കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ഓളം സ്ത്രീകളെ പീഡിപ്പിച്ച മുന്‍ ടെക്കി പിടിയില്‍... വഴിത്തിരിവായത് ഫോണിലെ ദൃശ്യങ്ങള്‍

28കാരനെയാണ് ചെന്നൈയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്

  • By Desk
Google Oneindia Malayalam News

ചെന്നൈ: മോഷണക്കേസില്‍ അറസ്റ്റിലായ മുന്‍ ടെക്കിയെ ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് പീഡന പരമ്പര. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ നേരത്തേ ജോലി ചെയ്തിരുന്ന 28 കാരനെയാണ് മോഷണക്കേസില്‍ പോലീസ് പിടികൂടിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ നടത്തിയ ബലാല്‍സംഗങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവരിതയായിരുന്നു. ചെന്നൈയിലെ 50ഓളം സ്ത്രീകളെ താന്‍ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിനോടു സമ്മതിച്ചു.

കൃഷ്ണഗിരി ജില്ലയിലെ മാത്തൂരിലുള്ള മദന്‍ അറിവാള്‍ഗനെയാണ് പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പോലീസ് മദന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബലാല്‍സംഗ വീരന്റെ തനിനിറം പുറത്തായത്.

തനിച്ചു താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടു

തനിച്ചു താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടു

വീട്ടില്‍ തനിച്ചു താമസിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ നോട്ടമിട്ടിരുന്നത്. അവരെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നതായി പോലീസ് അറിയിച്ചു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ചു ബ്ലാക്‌മെയില്‍ ചെയ്ത് ഇയാള്‍ വീണ്ടും അവരെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ഒരു സ്ത്രീ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ കൂടതല്‍ സ്ത്രീകള്‍ ഇയാള്‍ക്കെതിരേ പീഡന പരാതിയുമായി രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

മോഷ്ടാവാന്‍ കാരണം

മോഷ്ടാവാന്‍ കാരണം

കൃഷ്ണഗിരി കോളേജില്‍ നിന്നും ബിഎസ്എസി മാത്‌സില്‍ ബിരുദം നേടിയ മദന്‍ പിന്നീട് ബെംഗളൂരുവിലുള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്തു കുറച്ചു വര്‍ഷം ബെംഗളൂരുവില്‍ തുടര്‍ന്ന ഇയാള്‍ 2015ല്‍ ചെന്നൈയിലേക്ക് വരികയായിരുന്നു. ജോലി തിരഞ്ഞാന്‍ താന്‍ ചെന്നൈയില്‍ എത്തിയതെന്നും എന്നാല്‍ പറ്റിയ ജോലിയൊന്നും ലഭിച്ചില്ലെന്നുമാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ മദന്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് താന്‍ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാള്‍ വെളിപ്പെടുത്തി. വീടുകളും റോഡുകളും കേന്ദ്രീകരിച്ചു നിരവധി പേരെ കൊള്ളയിച്ചു. മോഷണശ്രമത്തിനിടെ വീട്ടില്‍ തനിച്ചായിരുന്ന സ്ത്രീയെ മോഷണത്തിനു ശേഷം ഇയാള്‍ ബലാല്‍സംഗം ചെയ്തതായും പോലീസ് വ്യക്തമാക്കി.

പരാതി നല്‍കിയത് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍

പരാതി നല്‍കിയത് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍

തന്നെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി 8,500 രൂപ തട്ടിയെടുത്തുവെന്ന് ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ നല്‍കിയ പരാതിയാണ് മദന്റെ അറസ്റ്റിലേക്ക് നയിച്ചത്. വീടിന് സമീപത്തു വച്ചാണ് കുറച്ചു ദിവസം മുമ്പ് മദന്‍ കത്തി കാണിച്ച് പണം കൈക്കലാക്കിയതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇയാളെ വീട്ടില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

English summary
Ex-staffer of tech firm raped 50, filmed act: Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X