Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ലക്ഷം കോടിയുടെ വിദേശകടം കേന്ദ്രസര്‍ക്കാര്‍ കുറച്ചുകാണിച്ചു; സിഎജി റിപ്പോര്‍ട്ട് പുറത്ത്

ന്യൂദല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ കടം 2 ലക്ഷം കോടി രൂപ കുറച്ച് കാണിച്ചതായി സിഎജി റിപ്പോര്‍ട്ട്. ആഗസ്റ്റില്‍ പുറത്തിറക്കിയ സിഎജി റിപ്പോര്‍ട്ടില്‍ ആണ് ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2021-22 വര്‍ഷത്തെ സര്‍ക്കാരിന്റെ വിദേശകടം 4.39 ലക്ഷം കോടി രൂപയാണ് എന്നാണ് കാണിച്ചിരുന്നത്. എന്നാല്‍ ഈ കാലയളവിലെ ഏറ്റവും പുതിയ വിനിമയ നിരക്കില്‍ കടം യഥാര്‍ത്ഥത്തില്‍ 6.58 ലക്ഷം കോടി രൂപയായിരിക്കുമെന്ന്് സിഎജി റിപ്പോര്‍ട്ട് പറയുന്നു.

സര്‍ക്കാര്‍ കണക്കുകളെ വെച്ച് നോക്കുമ്പോള്‍ 2.19 ലക്ഷം കോടി രൂപ കൂടുതലാണിത്. ബോണ്ടുകള്‍ വാങ്ങിയതിന്റെ കണക്കില്‍ 21560 കോടി രൂപ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയ സമ്പാദ്യ പദ്ധതി, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം എന്നിവയില്‍നിന്ന് 623006 കോടി രൂപ എടുത്താണ് 2021-2022ല്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കണക്കില്‍ കാണിച്ചത് 601,445 കോടി രൂപ മാത്രം.

cag

ബോണ്ടുകള്‍ വാങ്ങിയതിന്റെ കണക്കില്‍ 21560 കോടി രൂപയാണ് കാണാനില്ലാത്തത്. സുസ്ഥിരവും സുതാര്യവുമായ ധനനയത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ പാലിക്കേണ്ട നിയമങ്ങള്‍ പ്രതിപാദിക്കുന്ന 2003 എഫ്ആര്‍ബിഎം നിയമത്തിന്റെ വ്യവസ്ഥകളുടെ ലംഘനമാണിതെന്ന് സിഎജി പറയുന്നു.

നിലവിലെ വിനിമയ നിരക്കില്‍ മൂല്യമുള്ള വിദേശ കടം ഉള്‍പ്പെടെ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് ഫണ്ടിന്റെ സുരക്ഷയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മൊത്തം കുടിശ്ശിക ബാധ്യതകള്‍ ഉള്‍പ്പെടുന്നു എന്നാണ് എഫ്ആര്‍ബിഎം നിയമം പറയുന്നത്. പൊതുജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിരിച്ചെടുത്ത നിരവധി സെസുകള്‍ ഉപയോഗിക്കാതെ കിടക്കുകയോ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയോ ചെയ്തതായും സിഎജി കണ്ടെത്തി.

ഉപയോഗിക്കാതെ കിടക്കുന്ന സെസുകളില്‍ 2021-22-ല്‍ പിരിച്ച ആരോഗ്യ-വിദ്യാഭ്യാസ സെസ് ആയിരുന്നു. അതിന്റെ ഒരു ഭാഗം മാധ്യമിക് ഉച്ചതര്‍ ശിക്ഷാ കോഷ്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധി എന്നീ രണ്ട് ഫണ്ടുകളിലേക്കാണ് പോകുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ സെസിനത്തില്‍ 52732 കോടി രൂപ സമാഹരിച്ചു. അതില്‍ 31788 കോടി രൂപ (60 ശതമാനം) പ്രാഥമിക വിദ്യാഭ്യാസ ഫണ്ടിലേക്ക് മാറ്റി.

സമാനമായി 2021-22 ല്‍ യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള യൂണിവേഴ്സല്‍ ആക്സസ് ലെവി (യുഎഎല്‍) പ്രകാരം സര്‍ക്കാര്‍ 10376 കോടി രൂപ സമാഹരിച്ചതായി സിഎജി കണ്ടെത്തി. എന്നാല്‍ 8300 കോടി രൂപ മാത്രമാണ് ഫണ്ടിലേക്ക് കൈമാറിയത്. കണ്‍സോളിഡേറ്റഡ് ഫണ്ട്, കരുതല്‍ ഫണ്ട്, പബ്ലിക് അക്കൗണ്ട് എന്നിവയിലാണ് സര്‍ക്കാര്‍ പണം സൂക്ഷിക്കേണ്ടത് എന്നിരിക്കെയാണ് മറ്റ് പല അക്കൗണ്ടുകളിലും പൊതുപണം നിക്ഷേപിച്ചതായി സിഎജി കണ്ടെത്തിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+