ഗുജറാത്തില്‍ ആഡംബര വീട്, ഐപിഎല്ലില്‍ നിന്ന് നേടിയത് 51 കോടി; അക്ഷര്‍ പട്ടേലിന്റെ ആസ്തി ഇത്ര
ഇന്ത്യയുടെ ലോകകപ്പ് ഹീറോ അക്ഷര്‍ പട്ടേല്‍ ആളൊരു ആഡംബര പ്രിയനാണ്. പലര്‍ക്കും അറിയാത്തൊരു കാര്യമാണിത്. ടി20 ലോകകപ്പ് കഴിഞ്ഞതോടെ അക്ഷര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമായിരിക്കുകയാണ്. രവീന്ദ്ര ജഡേജ വിരമിച്ചതാണ് പ്രധാന കാരണം. ടീമിനുള്ള ഇടങ്കൈയ്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ മാത്രമാണ്.
അത് മാത്രമല്ല മികച്ച ഫോമിലാണ് അക്ഷര്‍ കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ തകര്‍ന്നപ്പോള്‍ കോലിക്കൊപ്പം ചേര്‍ന്ന് മികച്ച ഇന്നിംഗ്‌സുണ്ടാക്കി ടീമിനെ തിരിച്ചുകൊണ്ടുവന്നതും അക്ഷറാണ്. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളിലെ ഇന്ത്യന്‍ ടീമിലെ പ്രകടനം കൊണ്ട് തന്നെ അക്ഷര്‍ വലിയ സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ആഡംബരത്തിന് കാരണം.

ഗുജറാത്തില്‍ 1994ലാണ് അക്ഷര്‍ ജനിക്കുന്നത്. താരത്തിന്റെ ഇപ്പോഴത്തെ താമസം നദിയാഡിലെ ഗംഭീരമായൊരു ബംഗ്ലാവിലാണ്. അഹമ്മദാബാദില്‍ നിന്ന് 60 കിലോമീറ്റര്‍ അകലയൊണ് നന്ദിയാഡ്. അക്ഷറിനെ ഭാര്യ മേഹ, പിതാവ് രാജേഷ്ഭായ്, അമ്മ പ്രീതി പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് അക്ഷര്‍ താമസിക്കുന്നത്.
അക്ഷറിന്റെ ഭാര്യ മേഹ അറിയപ്പെടുന്ന ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമാണ്. അതേസമയം രാജ്യത്താകെ നിരവധി വസ്തുക്കള്‍ താരം വാങ്ങിയിട്ടുണ്ട്. എല്ലാം ആഡംബര മേഖലയിലാണ്. ക്രിക്കറ്റിന് പുറമേ നിക്ഷേപങ്ങളിലും വലിയ താല്‍പര്യമുള്ളയാളാണ് അക്ഷര്‍ പട്ടേല്‍. അക്ഷറിന്റെ ആഡംബര ശേഖരത്തില്‍ നിരവധി കാറുകളുമുണ്ട്. താരം അറിയപ്പെടുന്ന വാഹനപ്രേമി കൂടിയാണ്.
മെഴ്‌സിഡസിന്റെ എസ്‌യുവിയാണ് അക്ഷര്‍ പട്ടേലിന്റെ ശേഖരത്തിലെ പ്രമുഖ കാര്‍. ഇതിന് ഒരു കോടി രൂപയാണ്വില. അതുപോലെ ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ അക്ഷറിന്റെ ശേഖരത്തിലുണ്ട്. 67 ലക്ഷമാണ് ഇതിന്റെ വില. ഇതിന്റെ ചിത്രങ്ങള്‍ അക്ഷര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം താരത്തിന് ഐപിഎല്ലില്‍ നിന്ന് വന്‍ തുക തന്നെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
2013ലാണ് ഐപിഎല്‍ കരിയര്‍ അക്ഷര്‍ പട്ടേല്‍ ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സിലായിരുന്നു തുടക്കം. പത്ത് ലക്ഷം രൂപയായിരുന്നു പ്രതിഫലം. 2014ല്‍ പഞ്ചാബ് കിംഗ്‌സില്‍ ചേര്‍ന്നതോടെയാണ് അക്ഷര്‍ തിളങ്ങാന്‍ തുടങ്ങിയത്. ആ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ആറാമത്തെ താരമായിരുന്നു അക്ഷര്‍. 17 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2018ല്‍ 6.75 കോടി പ്രതിഫലമായും താരത്തിന് ലഭിച്ചിരുന്നു.
2019ല്‍ ഡല്‍ഹി ക്യാപിറ്റന്‍സിലേക്ക് കളം മാറിയ അക്ഷര്‍ 5 കോടിയാണ് പ്രതിഫലമായി വാങ്ങിയത്. 2022ല്‍ അത് ഒന്‍പത് കോടിയായും ഉയര്‍ന്നു. ഐപിഎല്ലില്‍ നിന്ന് ഇതുവരെ നേടിയത് 51.85 കോടിയാണ്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി അക്ഷര്‍ മാറിയിരിക്കുകയാണ്.
അതേസമയം ബിസിസിഐ വാര്‍ഷിക കരാറില്‍ ബി ഗ്രേഡിലാണ് അക്ഷര്‍ ഉള്ളത്. മൂന്ന് കോടി രൂപ വാര്‍ഷിക ശമ്പളമായി താരത്തിന് ലഭിക്കും. ഒരു ടെസ്റ്റ് മത്സരം കളിച്ചാല്‍ 15 ലക്ഷവും, ഏകദിനത്തിന് 6 ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവും അക്ഷറിന് ലഭിക്കും.
അതേസമയം 49 കോടിയുടെ ആസ്തിയാണ് അക്ഷറിനുള്ളത്. അതുപോലെ പരസ്യ ചിത്രങ്ങള്‍ക്കായി ഒരു കോടിയാണ് താരം വാങ്ങുന്നത്. ബോട്ട്, ഫാന്‍കോഡ്, ജിയോ പോലുള്ള നിരവധി ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അക്ഷര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications