Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ നിവാസികൾ അറിയാനായി; ദുബായിൽ താപനില 20 ഡിഗ്രി വരെയാവാം, തെളിഞ്ഞ ആകാശവും കാണാം

ദുബായ്: യുഎഇയിൽ ശനിയാഴ്‌ച തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെന്ന് പ്രവചിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒട്ടുമിക്ക എമിറേറ്റുകളിലും താപനില ക്രമേണ ഉയരും. തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ദിശകളിൽ നിന്ന് നേരിയതും മിതമായതുമായ കാറ്റ് മണിക്കൂറിൽ 10-20 കിലോമീറ്റർ വേഗതയിൽ വീശും, ചിലപ്പോൾ ഇത് 35 കിലോമീറ്റർ വരെയാകാം.

വൻ മാറ്റങ്ങൾക്ക് ഒരുങ്ങി യുഎഇ; കോടിക്കണക്കിന് ദിർഹം ചിലവഴിച്ച് വിവിധ പദ്ധതികൾ, ലക്ഷ്യം നല്ല ഭാവി
വൻ മാറ്റങ്ങൾക്ക് ഒരുങ്ങി യുഎഇ; കോടിക്കണക്കിന് ദിർഹം ചിലവഴിച്ച് വിവിധ പദ്ധതികൾ, ലക്ഷ്യം നല്ല ഭാവി

അബുദാബിയിൽ ഉയർന്ന താപനില 31 ഡിഗ്രി സെൽഷ്യസുംദുബായിൽ 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും; ഇരു നഗരങ്ങളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമാണെന്നതാണ് ആശ്വാസകരമായ കാര്യം. കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2.30ന് ഉം അസിമുലിൽ (അൽഐൻ) രേഖപ്പെടുത്തിയത് 35.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രാജ്യത്തെ ഉയർന്ന താപനില.

uae weather alert

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം പങ്കുവച്ചിട്ടുണ്ട്. ഏപ്രിൽ 18 ശനിയാഴ്‌ച മുതൽ 22 ബുധനാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ പ്രവചിച്ചിരിക്കുകയാണ് അവർ. തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായ ആകാശവും താപനിലയിലെ ഗണ്യമായ വർധനവും നേരിയതും മിതമായതുമായ കാറ്റിനൊപ്പമാകും വാരാന്ത്യത്തിൽ ഈ കാലയളവിന് തുടക്കം ഇടുക.

എന്നാൽ വരും ദിവസങ്ങളിൽ ഇതിൽ നിന്ന് വ്യത്യസ്‌തമായ കാലാവസ്ഥയാകും ഉണ്ടാവുകയെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്. ഞായറാഴ്‌ച കഴിഞ്ഞ് തിങ്കളാഴ്‌ച രാത്രിയോടെ തീരപ്രദേശങ്ങളിലും ദ്വീപുകളിലും മേഘാവരണം ക്രമേണ കൂടുവാനുള്ള സാധ്യത ഉണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വാരത്തിന്റെ മധ്യത്തോടെ ഇത് കൂടുതൽ പ്രക്ഷുബ്‌ധമായ സാഹചര്യങ്ങളിലേക്ക് മാറുമെന്നും എൻസിഎം അറിയിച്ചു.

ചൊവ്വയും ബുധനും ഭാഗികമായി അല്ലെങ്കിൽ പൂർണമായി മേഘാവൃതമായ കാലാവസ്ഥയും പൊടിക്കാറ്റും പ്രതീക്ഷിക്കാം. പടിഞ്ഞാറും കിഴക്കും ഉൾപ്പെടെ പല പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാറ്റത്തോടെ താപനില കുറയുകയും കാറ്റിന് ശക്തി കൂടുകയും ചെയ്യുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിൽ പറയുന്നു.

ട്രാഫിക് ബ്ലോക്കിന് വിട; ദുബായ് ആകാശത്ത് ഇനി പറക്കും ടാക്സികൾ, ആദ്യ സ്റ്റേഷൻ സജ്ജമായി
ട്രാഫിക് ബ്ലോക്കിന് വിട; ദുബായ് ആകാശത്ത് ഇനി പറക്കും ടാക്സികൾ, ആദ്യ സ്റ്റേഷൻ സജ്ജമായി

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയെത്തുന്ന കാറ്റ് അറബിക്കടലിൽ ചിലപ്പോൾ കടൽ പ്രക്ഷുബ്‌ധമാക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഒമാൻ കടൽ താരതമ്യേന ശാന്തമായി തന്നെ തുടരും. നിലവിലെ സാഹചര്യത്തിൽ എമിറേറ്റുകളിൽ എവിടെയും മഴ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾക്ക് സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+