• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: എട്ട് ടീമുകള്‍, പ്രധാന താരങ്ങള്‍, അവശേഷിക്കുന്ന തുക, പ്രധാന ലക്ഷ്യം- അറിയേണ്ടതെല്ലാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം നാളെ (18-2-2021) ചെന്നൈയില്‍ നടക്കുകയാണ്. 292 താരങ്ങള്‍ പങ്കെടുക്കുന്ന മിനി താരലേലത്തിനായി എട്ട് ഫ്രാഞ്ചൈസികളും ഒരുങ്ങിക്കഴിഞ്ഞു. അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത്,ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങിയ ചില സൂപ്പര്‍ താരങ്ങള്‍ ഒഴിവാക്കിയവരുടെ പട്ടികയില്‍ ഇടം പിടിച്ചതിനാല്‍ ഇത്തവണത്തെ ലേലത്തിന് ആവേശം കൂടും. ലേലത്തിന് മുമ്പായി എട്ട് ഫ്രാഞ്ചൈസികളെയും അടുത്തറിയാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് അവസാന സീസണിലും ഐപിഎല്ലില്‍ ചാമ്പ്യന്മാരായത്. മികച്ച താരനിരയുമായിത്തന്നെ ഇത്തവണയും ഇറങ്ങുന്ന മുംബൈയുടെ പേഴ്‌സില്‍ 15.35 കോടിയാണ് അവശേഷിക്കുന്നത്. ഏഴ് താരങ്ങളെ വരെ ടീമിന് ഇനിയും ഉള്‍പ്പെടുത്താം. ഇതില്‍ നാല് വിദേശ താരങ്ങളെ സ്വന്തമാക്കാനും മുംബൈക്ക് അവസരമുണ്ട്.

രോഹിത് ശര്‍മ,കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ക്വിന്റന്‍ ഡീകോക്ക്,ക്രിസ് ലിന്‍,ജസ്പ്രീത് ബൂംറ,ട്രന്റ് ബോള്‍ട്ട് തുടങ്ങിയ വമ്പന്മാരെല്ലാം ഇത്തവണയും മുംബൈക്കൊപ്പമുണ്ട്. ടീം ലേലത്തില്‍ ലക്ഷ്യമിടുന്നത് വിദേശ പേസറെയാണ്. ജൈ റിച്ചാര്‍ഡ്‌സനാണ് പ്രധാന ലക്ഷ്യം. രാഹുല്‍ ചഹാറിനൊപ്പം സ്പിന്‍ നിരയിലേക്ക് ഹര്‍ഭജന്‍ സിങ്ങിനെ തിരിച്ചെത്തിക്കാനും സാധ്യതയുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

അവസാന സീസണിലും പ്ലേ ഓഫില്‍ കടക്കാനാവാതെ പോയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 10.75 കോടി മാത്രമാണ് പേഴ്‌സില്‍ ബാക്കിയുള്ളത്. എട്ട് താരങ്ങളെ ഇനിയും ടീമിലെത്തിക്കാം. ഇതില്‍ രണ്ട് വിദേശ താരങ്ങളാവാം. ശുഭ്മാന്‍ ഗില്‍,നിധീഷ് റാണ,ടിം സീഫര്‍ട്ട്,രാഹുല്‍ ത്രിപാതി,ദിനേഷ് കാര്‍ത്തിക്,ഓയിന്‍ മോര്‍ഗന്‍,സുനില്‍ നരെയ്ന്‍,കുല്‍ദീപ് യാദവ്,പാറ്റ് കമ്മിന്‍സ് തുടങ്ങിയ പ്രമുഖരെല്ലാം ഇത്തവണയും ടീമിനൊപ്പമുണ്ട്.

ഓപ്പണിങ്ങിലേക്ക് മികച്ച താരങ്ങളെയാണ് കെകെആറിന് ആവിശ്യം. ഡേവിഡ് മലാന്‍,ജേസന്‍ റോയി എന്നിവരിലൊരാളെ സ്വന്തമാക്കാനാവും പ്രധാനമായും ശ്രമിക്കുക. ഓള്‍റൗണ്ടറായി ശിവം ദുബെയെയും പരിഗണിച്ചേക്കും.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി സഞ്ജു സാംസണിന്റെ നായകത്വത്തിന് കീഴിലാണ് ഇത്തവണ രാജസ്ഥാന്‍ ഇറങ്ങുന്നത്. 37.85 കോടിയാണ് രാജസ്ഥാന്‍ കൈകളില്‍ ബാക്കിയുള്ളത്. 9 താരങ്ങളെ ഇനിയും സ്വന്തമാക്കാം. മൂന്ന് വിദേശ താരങ്ങളെയാണ് പരമാവധി സ്വന്തമാക്കാനാവുക. സഞ്ജുവിനൊപ്പം ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,യശ്വസി ജയ്‌സ്വാള്‍,മനാന്‍ വോറ,ജോഫ്ര ആര്‍ച്ചര്‍,ജയദേവ് ഉനദ്ഘട്ട് എന്നിവരെല്ലാം ടീമിലുണ്ട്.

പ്രധാനമായും ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കുന്ന പേസര്‍മാരെയാണ് ടീമിന് ആവിശ്യം. ഓപ്പണിങ് ബാറ്റ്‌സ്മാനെയും ആവിശ്യമുണ്ട്. ജേസന്‍ റോയ്,അലക്‌സ് ഹെയ്ല്‍സ്,ഡേവിഡ് മലാന്‍,നതാന്‍ കോള്‍ട്ടര്‍നെയ്ല്‍,ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കെല്ലാം വേണ്ടി ടീം രംഗത്തെത്തിയേക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഐപിഎല്‍ ചരിത്രത്തിലാദ്യമായി അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. 19.90 കോടിയാണ് അവശേഷിക്കുന്നത്. ആറ് താരങ്ങളെ ആകെ സ്വന്തമാക്കാം. എന്നാല്‍ ഒരു വിദേശ താരത്തെ മാത്രമെ ടീമിലെത്തിക്കാന്‍ അവസരമുള്ളു. ഫഫ് ഡുപ്ലെസിസ്,സുരേഷ് റെയ്‌ന,എംഎസ് ധോണി,അമ്പാട്ടി റായിഡു,റോബിന്‍ ഉത്തപ്പ,രവീന്ദ്ര ജഡേജ,ദീപക് ചഹാര്‍,ജോഷ് ഹെയ്‌സല്‍വുഡ്,ശര്‍ദുല്‍ ഠാക്കൂര്‍,ഡ്വെയ്ന്‍ ബ്രാവോ എന്നിവരെല്ലാം ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്.

ഷെയ്ന്‍ വാട്‌സണ് പകരക്കാരനെയാണ് സിഎസ്‌കെ പ്രധാനമായും തേടുന്നത്. അലക്‌സ് ഹെയ്ല്‍സ്,ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത്,സാം ബില്ലിങ്‌സ് എന്നിവരാണ് സിഎസ്‌കെ ലക്ഷ്യമിടുന്ന പ്രധാന താരങ്ങള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലി നായകനായ ആര്‍സിബിയുടെ കൈയില്‍ 35.40 കോടി രൂപയാണ് ബാക്കിയുള്ളത്. മൂന്ന് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 11 താരങ്ങളെ സ്വന്തമാക്കാം. എബി ഡിവില്ലിയേഴ്‌സ്,ദേവ്ദത്ത് പടിക്കല്‍,വാഷിങ്ടണ്‍ സുന്ദര്‍,മുഹമ്മദ് സിറാജ്,നവദീപ് സൈനി,ജോഷ് ഫിലിപ്പി തുടങ്ങിയവരെല്ലാം ഇത്തവണയും ആര്‍സിബിക്കൊപ്പമുണ്ട്. സ്ഥിരതയുള്ള ഓള്‍റൗണ്ടര്‍മാരെ ടീമിന് ആവിശ്യമാണ്.

ഗ്ലെന്‍ മാക്‌സ്‌വെല്‍,ഷക്കീബ് അല്‍ ഹസന്‍,സ്റ്റീവ് സ്മിത്ത് എന്നിവരാണ് പ്രധാന പരിഗണനയില്‍. പേസ് നിരയുടെ വിടവ് നികത്താന്‍ മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കാനും ആര്‍സിബി ശ്രമം നടത്തിയേക്കും. കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെയും ആര്‍സിബി പരിഗണിക്കാന്‍ സാധ്യതയുണ്ട്.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

ഇത്തവണ പേര് മാറ്റി ഭാഗ്യം പരീക്ഷിക്കാനെത്തുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. കെ എല്‍ രാഹുല്‍ നായകനായ ടീമിന്റെ പുതിയ പേര് പഞ്ചാബ് കിങ്‌സ് എന്നാണ്. മായങ്ക് അഗര്‍വാള്‍,ക്രിസ് ഗെയ്ല്‍,മന്ദീപ് സിങ്,നിക്കോളാസ് പുരാന്‍,സര്‍ഫ്രാസ് ഖാന്‍,മുഹമ്മദ് ഷമി,ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍. 53.20 കോടി രൂപ ടീമിന്റെ കൈ വശമുണ്ട്. ഇത്തവണ ലേലത്തില്‍ ഏറ്റവും സമ്പന്നമായ ടീം പഞ്ചാബാണ്. അഞ്ച് വിദേശ താരങ്ങളെ ഉള്‍പ്പെടെ 9 താരങ്ങളെ ടീമിലെത്തിക്കാന്‍ പഞ്ചാബിന് അവസരമുണ്ട്.

ഓള്‍റൗണ്ടറുടെ അഭാവം നികത്താന്‍ ഷക്കീബ് അല്‍ ഹസനെയാണ് ടീം നോട്ടമിടുന്നത്. പേസ് നിരയില്‍ മുസ്തഫിസുര്‍ റഹ്മാന്‍,ജൈ റിച്ചാര്‍ഡ്‌സന്‍,ക്രിസ് മോറിസ് എന്നിവരെയും പരിഗണിക്കുന്നുണ്ട്. സ്റ്റീവ് സ്മിത്തും പഞ്ചാബിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഡേവിഡ് വാര്‍ണര്‍ നായകനായുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 10.75 കോടി മാത്രമാണ് കൈയിലുള്ളത്. ഒരു വിദേശ താരം ഉള്‍പ്പെടെ മൂന്ന് താരങ്ങളെ മാത്രമാണ് ടീമിന് സ്വന്തമാക്കാനാവുക.ഡേവിഡ് വാര്‍ണര്‍,കെയ്ന്‍ വില്യംസണ്‍,ജോണി ബെയര്‍സ്‌റ്റോ,മനീഷ് പാണ്ഡെ,വൃദ്ധിമാന്‍ സാഹ,വിജയ് ശങ്കര്‍,മിച്ചല്‍ മാര്‍ഷ്,ജേസന്‍ ഹോള്‍ഡന്‍,മുഹമ്മദ് നബി,റാഷിദ് ഖാന്‍,ഭുവനേശ്വര്‍ കുമാര്‍,ടി നടരാജന്‍,സന്ദീപ് ശര്‍മ,ഖലീല്‍ അഹമ്മദ്,ബേസില്‍ തമ്പി എന്നിവരെല്ലാം ഇത്തവണയും ടീമിലുണ്ട്.

ടീമിന് നികത്താന്‍ വിടവുകള്‍ ഇല്ലെന്ന് തന്നെ പറയാം. മധ്യനിരയിലേക്ക് അനുഭവസമ്പന്നനായ ബാറ്റ്‌സ്മാനെ ആവിശ്യമാണ്. ശിവം ദുബെ,കേദാര്‍ ജാദവ്,നതാന്‍ കോള്‍ട്ടര്‍നെയ്ല്‍ എന്നിവരെയും ഹൈദരാബാദ് പ്രധാനമായും പരിഗണിക്കുക.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ശ്രേയസ് അയ്യര്‍ നായകനായുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന സീസണിലെ റണ്ണറപ്പുകളാണ്. 13.40 കോടി അവശേഷിക്കുന്ന ഡല്‍ഹിക്ക് മൂന്ന് വിദേശ താരങ്ങളെ ഉള്‍പ്പെടെ എട്ട് താരങ്ങളെ പരമാവധി സ്വന്തമാക്കാം. ശിഖര്‍ ധവാന്‍,റിഷഭ് പന്ത്,അജിന്‍ക്യ രഹാനെ,പൃത്ഥ്വി ഷാ,ഷിംറോന്‍ ഹെറ്റ്‌മെയര്‍,മാര്‍ക്കസ് സ്റ്റോയിനിസ്,ആര്‍ അശ്വിന്‍,അക്ഷര്‍ പട്ടേല്‍,അമിത് മിശ്ര,കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ,ഇഷാന്ത് ശര്‍മ എന്നിവരെല്ലാം ഇത്തവണയും ടീമിലുണ്ട്.

റിഷഭിന് പകരക്കാരനാവാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഡല്‍ഹിക്ക് ആവിശ്യമുണ്ട്. മികച്ച പേസര്‍മാരെയും ടീം തിരയുന്നു.ഉമേഷ് യാദവ്,ഡാനിയല്‍ ക്രിസ്റ്റ്യന്‍,നതാന്‍ കോള്‍ട്ടര്‍നെയ്ല്‍,ക്രിസ് മോറിസ് എന്നിവരെല്ലാം ഇത്തവണ ഡല്‍ഹി ലക്ഷ്യം വെക്കുന്ന താരങ്ങളാണ്. അവസാന സീസണിന്റെ അവസാന മത്സരങ്ങളില്‍ മോശം ബാറ്റിങ്ങാണ് ഡല്‍ഹിക്ക് കപ്പ് നഷ്ടപ്പെടുത്തിയത്.

English summary
ipl 2021 auction: everything you want to know about 8 teams before player auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X