Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: 'അതും പറഞ്ഞ് നടന്ന് ചമ്മാന്‍ നില്‍ക്കേണ്ട..!!'; രഹാനെയെ ടെസ്റ്റ് ടീമിലെടുക്കാന്‍ കാരണം ഐപിഎല്‍ അല്ല

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നാണ് പ്രവചിച്ചത്. അജിങ്ക്യ രഹാനെ 15 മാസത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി എന്നതായിരുന്നു എല്ലാവരേയും അമ്പരപ്പിച്ചത്. ഇതിന് കാരണമായി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തല്‍ വന്നത് ഐപിഎല്ലിലെ മികച്ച പ്രകടനം അജിങ്ക്യ രഹാനെയെ തുണച്ചു എന്നതായിരുന്നു.

ആ വിലയിരുത്തലിനെ തള്ളിപ്പറയാനും സാധിക്കുമായിരുന്നില്ല. കാരണം. കഴിഞ്ഞ രഞ്ജി സീസണില്‍ പ്രതിഭക്കൊത്ത പ്രകടനമാണ് അജിങ്ക്യ രഹാനെ പുറത്തെടുത്തത് എന്ന് പറയാനൊക്കില്ല. ഹൈദരാബാദിനെതിരായ ഒരു ഡബിള്‍ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ചതൊന്നും രഹാനെയുടെ പ്രതിഭയോട് നീതി പുലര്‍ത്തുന്നവയായിരുന്നില്ല. ദുര്‍ബലരായ അസമിനെതിരെ ആയിരുന്നു ഒരു സെഞ്ച്വറി. മറ്റ് മത്സരങ്ങളില്‍ 2, 51, 42, 11, 44, 14, 35, 24, 16 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍.

IPL

രഞ്ജിയിലെ പ്രകടനമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് പരിഗണിച്ചത് എങ്കില്‍ രഹാനേയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ സര്‍ഫ്രാസ് ഖാനും മയാങ്ക് അഗര്‍വാളും ആയിരുന്നു. ഐപിഎല്ലില്‍ ഈ സീസണില്‍ ത്രസിപ്പിക്കുന്ന പ്രകടനം തന്നെയാണ് അജിങ്ക്യ രഹാനെ കാഴ്ച വെക്കുന്നത് എന്നതില്‍ സംശയമൊന്നുമില്ല. മുംബെയ്ക്കെതിരെ 27 പന്തില്‍ 64 റണ്‍സ് എടുത്ത രഹാനെ പിന്നീട് രാജസ്ഥാന്‍, ബാംഗ്ലൂര്‍ ടീമുകള്‍ക്കെതിരെ യഥാക്രമം 31, 37 റണ്‍സ് എടുത്തു.

കെകെആറിനെതിരായ അവസാന മത്സരത്തില്‍, വെറും 29 പന്തില്‍ അഞ്ച് സിക്‌സറുകളോടെ പുറത്താകാതെ 71 റണ്‍സ് നേടി. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള രഹാനെയുടെ വഴി തുറന്നത് ഇവ ഒന്നുമല്ല. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍സിയും പിന്നീട് ടീമിലെ സ്ഥാനവും നഷ്ടമായ രഹാനെക്ക് ടീമിലേക്ക് മടങ്ങിയെത്താന്‍ കേവലം അഞ്ച് ടി 20 ഇന്നിംഗ്സുകള്‍ മാത്രം പോരാ എന്നുള്ളതാണ് വാസ്തവം.

രഹാനെയുടെ തലവര തെളിയാന്‍ കാരണം അദ്ദേഹത്തിന്റെ അനുഭവസമ്പത്തും മുന്‍നിര താരങ്ങള്‍ക്കേറ്റ പരിക്കുമാണ്. 82 ടെസ്റ്റ് കളിച്ചിട്ടുള്ള രഹാനെ വെള്ളക്കുപ്പായത്തില്‍ ഇത് 10-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 12 സെഞ്ച്വറിയും 25 അര്‍ധസെഞ്ച്വറിയും നേടിയിട്ടുള്ള രഹാനെയെ മധ്യനിരയില്‍ ഇന്ന് ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭ് പന്ത് ഒരിക്കലും ഡബ്ല്യുടിസി ഫൈനലിന് യോഗ്യനാകാന്‍ പോകുന്നില്ല.

Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം

ബാറ്റ്സ്മാന്‍ എന്ന നിലയില്‍ പന്തിന്റെ ശൂന്യത ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നികത്താന്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ തുടങ്ങിയ ഓള്‍റൗണ്ടര്‍മാര്‍ക്ക് സാധിച്ചെന്ന് വരും. എന്നാല്‍ ഓവലില്‍ ഇത് മതിയാകില്ല. പന്തിന്റെ പകരക്കാരനായി ടീമിലെത്തിയ കെഎസ് ഭരത് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. അതിനാല്‍ തന്നെ കെഎല്‍ രാഹുല്‍ ആയിരിക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കീപ്പിംഗ് ഗ്ലൗ അണിയുക.

ഓപ്പണറായിട്ടല്ല രാഹുലിനെ ടീമിലെടുത്തത് എന്ന് സാരം. എന്നാലും രഹാനെ എങ്ങനെ ടീമില്‍ എത്തി എന്നല്ലേ? ശ്രേയസ് അയ്യരുടെ പരിക്കാണ് രഹാനെ എന്ന ഓപ്ഷനിലേക്ക് സെലക്ടര്‍മാരെ നയിച്ചത്. ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ അഞ്ചാം നമ്പര്‍ ബാറ്റ്സ്മാനാണ്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ശ്രേയസ് എന്തായാലും ജൂണ്‍ 7 ന് ഡബ്ല്യുടിസി ഫൈനലിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധ്യതയില്ല.

ഈ ശൂന്യതയാണ് രഹാനെ നികത്തുന്നത്. ഓവലില്‍ അശ്വിനും ജഡേജയും അക്‌സറും ഒരുമിച്ച് കളിക്കാനുള്ള സാധ്യത ഇല്ല. അതിനാല്‍ രഹാനെ ആദ്യ ഇലവനില്‍ ഇടം നേടും എന്നുറപ്പാണ്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പരിചയസമ്പത്തുള്ള രഹാനെയെക്കാള്‍ മികച്ച മറ്റാരുമുണ്ടായിരുന്നില്ല. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെ നേരിടാന്‍ അനുഭവസമ്പത്തുള്ളയാള്‍ വേണം എന്ന് സെലക്ടര്‍മാര്‍ക്ക് തോന്നിക്കാണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+