതമ്യേന വില കുറഞ്ഞതാണ് എന്നതാണ് ശ്രദ്ധേയം. അതിനാല്‍ തന്നെ ഈ നീക്കത്തിലൂടെ ലോകത്തിലെ രണ്ടാമത്തെ വലിയ എൽ പി ജി ഇറക്കുമതിക്കാരായ ഇന്ത്യക്ക്, കുറഞ്ഞ ചെലവിൽ എ ൽ പിജി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎസ്-ചൈന വ്യാപാര സംഘർഷവും തീരുവ വർധനവുമാണ് ഇതിന്റെ പ്രധാന കാരണം. ട്രംപിന്റെ നീക്കത്തിന് മറുപടിയായി ചൈനയും യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയിരുന്നു. ചൈന അമേരിക്കയില്‍ നിന്നും എല്‍ പി ജിക്ക് മാത്രം 145% തീരുവ ചുമത്തിയത്. ഇതോടെ യു എ സ് എൽപിജിയുടെ വില മിഡിൽ ഈസ്റ്റേൺ ബെഞ്ച്മാർക്കായ സൗദി കോൺട്രാക്ട് പ്രൈസിനേക്കാൾ (CP) കുറവാക്കുകയും ചെയ്തു.
സാഹചര്യം മുതലെടുത്ത ഇന്ത്യ ഇന്ത്യൻ റിഫൈനറികൾ യുഎസ് എൽപിജി സൗദി CP-യിൽ ഡിസ്കൗണ്ടിൽ ആവശ്യപ്പെടുകയായിരുന്നു. അഡ്നോക് ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുകയും ജൂൺ-ജൂലൈ മാസങ്ങളിൽ വാർഷിക കരാറുകളിലൂടെ യുഎസ് എൽ പി ജി വിതരണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ഇതിലൂടെ ഗാർഹിക, വാണിജ്യ ഉപയോഗത്തിനായുള്ള എല്‍ പി ജിയുടെ ഇറക്കുമതി കുറയും.
എന്നാൽ, മിഡിൽ ഈസ്റ്റേൺ എൽ പി ജിയുടെ എല്ലാ വോളിയവും യുഎസ് കാർഗോകളാല്‍ പൂര്‍ണമായി മാറ്റിസ്ഥാപിക്കാന്‍ പ്രയാസമാണെന്നും വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയന്നു. പുതിയ സാഹചര്യം ചൈനയിലെ എൽ പി ജി വിതരണത്തെയും ബാധിക്കുന്നുണ്ട്. ചൈനയില്‍ നിന്നുള്ള കമ്പനികള്‍ യുഎസ് എൽ പി ജി ഒഴിവാക്കി മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള വിതരണം വർധിപ്പിക്കുമ്പോള്‍ കൂടുതൽ വില നല്‍കേണ്ടി വരുന്നു. ചൈനയെ സംബന്ധിച്ച് ഇത് നഷ്ടമാണെങ്കില്‍ മറുവശത്ത് അഡ്നോക്കിന് ഇത് ലാഭകരമായ ബിസിനസായി മാറുന്നു.
പുതിയ വിപണി സാഹചര്യത്തില്‍ ഇന്ത്യൻ റിഫൈനറികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍, ഭാരത് പെട്രോളിയം കോർപ്പറേഷന്‍, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്‍, അഡ്നോക്ക് എന്നിവരോട് പ്രതികരണം തേടിയെങ്കിലും മറുപടിയുണ്ടായില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ഡാറ്റ പ്രകാരം. 2023/24 ൽ ഇന്ത്യ മൊത്തം എൽ പി ജി ഉപഭോഗത്തിന്റെ 60 ശതമാനം ഇറക്കുമതി ചെയ്യുകയായിരുന്നു. അതായത് ഏകദേശം 29.66 ദശലക്ഷം മെട്രിക് ടണ്‍
അതേസമയം, രാജ്യത്തെ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില അടുത്തിടെ വർധിപ്പിച്ചിരുന്നു. സബ്‌സിഡിയുള്ളതും സബ്‌സിഡിയില്ലാത്തതുമായ ഉപഭോക്താക്കൾക്ക് എൽപിജി സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിപ്രഖ്യാപിച്ചത്. പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ഗുണഭോക്താക്കൾക്കും ഗുണഭോക്താക്കൾ അല്ലാത്തവർക്കും ഈ നിരക്ക് വർധന ബാധകമാണ്.












Click it and Unblock the Notifications