പന്തും സഞ്ജുവും ഇല്ലെങ്കിലും പ്രശ്‌നമില്ല, ധ്രുവ് ജുറലുണ്ടല്ലോ? ആസ്തി ഇഷ്ടം പോലെ; പ്രതിഫലം ഇത്ര
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം അമ്പരപ്പിച്ചത് സര്‍ഫ്രാസ് ഖാനായിരുന്നു. എന്നാല്‍ രണ്ടാം ദിനത്തില്‍ ഞെട്ടിച്ചത് മറ്റൊരു തുടക്കക്കാരനാണ്. ആദ്യ ടെസ്റ്റ് കളിച്ച ധ്രുവ് ജുറലാണ് ആ താരം. 46 റണ്‍സടിച്ച് താരം ടീമിന് നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു. ജുറല്‍. വാലറ്റത്ത് ബാറ്റ് ചെയ്യാനിറങ്ങി അമ്പരപ്പിച്ചിരിക്കുകയാണ് ജുറല്‍.
ശുഭ്മാന്‍ ഗില്‍ അടക്കമുള്ളവര്‍ പരാജയപ്പെട്ടിടത്താണ് ജുറല്‍ തന്റെ കഴിവ് തെളിയിച്ചത്. വിക്കറ്റിന് പിന്നിലും ജുറല്‍ മികവ് കാണിച്ചു. ഭരത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് ടീമില്‍ ഇടംപിടിക്കാനും ഇതോടെ സാധിക്കില്ലെന്ന് ഉറപ്പായി. റിഷഭ് പന്ത് തിരിച്ചെത്തുന്നത് വരെ ജുറലായിരിക്കും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കാക്കുക. കെഎല്‍ രാഹുല്‍ മാത്രമായിരിക്കും ജുറലിനുള്ള വെല്ലുവിളി.

ജുറല്‍ ആരാണെന്ന് അധികം പേര്‍ക്കും അറിയില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് താരമാണ് ജുറല്‍. ഫിനിഷ് റോളിലാണ് താരം കളിക്കുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് താരം ജനിക്കുന്നത്. 2018-19 സീസണ്‍ രഞ്ജി ട്രോഫിയിലാണ് ജുറല്‍ ആദ്യമായി കളിക്കുന്നത്. അണ്ടര്‍ 19 ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു ജുറല്‍. വിക്കറ്റ് കീപ്പറെന്ന അധിക മികവും താരത്തിനുണ്ടായിരുന്നു.
2020ല്‍ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ എത്തിയ ടീമിന്റെ ഭാഗമായിരുന്നു ജുറല്‍. ഐപിഎല്ലിലെ പ്രകടനമാണ് ജുറലിനെ ഇത്രത്തോളം പ്രശസ്തനാക്കിയത്. രാജസ്ഥാനെ പല നിര്‍ണായക മത്സരങ്ങളിലും വിജയിപ്പിച്ചിട്ടുണ്ട് ജുറല്‍.
ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും പ്രകടനമാണ് ജുറലിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. 2022ലായിരുന്നു ജുറലിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ക്രിക്കറ്റ് ലോകത്ത് കുറച്ചായിട്ടേ ഉള്ളൂവെങ്കിലും സമ്പത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ് ജുറല്‍. ഒരു കോടി രൂപയാണ് ജുറലിന്റെ ആസ്തി. ഇത്രയും ആസ്തി ഒരു തുടക്കക്കാരനെ സംബന്ധിച്ച് വളരെ കൂടുതലാണ്.
ഉത്തര്‍പ്രദേശ് ക്രിക്കറ്റ് ടീം, ഐപിഎല്‍ എന്നിവയാണ് താരത്തിന്റെ വരുമാന മാര്‍ഗങ്ങള്‍. വര്‍ഷത്തില്‍ ഇരുപതിനും മുപ്പത് ലക്ഷത്തിനും ഇടയിലാണ് ധ്രുവ് ജുറലിന് പ്രതിഫലമായി ലഭിക്കുന്നത്. ഇതും കൂടുതലാണ്. അതേസമയം മികവ് തുടര്‍ന്നാണ് ബിസിസിഐയുടെ വാര്‍ഷിക കരാറും ജുറലിനെ തേടിയെത്തും.
അതേസമയം നിലവില്‍ പരസ്യ ചിത്രങ്ങളിലൊന്നും ഇല്ലാത്തത് കൊണ്ട് ആ വരുമാനം ലഭിക്കാന്‍ സാധ്യത കുറവാണ്. ആഗ്രയില്‍ പിതാവിന്റെ വീട്ടിലാണ് ധ്രുവ് ഇപ്പോള്‍ കുടുംബത്തിനൊപ്പം താമസിക്കുന്നത്. നിലവില്‍ പുതിയ വീടോ കാറോ ജുറല്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകളില്ല. ധ്രുവ് ജുറലിന്റെ പിതാവ് നേം സിംഗ് ജുറല്‍ ഇന്ത്യന്‍ സൈന്യത്തിലെ ഹവില്‍ദാര്‍ ആയിരുന്നു.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട് അദ്ദേഹം. മകന്‍ സൈനിക ഓഫീസറായി കാണണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ ധ്രുവിന്റെ താല്‍പര്യം ക്രിക്കറ്റിലായിരുന്നു. സ്‌കൂളില്‍ സ്വിമ്മിംഗ് ക്യാമ്പില്‍ നിന്ന് ക്രിക്കറ്റ് ക്യാമ്പിലേക്ക് ധ്രുവ് മാറിയത് പിതാവ് അറിഞ്ഞിരുന്നില്ല. ആദ്യം എതിര്‍പ്പുണ്ടായെങ്കില്‍ മകന്റെ ആഗ്രഹത്തെ പിന്നീട് പിതാവ് പിന്തുണയ്ക്കുകയായിരുന്നു.












Click it and Unblock the Notifications