കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: സിഎസ്‌കെ എല്ലാ പിഴവുകളും നികത്തി, ഇത്തവണ ശക്തമായ ടീം- കെ ഗൗതം

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തിരഞ്ഞെടുപ്പുകള്‍ വളരെ കൗതുകം നിറഞ്ഞതായിരുന്നു. ആരും പ്രതീക്ഷിക്കാത്ത സീനിയര്‍ താരങ്ങളെയാണ് ഇത്തവണയും സിഎസ്‌കെ നോട്ടമിട്ടത്. ഇത്തവണ സിഎസ്‌കെ ഏറ്റവും പണം മുടക്കി ടീമിലെത്തിച്ചത് കര്‍ണാടക ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതത്തെയാണ്. അവസാന സീസണില്‍ പഞ്ചാബിനൊപ്പം നിരാശപ്പെടുത്തിയ താരത്തെ 9.25 കോടിക്കാണ് ധോണിപ്പട സ്വന്തമാക്കിയത്.

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

ഗൗതത്തിന് ഇത്രയും വലിയൊരു തുക അപ്രതീക്ഷിതമായിരുന്നു. ഫിനിഷര്‍ റോളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ക്കായി ഒട്ടുമിക്ക ടീമും ശ്രമം നടത്തിയിരുന്നു എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ സിഎസ്‌കെയിലേക്കുള്ള വരവിനെക്കുറിച്ച് ഗൗതം മനസ് തുറക്കുകയാണ്. എം എസ് ധോണിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് അദ്ദേഹം.

'എന്റെ ഒരു വലിയ സ്വപ്‌നം സാക്ഷാത്കരിച്ച നിമിഷമാണിത്. ധോണിയുടെ നേതൃത്വ പാഠവവും മത്സരത്തെ തന്റേതാക്കി മാറ്റാനുള്ള മികവും ഞാന്‍ നിരീക്ഷിക്കാറുണ്ട്. വളരെ സന്തോഷവാനും സന്തുഷ്ടനുമാണ്. ചെന്നൈയിലേക്കെത്താന്‍ സാധിച്ചുവെന്നതും ധോണിക്ക് കീഴിക്ക് കളിക്കാന്‍ സാധിക്കുന്നുവെന്നതും വലിയ അംഗീകാരമാണ്.

krishnappagowtham

ഐപിഎല്ലില്‍ ഒരിക്കല്‍ അവസരം ലഭിച്ചപ്പോള്‍ എന്റെ മത്സരത്തെ എങ്ങനെ നന്നായി വളര്‍ത്തിയെടുക്കാം എന്നത് സംബന്ധിച്ച് ധോണിയോട് സംസാരിച്ചിരുന്നു. അദ്ദേഹം എനിക്ക് കുറച്ച് ടിപ്‌സ് പറഞ്ഞുതന്നു. അദ്ദേഹത്തിന് ചുറ്റും എപ്പോഴും യുവതാരങ്ങള്‍ ഉണ്ടാകാറുണ്ട്'-കെ ഗൗതം പറഞ്ഞു. 2018 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി നടത്തിയ പ്രകടനമാണ് ഗൗതത്തിന്റെ കരിയര്‍ മാറ്റിയത്. 6.2 കോടിക്ക് രാജസ്ഥാന്‍ ഗൗതത്തെ ടീമിലെത്തിച്ചു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജസ്പ്രീത് ബുംറയെ അടക്കം അടിച്ചുപറത്തി 11 പന്തില്‍ 33 റണ്‍സ് നേടിയത് ഗൗതത്തിന്റെ പ്രതിഭ വ്യക്തമാക്കുന്ന പ്രകടനമായിരുന്നു.

ഇത്രയും ഉയര്‍ന്ന തുകയ്ക്ക് എത്തുന്നു എന്ന സമ്മര്‍ദ്ദം എനിക്കില്ല. പ്രൊഫഷനല്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ സമ്മര്‍ദ്ദം എടുക്കാനാവില്ല. ഇത്തരം കാര്യങ്ങളെ അതിജീവിക്കുകയാണ് വേണ്ടത്. തലയിലേക്ക് ആവിശ്യമില്ലാത്ത കണക്കുകള്‍ എടുത്തുവെച്ച് കളിക്കാന്‍ പോകരുത്. മൈതാനത്ത് പൂര്‍ണ്ണമായും നല്‍കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ഗൗതം പറഞ്ഞു.

ഇത്തവണ മികച്ച ടീമാണ് സിഎസ്‌കെയ്ക്കുള്ളത്. പ്രതിഭാശാലികളായ,പരിചയസമ്പത്തുള്ള താരങ്ങളുണ്ട്. എല്ലാ പിഴവുകളും നികത്താന്‍ ടീമിന് സാധിച്ചുവെന്നാണ് എന്റെ വിശ്വാസം.എംഎസ് ധോണിയെപ്പോലൊരു മികച്ചൊരു ക്യാപ്റ്റനും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഓരോ താരങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഏറ്റവും മികച്ചത് താരങ്ങളില്‍ നിന്ന് എങ്ങനെ ഉണ്ടാക്കണമെന്നും അദ്ദേഹത്തിനറിയാമെന്നും ഗൗതം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് അര്‍ജുന്‍ | Oneindia Malayalam

English summary
IPL 2021: Krishnappa Gowtham says CSK have now balanced team and MS Dhoni know everyting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X