കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവർക്കും മാതൃക; ലക്ഷദ്വീപ് സമ്പൂർണ്ണ കോവിഡ് -19 വാക്സിനേഷൻ നേടിയേക്കാം; റിപ്പോർട്ടുകൾ പുറത്ത്

എല്ലാവർക്കും മാതൃക; ലക്ഷദ്വീപ് സമ്പൂർണ്ണ കോവിഡ് -19 വാക്സിനേഷൻ നേടിയേക്കാം; റിപ്പോർട്ടുകൾ പുറത്ത്

Google Oneindia Malayalam News

ലക്ഷദ്വീപ്: മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് കോവിഡ് -19 വാക്സിനേഷൻ പ്രക്രിയയിൽ സമ്പൂർണ്ണ വാക്സിനേഷൻ കൈവരിച്ചേക്കാമെന്ന് റിപ്പോർട്ട്. ലക്ഷദ്വീപിലെ ജനസംഖ്യയുടെ 99.2% പേർക്കും രണ്ട് ഡോസ് കുത്തിവെയ്പ്പ് നൽകി കഴിഞ്ഞു. 100 % വാക്‌സിനേഷൻ നേടാൻ സാധ്യതയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ ആദ്യമായാണ് ലക്ഷദ്വീപ് ഇടം പിടിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

സിക്കിം, ഗോവ, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ പ്രക്രിയ 70 ശതമാനത്തിലാണ്. ആരോഗ്യ പ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, ഇന്ത്യയുടെ കണക്കുകൾ പ്രകാരം വാക്സിനേഷൻ ഡോസുകൾ എടുത്തവരുടെ എണ്ണം ശനിയാഴ്ച 108 കോടിയിലെത്തി.

1

ലക്ഷദ്വീപ് ജനസംഖ്യയുടെ 99.2 % കോവിഡ് വാക്സിനേഷൻ കൈവരിക്കുന്നത് ഈ അടുത്തിടെയാണ്. അതേസമയം, സിക്കിം 87.8 %, ഗോവ 79.7 %, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 72.2 % എന്നിടങ്ങളിൽ വാക്സിനേഷൻ കൈവരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, ഇന്ത്യയിലെ ജനസംഖ്യയുടെ 78.7 % പേർക്കും കോവിഡ് - 19 വാക്സിൻ ഒരു ഡോസ് എങ്കിലും ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും, ഒമ്പത് സംസ്ഥാനങ്ങൾ അതിന്റെ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ജനങ്ങൾക്കും ആദ്യ ഡോസ് നൽകിയിട്ടുണ്ട് റിപ്പോർട്ടുകൾ പറയുന്നു.

നൂതന സൈനിക സാങ്കേതിക വിദ്യകളിൽ സഹായിക്കും; ഇന്ത്യയ്ക്കൊപ്പം ഫ്രാൻസും ചേരുംനൂതന സൈനിക സാങ്കേതിക വിദ്യകളിൽ സഹായിക്കും; ഇന്ത്യയ്ക്കൊപ്പം ഫ്രാൻസും ചേരും

2

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലക്ഷദ്വീപ്, സിക്കിം, ഉത്തരാഖണ്ഡ്, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലെ ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ 94 കോടിയോളം വരുന്ന ജനസംഖ്യയുടെ 36 ശതമാനത്തിലധികം പേർക്ക് ഇപ്പോൾ രണ്ട് ഡോസുകളും നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ഏറ്റവും കൂടുതൽ ഡോസുകൾ നൽകിയത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.

3

അതെസമയം, രണ്ട് ഡോസുകൾക്കിടയിലുള്ള നിശ്ചിത ഇടവേള അവസാനിച്ചിട്ടും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ആളുകൾക്ക് രണ്ടാമത്തെ ഡോസ് നൽകുന്നതിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് നിരവധി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കത്തയച്ചു.

ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് എടുക്കാത്തവർക്കും രണ്ടാമത്തെ ഡോസ് കാലാവധി കഴിഞ്ഞവർക്കും വീടുതോറുമുള്ള കോവിഡ് -19 വാക്സിനേഷനായി സർക്കാർ ഒരു മാസം നീണ്ടുനിൽക്കുന്ന "ഹർ ഘർ ദസ്തക്" കാമ്പെയ്‌നും ആരംഭിച്ചു. ഈ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നു.

'80-100 സീറ്റുകൾ വരെ കോൺഗ്രസ് നേടും';പ്രശാന്ത് കിഷോർ എത്തുമോ? സിദ്ദുവിന്റെ മറുപടി'80-100 സീറ്റുകൾ വരെ കോൺഗ്രസ് നേടും';പ്രശാന്ത് കിഷോർ എത്തുമോ? സിദ്ദുവിന്റെ മറുപടി

4

ഡോർ ടു ഡോർ വാക്സിനേഷൻ പദ്ധതി കേന്ദ്രം 'ഹർ ഘർ ദസ്തക്' എന്ന് നാമകരണം ചെയ്തിരുന്നു. 'ഹർ ഘർ ടീക്ക, ഘർ ഘർ ടീക്ക' എന്ന ആശയത്തോടെ നമുക്ക് എല്ലാ വീടുകളിലും പോകേണ്ടി വരുമെന്നും വാക്സിനേഷൻ പ്രകിയയിൽ 100 കോടി പിന്നിട്ട രാജ്യം പിന്നോട്ട് പോയാൽ വീണ്ടും പ്രതിസന്ധി വരാമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പറഞ്ഞു.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam
5

രാജ്യത്ത് കോവിഡ് വാക്സിനേഷൻ മന്ദഗതിയിലായ 40 ജില്ലകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. വീഡിയോ കോൺഫ്രൻസിലൂടെയാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തിരുന്നു.
ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളുടെ ഉദ്യോഗസ്ഥരായിരുന്നു കൂടിക്കാഴ്ചയിൽ അധികവും. ഈ സംസ്ഥാനത്തെ ചില ജില്ലകളിൽ ഇപ്പോഴും 50 ശതമാനത്തിൽ താഴെയാണ് വാക്സിനേഷൻ പ്രക്രിയ നടക്കുന്നത്. അതോടൊപ്പം ചില ജില്ലകളിൽ രണ്ടാംഘട്ടം മന്ദഗതിയിലുമാണ്. ഈ സംസ്ഥാനങ്ങളിൽ വാക്സിനേഷൻ ശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുളള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യ്തു.അതേസമയം, ജനുവരി 16 നാണ് വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചത്.

English summary
It’s a good Model for all; Lakshadweep may get full covid-19 vaccination;new Reports out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X