സച്ചിന്റെ ആ റെക്കോര്‍ഡ് വഴിമാറും, ഹിറ്റ്മാന്റെ തൊട്ടുമുന്നില്‍ നേട്ടം, കോലിക്ക് അതുക്കും മേലെ
കൊളംബോ: ഏഷ്യാ കപ്പ് ഇന്ന് ഏറ്റവും വമ്പന്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇന്ത്യ-പാകിസ്താന് മത്സരം ഇതിനോടകം ആവേശത്തിന്റെ കൊടുമുടി കയറിയിരിക്കുകയാണ്. ഇന്ത്യയുടെ ബാറ്റിംഗ് നിരയും, പാകിസ്താന്റെ ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇതെന്ന് ഉറപ്പാണ്. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയെയും രോഹിത് ശര്‍മയെയും കാത്തിരിക്കുന്നത് സര്‍വ കാല റെക്കോര്‍ഡുകളാണ്.
ഈ ടൂര്‍ണമെന്റില്‍ അവര്‍ അത് തിരുത്തുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് റെക്കോര്‍ഡുകളാണ് ഇരുതാരങ്ങളെയും കാത്തിരിക്കുന്നത്. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍മാര്‍
വിരാട് കോലി ലക്ഷ്യമിടുന്നത് സര്‍വകാല റെക്കോര്‍ഡാണ്. ഇപ്പോഴുള്ളതിന്റെ ഇരട്ടി റണ്‍സുകള്‍ താരമെടുത്താല് ഏഷ്യാ കപ്പിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് സ്വന്തമാക്കാം. നിലവില്‍ ശ്രീലങ്ക ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയുടെ പേരിലാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ റെക്കോര്‍ഡുള്ളത്.
25 മത്സരങ്ങളില്‍ നിന്നായി 1220 റണ്‍സാണ് താരം അടിച്ചെടുത്തത്. ശ്രീലങ്കയുടെ മറ്റൊരു മുന്‍ താരമായ കുമാര്‍ സംഗക്കാരയാണ് രണ്ടാം സ്ഥാനത്ത്. 23 മത്സരങ്ങളില്‍ നിന്ന് 971 റണ്‍സടിച്ച സച്ചിനും പട്ടികയിലുണ്ട്.
ഹിറ്റ്മാന് ആ റെക്കോര്‍ഡ് മറിക്കുമോ?
ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും തിളങ്ങിയ ബാറ്റ്സ്മാന് സച്ചിന് ടെണ്ടുല്‍ക്കറാണ്. രോഹിത് ശര്‍മയ്ക്ക് ഈ ടൂര്‍ണമെന്റില്‍ സച്ചിനെ മറികടക്കാന്‍ അവസരമുണ്ട്. രോഹിത്തിന് ഈ ടൂര്‍ണമെന്റില്‍ 226 റണ്‍സ് കൂടി നേടാനായാല്‍ സച്ചിനെ മറികടക്കാം. രോഹിത് 22 ഏകദിനങ്ങളില്‍ നിന്ന് 745 റണ്‍സാണ് നേടിയത്.
ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത അഞ്ചാമത്തെ താരമാണ് ഹിറ്റ്മാന്. ഈ ടൂര്‍ണമെന്റില്‍ രോഹിത് മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇന്ത്യക്കായി ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമായി രോഹിത് മാറും. പതിനായിരം റണ്‍സ് നേടുന്ന താരമായി രോഹിത് മാറാനും ടൂര്‍ണമെന്റ് വഴിയൊരുക്കും. 244 ഏകദിനങ്ങളില്‍ നിന്ന് 9837 റണ്‍സാണ് രോഹിത്തിനുള്ളത്.
ഹിറ്റ്മാന് വേറെയും റെക്കോര്‍ഡുകള്‍
സിക്സറുകളുടെ കാര്യത്തിലും രോഹിത് രാജാവാകാന്‍ ഒരുങ്ങുന്നത്. ഒരൊറ്റ സിക്സര്‍ അടിച്ചാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ അടിച്ചതിന്റെ നേട്ടം രോഹിത്തിന് സ്വന്തമാക്കാം. 18 സിക്സറുമായി സുരേഷ് റെയ്നയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത്.
സച്ചിന് ടെണ്ടുല്‍ക്കര്‍ ടൂര്‍ണമെന്റില്‍ 8 അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. രോഹിത്തിന് നിലവില്‍ 7 അര്ധസെഞ്ച്വറിയുണ്ട്. ഒരു ഫിഫ്റ്റി കൂടി നേടിയാല്‍ ആ റെക്കോര്‍ഡിന് ഒപ്പമെത്താം.
കോലിക്ക് റെക്കോര്‍ഡുകളില്ല
അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍ മെഷീനായ കോലിക്ക് വലിയ നേട്ടങ്ങളില്ലാത്ത ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. കോലി ടോപ് ടെന്നില്‍ പോലും ഇടംപിടിച്ചിട്ടില്ല. റണ്‍വേട്ടക്കില്‍ പന്ത്രണ്ടാം സ്ഥാനത്താണ് അദ്ദേഹം. 2018ലെ ടൂര്‍ണമെന്റില്‍ കോലി കളിച്ചിരുന്നില്ല. രോഹിത്തിന്റെ നേതൃത്വത്തില്‍ ടീം കപ്പടിച്ചിരുന്നു. എംഎസ് ധോണിക്ക് 648 റണ്‍സുണ്ട് ടൂര്‍ണമെന്റില്‍.
അതിലും താഴെയാണ് കോലി. ഇന്ത്യക്കാരിലെ റണ്‍ വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് കോലി. 613 റണ്‍സാണ് കോലിക്കുള്ളത്. 61.30 ആണ് കോലിയുടെ ശരാശരി. ഇപ്പോഴുള്ളതിന്റെ ഇരട്ടി നേടിയാല്‍ മാത്രമേ ജയസൂര്യയുടെ റെക്കോര്‍ഡിന് അടുത്തെത്താന്‍ കോലിക്കാവൂ. 6 സെഞ്ച്വറികള്‍ ജയസൂര്യക്ക് ടൂര്‍ണമെന്റിലുണ്ട്.
സച്ചിന്റെ റെക്കോര്‍ഡിലേക്ക്
സച്ചിന്റെ റെക്കോര്‍ഡിലേക്ക് കോലി എത്തികൊണ്ടിരിക്കുകയാണ്. 13000 റണ്‍സ് ക്ലബിലേക്ക് കോലിക്ക് വരാനുള്ള സാധ്യത ടൂര്‍ണമെന്റിലുണ്ട്. നിലവില്‍ 12898 റണ്‍സാണ് കോലിക്കുള്ളത്. 418 റണ്‍സടിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 26000 റണ്‍സ് പൂര്‍ത്തിയാക്കാം കോലിക്ക്.
എങ്കില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താം കോലിക്ക്. സച്ചിന്, സംഗക്കാര, റിക്കി പോണ്ടിംഗ്, മഹേല ജയവര്‍ധനെ എന്നിവരാണ് പട്ടികയിലുള്ളത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications