Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: വെടിക്കെട്ട് ഉറപ്പിച്ചോളൂ; സഞ്ജുവിന്റെ താണ്ഡവം ഐപിഎല്ലില്‍ കാണാം, ലക്ഷ്യം അത് മാത്രം

ദില്ലി: സഞ്ജു സാംസണെ മലയാളികള്‍ക്ക് പ്രത്യേക ഒരിഷ്ടമാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി തന്നെ അതിന് പ്രധാന കാരണം. താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് അടുത്തിടെ വലിയ പ്രതിഷേധം ആരാധകരില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ സഞ്ജുവിനെ ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിനത്തിനും ഉള്‍പ്പെടുത്തിയില്ല. ഇന്ത്യക്കാണെങ്കില്‍ ഏകദിന പരമ്പര നഷ്ടമാവുകയും ചെയ്തു. ഇനി സഞ്ജുവിന് മുന്നിലുള്ളത് ഐപിഎല്ലാണ്. ദിവസങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റ് തുടങ്ങാന്‍ ബാക്കിയുള്ളത്.

അതേസമയം ഐപിഎല്ലില്‍ ഇത്തവണ സഞ്ജുവിന്റെ പ്രകടനം ഗംഭീരമാകുമെന്നാണ് സൂചന. അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെടുക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിലെ പ്രകടനം ഇതില്‍ നിര്‍ണായകമാകും. കഴിഞ്ഞ തവണ സഞ്ജുവിന്റെ പ്രകടനം അതിഗംഭീരമായിരുന്നു. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സഞ്ജുവുമുണ്ടായിരുന്നു. 17 മത്സരങ്ങളില്‍ നിന്ന് 458 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. ഇത്തവണ രാജസ്ഥാന്‍ ടീമിന്റെ പരിശീലന വീഡിയോകളില്‍ സഞ്ജു സിക്‌സറുകള്‍ പറത്തുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

MALAYALI CRICKETER SANJU SAMSON

ഇത്തവണ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിന് വീണ്ടും ഏകദിന ടീമില്‍ മടങ്ങിയെത്താം. കഴിഞ്ഞ തവണ അത്തരമൊരു സാഹചര്യം വന്നപ്പോള്‍ ശൈലി മാറ്റിയ സഞ്ജു ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക ഘടകമായിരുന്നു. ഇത്തവണയും അതേ ഫോം പ്രതീക്ഷിക്കാമെന്നാണ് സഞ്ജു നല്‍കുന്ന സൂചന. ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വരാന്‍ മികച്ച സാഹചര്യം തന്നെ സഞ്ജുവിന് മുന്നിലുണ്ട്. സൂര്യകുമാര്‍ യാദവ് തുടരെ മൂന്ന് മത്സരങ്ങളിലും പൂജ്യനായത് ആദ്യത്തെ ഘടകമാണ്.

ശ്രേയസ് അയ്യര്‍ക്ക് പരിക്കാണ്. ടീമിലാണെങ്കില്‍ റിഷഭ് പന്തുമില്ല. ഇങ്ങനെ അനുകൂല സാഹചര്യമുള്ളത് കൊണ്ട് സഞ്ജുവിന് ടീമിലെത്താന്‍ മികച്ച പ്രകടനം മാത്രം. ഐപിഎല്ലില്‍ വിസ്‌ഫോടന ബാറ്റിംഗ് പുറത്തെടുത്താല്‍ സഞ്ജുവിനെ ഫിനിഷര്‍ റോളിലേക്ക് പരിഗണിച്ചേക്കാം. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഫിനിഷറുടെ റോളിലായിരുന്നു കളിച്ചത്. മൂന്ന് മത്സരങ്ങളിലും സഞ്ജു നോട്ടൗട്ടായിരുന്നു. ഒരു മത്സരത്തില്‍ ടീമിനെ തോല്‍വിയുറപ്പിച്ചിരുന്ന സമയത്ത് ജയത്തിന്റെ വക്കില്‍ വരെ താരമെത്തിച്ചിരുന്നു.

കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം

സൂര്യകുമാര്‍ യാദവ് ടി20 ഒഴിച്ചുള്ള ടീമുകളിലേക്ക് തിരിച്ചുവന്നതിലൂടെ ടീമിന് യാതൊരു നേട്ടവും ഉണ്ടായിട്ടില്ല. ടെസ്റ്റിലും, ഏകദിനത്തിലും അദ്ദേഹം പരാജയമാവുകയായിരുന്നു. സൂര്യക്ക് പകരം സഞ്ജുവിന് അവസരം കൊടുക്കാനാണ് ശ്രമം. ഏകദിനത്തില്‍ 66 ആണ് സഞ്ജുവിന്റെ ശരാശരി. ദീപക് ഹൂഡയും സഞ്ജുവിനൊപ്പം ടീമിലെത്താനാണ് സാധ്യത. മധ്യനിരയ്ക്ക് കരുത്തില്ല എന്നതാണ് ഇന്ത്യന്‍ ടീമിനെതിരെയുള്ള പരാതി. ഇത് പരിഹരിക്കുകയാവും സഞ്ജുവിനുള്ള ടാസ്‌ക്. കോച്ച് രാഹുല്‍ ദ്രാവിഡിനും, ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഇത് ആശ്വാസമാകും.

ശ്രേയസ് അയ്യര്‍ക്ക് പകരമായിരിക്കും ദീപക് ഹൂഡ ടീമിലെത്താന്‍ പോകുന്നത്. രജത് പാട്ടീദാര്‍, രാഹുല്‍ ത്രിപാഠി എന്നിവര്‍ പുറത്തുണ്ടെങ്കിലും ഉടന്‍ കളിക്കാന്‍ സാധ്യതയില്ല. കാരണം ഏകദിന ലോകകപ്പിനിടയില്‍ ഇന്ത്യക്കിനി ആറ് ഏകദിനങ്ങള്‍ മാത്രമാണ് കളിക്കാനുള്ളത്. ഒപ്പം ഏഷ്യാ കപ്പുമുണ്ടാവും. ശാര്‍ദുല്‍ താക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ, എന്നിവരാണ് പേസര്‍മാരുടെ ലിസ്റ്റിലുള്ളത്. അഞ്ച് സ്പിന്നര്‍മാരും ടീമിലുണ്ടാവും. ഇതില്‍ മൂന്ന് പേര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ്. ജയദേവ് ഉനദ്കട്ട്, മുഹമ്മദ് ഷമി, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക് എന്നിവരാണ് മറ്റ് പേസര്‍മാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+