സ്‌പൈഡര്‍ മാന്‍ അറസ്റ്റില്‍... ഇയാളുടെ ലക്ഷ്യം കേട്ടാല്‍ ഞെട്ടും, സംഭവം ഇന്ത്യയില്‍

  • By: Sooraj
Subscribe to Oneindia Malayalam

ദില്ലി: സ്‌പൈഡര്‍മാനെ ദില്ലിയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഈ വാര്‍ത്ത കേട്ടാല്‍ ആദ്യം എല്ലാവരുമൊന്നു ഞെട്ടും. അപകടത്തില്‍ പെടുന്നവരെ വല നെയ്ത് പറന്നെത്തി രക്ഷിക്കുന്ന സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്‌പൈഡര്‍മാനല്ല അറസ്റ്റിലായത്. മോഷണം തൊഴിലാക്കിയ മറ്റൊരു സ്‌പൈഡര്‍മാനെയാണ് പോലീസ് പിടികൂടിയത്.

അവിടെ വച്ച് ഉമ്മന്‍ചാണ്ടി പലതും ചെയ്യാന്‍ ആവശ്യപ്പെട്ടു, എല്ലാം ചെയ്തു... സരിത അന്നു പറഞ്ഞത്...

സാമൂഹ്യപ്രവര്‍ത്തകയ്ക്ക് ദാരുണ അന്ത്യം... മൃതദേഹം പാതി വിവസ്ത്രം, മാറിടം അറുത്തുമാറ്റി!!

1

സ്പൈഡര്‍മാനെന്ന് സുഹൃത്തുക്കള്‍ പേരിട്ട 24 കാരനായ ജയ് പ്രകാശിനെയാണ് പോലീസ് പിടികൂടിയത്. കെട്ടിടങ്ങളില്‍ അനായാസം പിടിച്ചു കയറിപ്പോവാനുള്ള ജയ് പ്രകാശിന്റെ അസാമാന്യ മിടുക്കാണ് ഈ പേര് വീഴാനുള്ള കാരണം. ജയ് പ്രകാശിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് പോലീസ് കഴിഞ്ഞ ദിവസം മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ജയ് പ്രകാശിനെ മോഷണത്തില്‍ സഹായിക്കാറുള്ള രവി കുമാര്‍, മോഷണസാധനങ്ങള്‍ ഇവരില്‍ നിന്നു വാങ്ങിയിരുന്ന സഞ്ജയ് ഗോയല്‍, പ്രമോദ് കുമാര്‍ ഷാ എന്നിവരുമാണ് വലയിലായത്.

2

പ്രതികളുടെ പക്കല്‍ നിന്നും റിസ്റ്റ് വാച്ചുകളും ഡയമണ്ട്, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വാഹനങ്ങള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സാനിറ്ററി പൈപ്പുകളിലും പിഎന്‍ജി ഗ്യാസ് പൈപ്പുകളിലും പിടിച്ചാണ് അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങളിലേക്ക് ജയ് പ്രകാശ് നുഴഞ്ഞു കയറിയിരുന്നത്. പകല്‍ സമയങ്ങളില്‍ ധനികര്‍ താമസിക്കുന്ന ഫ്‌ളാറ്റുകള്‍ നോട്ടമിട്ട ശേഷം രാത്രിയിലാണ് താന്‍ മോഷണം നടത്തിയിരുന്നതെന്ന് ജയ് പ്രകാശ് പോലീസിനോട് പറഞ്ഞു. രാത്രിയില്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ കറുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടും പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

English summary
A 24-year-old burglar, called ‘Spiderman’ by his friends, has been arrested along with his three accomplices
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്