IPL 2021: ലേലത്തില്‍ തിളങ്ങുന്ന വിദേശ താരങ്ങള്‍ ആരൊക്കെ?5 പേരെ തിരഞ്ഞെടുത്ത് ആകാശ്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം നാളെ ചെന്നൈയില്‍ നടക്കുകയാണ്. വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന ലേലത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് താരങ്ങള്‍. മിനി താരലേലമാണെങ്കിലും സൂപ്പര്‍ താരങ്ങള്‍ ലേലത്തിലേക്കെത്തിപ്പെട്ടതോടെ ആവേശം വര്‍ധിച്ചിരിക്കുകയാണ്. എട്ട് ടീമുകളും കണക്കുകൂട്ടി പിഴവുകള്‍ നികത്താന്‍ താരങ്ങളെ തിരയുകയാണ്. ഇപ്പോഴിതാ താരലേലത്തില്‍ കൂടുതല്‍ തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഗ്ലെന്‍ മാക്‌സ്‌വെല്‍
അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയ താരമാണ് ഗ്ലെന്‍ മാക്‌സ് വെല്‍. എന്നാല്‍ അതിന് ശേഷം കളിച്ച ഇന്ത്യന്‍ പരമ്പരയിലടക്കം തിളങ്ങിയ മാക്‌സ് വെല്ലിന് ഇത്തവണ ലേലത്തില്‍ വമ്പന്‍ പ്രതിഫലം ലഭിക്കുമെന്നാണ് ആകാശിന്റെ വിലയിരുത്തല്‍. ചെെൈന്ന സൂപ്പര്‍ കിങ്‌സും ആര്‍സിബിയും മാക്‌സ് വെല്ലിനായി ശ്രമിക്കുമെന്നും ആകാശ് വിലയിരുത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബ് താരത്തെ ചിലപ്പോള്‍ തിരിച്ചെത്തിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഷക്കീബ് അല്‍ ഹസന്‍
ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെയാണ് രണ്ടാമത്തെ താരമായി ആകാശ് തിരഞ്ഞെടുത്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിട്ടുള്ള ഷക്കീബിന് ഇത്തവണ ഉയര്‍ന്ന മൂല്യം ലഭിക്കുമെന്നാണ് പൊതുവേ അഭിപ്രായപ്പെടുന്നത്. മാക്‌സ് വെല്ലിന് പകരക്കാരനായി പഞ്ചാബ് ഷക്കീബിനായി ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്നാണ് ആകാശ് പറയുന്നത്.

ഡേവിഡ് മലാന്‍
ഇംഗ്ലണ്ട് ടോപ് ഓഡര്‍ താരം ഡേവിഡ് മലാനാണ് ആകാശ് തിരഞ്ഞെടുത്ത മൂന്നാമത്തെ താരം. മികച്ച ഓപ്പണറെ തിരയുന്ന കെകെആറിലേക്കാവും മലാന്‍ പോവുകയെന്നാണ് ആകാശ് വിലയിരുത്തുന്നത്. ആരോണ്‍ ഫിഞ്ച് പോയതിനാല്‍ മലാനായി ആര്‍സിബിയും രംഗത്തെത്തിയേക്കും. സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന മലാന്‍ ഇത്തവണ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റു പോകാന്‍ സാധ്യതയുള്ള താരമാണ്. 35,4 കോടി കൈയില്‍ ഉള്ളതിനാല്‍ കെകെആറിന് വലിയ ഭീഷണി ഉയര്‍ത്തി മലാനെ സ്വന്തമാക്കാന്‍ ആര്‍സിബിക്കാവും.

ജേസന്‍ റോയ്
മറ്റൊരും ഇംഗ്ലണ്ട് താരമായ ജേസന്‍ റോയി ഓപ്പണിങ് പൊസിഷനില്‍ കളിക്കാന്‍ മികവുള്ള താരമാണ്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുള്ള റോയിയെ സ്വന്തമാക്കാന്‍ പ്രമുഖ ടീമുകളെല്ലാം ശ്രമിച്ചേക്കും. മലാനെ നഷ്ടമായാല്‍ കെകെആര്‍ പ്രധാനമായും ലക്ഷ്യം വെക്കുക റോയിയെയാവും. വിരാട് കോലി നയിക്കുന്ന ആര്‍സിബിക്കും റോയിയില്‍ ഒരു കണ്ണുണ്ട്. അതിനാല്‍ കെകെആറും ആര്‍സിബിയും തമ്മിലാവും റോയ്ക്കായി ശക്തമായി രംഗത്തെത്താന്‍ സാധ്യത.

ആരോണ്‍ ഫിഞ്ച്
അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞ ആരോണ്‍ ഫിഞ്ചിനെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു. ഓസീസ് പരിമിത ഓവര്‍ ടീം നായകനായ ഫിഞ്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മികവുള്ളവനാണ്. വെടിക്കെട്ട് ഓപ്പണറായ താരത്തെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രംഗത്തെത്തിയേക്കും. വയസന്‍ പടയെന്ന് വിളിപ്പേരുള്ള സിഎസ്‌കെയില്‍ ഷെയ്ന്‍ വാട്‌സണ് പകരക്കാരനായി ഓപ്പണിങ്ങില്‍ ഇറക്കാന്‍ സാധിക്കുന്ന സീനിയര്‍ താരമാണ് ഫിഞ്ച്.