ധോണിയും സാക്ഷിയും സുഹൃത്തുക്കളായിരുന്നോ? ആരുമറിയാതെ വളര്‍ന്ന പ്രണയം, വിവാഹത്തിലെത്തിയത് ഇങ്ങനെ
റാഞ്ചി: മഹേന്ദ്ര സിംഗ് ധോണിയുടെ 42ാം പിറന്നാള്‍ ജൂലായ് ഏഴിന് ലോകത്താകെയുള്ള ആരാധകര്‍ ആഘോഷിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണിയുടെ ആരാധകരുടെ എണ്ണം വര്‍ധിച്ചിട്ടേയുള്ളൂ. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ധോണിയെ കാണാനായി സ്‌റ്റേഡിയത്തിലേക്ക് ആരാധകരുടെ കുത്തൊഴുക്കായിരുന്നു. ചെന്നൈയുടെ മത്സരം തത്സമയം കണ്ടവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായി.
ധോണിയുടെ ജീവിതത്തില്‍ എല്ലാ കാര്യവും വളരെ സര്‍പ്രൈസായിട്ടാണ് സംഭവിച്ചിരുന്നത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയും, വിരമിക്കലും എല്ലാം ഒട്ടും പ്രതീക്ഷിക്കാതെ നില്‍ക്കുമ്പോഴായിരുന്നു. അതുപോലെയാണ് ധോണിയുടെ വിവാഹവും. അധികമാരും അറിയാതെ വളര്‍ന്നൊരു പ്രണയമായിരുന്നു അത്. എന്നാല്‍ നിരവധി തെറ്റായ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പ്രചരിക്കുന്നുണ്ട്. എങ്ങനെയാണ് ഇരുവരുടെയും പ്രണയം വളര്‍ന്നതെന്ന് നോക്കാം.

ധോണിയുടെയും സാക്ഷിയുടെയും 13ാം വിവാഹ വാര്‍ഷികമാണ് ജൂലായ് നാലിന് കഴിഞ്ഞത്. തൊട്ടുപിന്നാലെ തന്നെ ധോണിയുടെ ജന്മദിനം എത്തുന്നു എന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. 2010 ജൂലായ് നാലിനായിരുന്നു ഇരുവരുടെയും വിവാഹം. ഡെറാഡൂണില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വളരെ സ്വകാര്യമായ ഒരു ചടങ്ങായിരുന്നു സംഘടിപ്പിച്ചത്. വളരെ കുറച്ച് ആളുകളും മാത്രമേ പങ്കെടുത്തിട്ടുള്ളൂ. അതും ധോണിയുടെയും, സാക്ഷിയുടെയും അടുപ്പക്കാര്‍ മാത്രം.
2015 ഫെബ്രുവരി ആറിനായിരുന്നു ഇവര്‍ പെണ്‍കുഞ്ഞ് പിറന്നത്. സിവ എന്നാണ് മകളുടെ പേര്.ഭൂരിഭാഗം റിപ്പോര്‍ട്ടുകളിലും പറയുന്നത്, ധോണിയും സാക്ഷിയും, കുട്ടിക്കാലം മുതല്‍ക്കേ സുഹൃത്തുക്കളായിരുന്നു എന്നാണ്. ഇത് തീര്‍ത്തും തെറ്റാണ്. ധോണിയുടെ പിതാവ് പാന്‍ സിംഗും, സാക്ഷിയുടെ പിതാവ് ആര്‍കെ സിംഗും ഒരു കമ്പനിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്നതും തെറ്റായ കാര്യമാണ്.
റാഞ്ചിയിലെ സ്‌കൂളില്‍ ധോണിയും സാക്ഷിയും തമ്മില്‍ ഒരുമിച്ച് പഠിച്ചു എന്നതും തീര്‍ത്തും തെറ്റായ പ്രചാരണമാണ്. ധോണിയെ വിവാഹം കഴിക്കും മുമ്പ് സാക്ഷി റാഞ്ചിയില്‍ വന്നിട്ടിേയില്ല. ഒരുമിച്ച് പഠിച്ചുവെന്ന കാര്യം നേരത്തെ തന്നെ ഇരുവരും നിഷേധിച്ചതാണ്. ധോണിയും, സാക്ഷിയും തമ്മില്‍ ഏഴ് വയസ്സിന്റെ വ്യത്യാസമുണ്ട്. അപ്പോള്‍ എങ്ങനെയാണ് ഒരുമിച്ച് പഠിക്കുകയെന്നും ഇരുവരും ചോദിച്ചിരുന്നു.












Click it and Unblock the Notifications