ബാബര്‍ അസം ഇനി ടി20യിലെ മികച്ച റണ്‍വേട്ടക്കാരന്‍; കോലിയെ മറികടന്ന് അതുല്യനേട്ടം
ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം സ്വന്തം പേരിലാക്കി പാകിസ്ഥാന്‍ സൂപ്പര്‍താരം ബാബര്‍ അസം. ഇതിഹാസതാരം വിരാട് കോലിയെ ആണ് ബാബര്‍ അസം മറികടന്നിരിക്കുന്നത്. ടി 20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തിലാണ് ബാബറിന്റെ നേട്ടം. 43 പന്തില്‍ 44 റണ്‍സാണ് ബാബര്‍ അസം ഇന്ന് നേടിയത്. ഇതോടെ 120 ടി 20 മത്സരങ്ങളില്‍ നിന്നായി 4067 റണ്‍സാണ് ബാബര്‍ അസത്തിന്റെ സമ്പാദ്യം.
രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിക്ക് 117 മത്സരങ്ങളില്‍ നിന്ന് 4037 റണ്‍സാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മക്ക് 152 മത്സരങ്ങളില്‍ നിന്ന് 4026 റണ്‍സുണ്ട്. ഈ മൂന്ന് താരങ്ങള്‍ക്ക് മാത്രമെ ടി 20 യില്‍ 4000 ത്തില്‍ കൂടുതല്‍ റണ്‍സ് നേടാനായിട്ടുള്ളൂ. ടി 20 ലോകകപ്പില്‍ ഞായറാഴ്ച ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടമാണ് നടക്കുന്നത്. ടി20യിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരുടെ പോരാട്ടം എന്ന വിശേഷണം കൂടി ഈ മത്സരത്തിനുണ്ടാകും.

സമീപകാല പാകിസ്ഥാന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ബാബര്‍ അസം. 52 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഒമ്പത് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും അടക്കം 3898 റണ്‍സ് താരം നേടിയിട്ടുണ്ട്. 196 ആണ് ഉയര്‍ന്ന സ്‌കോര്‍. 117 ഏകദിനങ്ങളില്‍ നിന്ന് 19 സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും അടക്കം 5729 റണ്‍സാണ് സമ്പാദ്യം. 158 ആണ് ഉയര്‍ന്ന സ്‌കോര്‍. ടി 20 യില്‍ മൂന്ന് സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. 122 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഏകദിനത്തില്‍ പാകിസ്ഥാനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബാബര്‍ അസം. ഒന്നാമത് 20 സെഞ്ച്വറികളുള്ള സയീദ് അന്‍വര്‍ ആണ്. മുഹമ്മദ് യൂസഫ് (15), ഫഖര്‍ സമാന്‍ (11*), മുഹമ്മദ് ഹഫീസ് (11), ഇജാസ് അഹമ്മദ് (10), ഇന്‍സമാം ഉള്‍ ഹഖ് (10) എന്നിവരാണ് ഏകദിനത്തില്‍ പാകിസ്ഥാനായി പത്തോ അതിലധികമോ സെഞ്ച്വറി നേടിയവര്‍.
അതേസമയം ടി 20 റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ പോള്‍ സ്റ്റിര്‍ലിംഗ് (3591), മുന്‍ ന്യൂസിലാന്റ് താരം മാര്‍ട്ടിന്‍ ഗപ്ടില്‍ (3531) , പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍ (3212), ഓ്‌സ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (3155), ആരോണ്‍ ഫിഞ്ച് (3120), എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. രോഹിതും കോലിയും കഴിഞ്ഞാല്‍ 21-ാം സ്ഥാനത്തുള്ള കെഎല്‍ രാഹുലും (2265), 22-ാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവുമാണ് (2143) ഇന്ത്യന്‍ താരങ്ങള്‍.












Click it and Unblock the Notifications