Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍: ഒന്നാം സ്ഥാനക്കാരെ വീഴ്ത്തി പഞ്ചാബ്, 5 വിക്കറ്റ് ജയം, ധവാന്റെ സെഞ്ച്വറി പാഴായി!!

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. സൂപ്പര്‍ ഓവറിലേക്കോ അവസാന ഓവറിലേക്കോ മത്സരം കൊണ്ടുപോകാതെ ടോട്ടല്‍ ഗെയിം കളിച്ചാണ് പഞ്ചാബ് മത്സരം സ്വന്തമാക്കിയത്. ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇനിയുള്ള ഓരോ മത്സരവും അവര്‍ക്ക് നിര്‍ണായകമാണ്. അടുത്ത നാല് മത്സരങ്ങളും ജയിച്ചാല്‍ പ്ലേഓഫില്‍ എത്താനുള്ള സാധ്യതയും ഉണ്ട്. സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബ് ആദ്യ പത്തോവറില്‍ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് നടത്തിയത്.

1

വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ നോക്കിയ രാഹുല്‍ 11 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. മായങ്ക് അഗര്‍വാള്‍ വിക്കറ്റിനിടയിലെ ഓട്ടത്തിലുള്ള കണ്‍ഫ്യൂഷനിലും പുറത്തായതോടെ പഞ്ചാബ് ഒന്ന് പതറിയിരുന്നു. ഇതിനിടയില്‍ ക്രിസ് ഗെയില്‍ വന്ന് വെടിക്കെട്ടു നടത്തിയിരുന്നു. 13 പന്തില്‍ 29 റണ്‍സാണ് ഗെയില്‍ അടിച്ചത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഗെയില്‍ അടിച്ചു. എന്നാല്‍ നിക്കോളാസ് പൂരാനും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്ന് മത്സരം പഞ്ചാബിന് അനുകൂലമാക്കിയത്. പൂരാന്‍ 28 പന്തില്‍ 53 റണ്‍സെടുത്തു. ആറ് ഫോറും മൂന്ന് സിക്‌സറും അടിച്ചു. മാക്‌സ്‌വെല്‍ മൂന്ന് ബൗണ്ടറിയടക്കണം 32 റണ്‍സെടുത്തു.

ഇവര്‍ പുറത്തായ ശേഷം കരുതലോടെ കളിച്ച ദീപക് ഹൂഡയും ജെയിംസ് നീഷാം ടീമിന്റെ വിജയം 19ാം ഓവറില്‍ ഉറപ്പിക്കുകയായിരുന്നു. കഗിസോ റബാദയും അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും ഡല്‍ഹി ബൗളര്‍മാരില്‍ തിളങ്ങിയെങ്കിലും കൂടുതല്‍ വിക്കറ്റെടുക്കാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയായി. റബാദ റണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ ധവാന്റെ സെഞ്ച്വറിയായിരുന്നു അവരുടെ ഇന്നിംഗ്‌സിലെ പ്രധാന ഹൈലൈറ്റ്. പൃഥ്വി ഷാ ഒരിക്കല്‍ കൂടി പരാജയപ്പെട്ടെങ്കിലും ധവാന്‍ മറ്റ് താരങ്ങള്‍ക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കി മുന്നേറുകയായിരുന്നു. 61 പന്തില്‍ 12 ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം 106 റണ്‍സെടുത്ത ധവാന്‍ പുറത്താവാതെ നിന്നു. ശ്രേയസ് അയ്യര്‍ 12 പന്തില്‍ 14 റണ്‍സെടുത്തു. റിഷഭ് പന്ത് തിരിച്ചുവരവില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. 20 പന്തില്‍ 14 റണ്‍സായിരുന്നു സമ്പാദ്യം.

മാര്‍ക്കസ് സ്റ്റോയിനിസ് ഒമ്പത് റണ്‍സും ഷിമ്രോണ്‍ ഹെറ്റ്മയര്‍ പത്ത് റണ്‍സുമെടുത്തു. പക്ഷേ ധവാന്റെ ഒറ്റയാന്‍ പ്രകടനം തന്നെയായിരുന്നു കളത്തില്‍ കണ്ടത്. താരത്തിന്റെ തുടര്‍ച്ചായ രണ്ടാം സെഞ്ച്വറി കൂടിയാണ് പിറന്നത്. പഞ്ചാബ് നിരയില്‍ എല്ലാവരും നന്നായി തന്നെ പന്തെറിഞ്ഞു. അതുകൊണ്ടാണ് ഡല്‍ഹിയെ 164 റണ്‍സില്‍ പിടിച്ച് നിര്‍ത്തിയത്. മുഹമ്മദ് ഷമി നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്‍, ജെയിംസ് നീഷാം, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+