Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരമിച്ചിട്ട് 11 കൊല്ലം, പ്രായം 51... എന്നിട്ടും യുവതാരങ്ങളെ നാണിപ്പിക്കുന്ന ഫിറ്റ്‌നസുള്ള സച്ചിന്‍; കാരണം

വിരമിച്ച് പതിറ്റാണ്ട് പിന്നിട്ടും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസം ഇപ്പോഴും തലമുറകളെ ത്രസിപ്പിച്ചിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് സച്ചിന്റെ 51-ാം പിറന്നാളാണ്. ഈ പ്രായത്തിലും സച്ചിന്‍ നിലനിര്‍ത്തുന്ന ഫിറ്റ്‌നസ് യുവതാരങ്ങള്‍ക്ക് പോലും മാതൃകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ലെജന്റ്‌സ് ലീഗ്, ചാരിറ്റി ക്രിക്കറ്റ് ലീഗ് എന്നിവയിലൊക്കെ സജീവമാണ് സച്ചിന്‍.

ലോകക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലാക്കാന്‍ സച്ചിന്‍ ഫിറ്റ്‌നസ് രംഗത്ത് കാണിച്ച അച്ചടക്കം തുണയായിട്ടുണ്ട് എന്നതില്‍ സംശയമില്ല. തന്റെ കരിയറിന്റെ അവസാനകാലത്താണ് സച്ചിന്‍ ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ച്വറി കുറിക്കുന്നത്. 50 ഓവറും ബാറ്റ് ചെയ്തതിന് ശേഷം ഫീല്‍ഡിംഗിനിറങ്ങിയ സച്ചിന്‍ തന്റെ ഫിറ്റ്‌നസ് കരുത്താണ് അതുവഴി ലോകത്തെ അറിയിച്ചത്.

sachin tendulkar

24 വര്‍ഷത്തോളം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കാനും അതില്‍ ഒന്നാമനായി നില്‍ക്കാനും സച്ചിനെ സഹായിച്ചതും ഈ ഫിറ്റ്‌നസ് തന്നെയാണ്. വിരമിച്ചെങ്കിലും ഫിറ്റ്‌നസില്‍ അലസത കാണിക്കാന്‍ അദ്ദേഹം ഒരുക്കമല്ല. അതിനാലാണ് 50 പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സ്റ്റാമിന സമാനതകളില്ലാത്തതായി തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പലപ്പോഴും തന്റെ ഫിറ്റ്‌ന്‌സ ദിനചര്യകളുടെ ചിത്രം പങ്കുവെക്കാറുണ്ട്.

ചിട്ടയായ വ്യായാമവും സമീകൃതാഹാരവുമാണ് 51-ാം വയസിലും അദ്ദേഹം പിന്തുടരുന്നത്. എപ്പോള്‍ എഴുന്നേല്‍ക്കണം, എന്ത് കഴിക്കണം, എപ്പോള്‍ തയ്യാറാകണം, എപ്പോള്‍ വിശ്രമിക്കണം എന്നതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. കരിയറിലുടനീളം ആ അച്ചടക്കം ഉണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു സച്ചിന്‍. കളിക്കുന്ന കാലത്തെ ചിട്ടയായ ഫിറ്റ്‌നസ് ദിനചര്യയില്‍ നിന്ന് മുക്തനാണെങ്കിലും, സച്ചിന് ഇപ്പോഴും ഭക്ഷണക്രമത്തിലും വ്യായാമത്തിലും പ്രത്യേക ശ്രദ്ധയുണ്ട്.

ഒരിക്കല്‍ മണികണ്ട്രോളുമായി തന്റെ ഫിറ്റ്‌നസ് പരിപാലനത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ഏകദേശം ഏഴു മണിക്കൂര്‍ ഞാന്‍ ഉറങ്ങും. എഴുന്നേല്‍ക്കുന്നത് അടുത്ത ദിവസം എന്താണ് ചെയ്യാനുള്ളത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പിറ്റേന്ന് രാവിലെ പ്രധാനപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ രാത്രി 10.15-നോ 10.30-നോ ഉറങ്ങും. ഒരു കപ്പ് ചായയോടെയാണ് താന്‍ തന്റെ ദിവസം ആരംഭിക്കുന്നത് എന്ന് സച്ചിന്‍ പറയുന്നു.

'എനിക്ക് വ്യത്യസ്ത തേയികള്‍ കലര്‍ത്തി സ്വന്തമായി ഒരു മിശ്രിതം ഉണ്ടാക്കാന്‍ ഇഷ്ടമാണ്. ബാക്കിയുള്ളത് ദിവസം ആ എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വ്യായാമം എന്തായാലും മുടക്കാറില്ല. എന്നാല്‍ അത് രാവിലെ തന്നെ ആയിക്കൊള്ളണം എന്നില്ല. രാവിലെയോ ഉച്ചതിരിഞ്ഞോ വൈകുന്നേരമോ ആകാം. സ്‌ട്രെച്ചിംഗ് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഞാന്‍ സാധാരണ ഭാരോദ്വഹന പരിശീലനവും നടത്താറുണ്ട്.

എന്റെ മനസ് പറയുന്നത് ഞാന്‍ ചെയ്യുന്നു. എനിക്ക് ഗോള്‍ഫ് കളിക്കാന്‍ തോന്നുന്നുവെങ്കില്‍ ഞാന്‍ ഗോള്‍ഫ് കളിക്കും. ഞാന്‍ ചില സ്പോര്‍ട്സ് കളിക്കുകയും ചില പരിശീലനങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. അത് യോഗയോ ഭാരദ്വാഹനമോ കാര്‍ഡിയോയോ ആകാം. അദ്ദേഹത്തിന്റെ ഭക്ഷണക്രമവും തികച്ചും ക്രമവും മിതവുമാണ്. സമീകൃതാഹാരമാണ് സച്ചിന്‍ സ്വീകരിക്കുന്നത്.

ഭക്ഷണത്തില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയുടെ ശരിയായ ഭാഗങ്ങളുണ്ട് എന്ന് അദ്ദേഹം ഉറപ്പാക്കുന്നു. പ്രഭാതഭക്ഷണത്തില്‍ ഓട്സ്, പഴങ്ങള്‍, മറ്റ് ചില പ്രഭാതഭക്ഷണ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൃത്യസമയത്ത് ഉച്ചഭക്ഷണം കഴിക്കുകയും വിശപ്പ് വരുമ്പോഴെല്ലാം ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അത്താഴം പൊതുവെ ചെറിയ അളവിലാണ് കഴിക്കുന്നത്.

യോഗയും ധ്യാനവും അദ്ദേഹത്തിന്റെ രണ്ട് പ്രധാന ഫിറ്റ്‌നസ് ഘടകങ്ങളാണ്. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ സച്ചിന്‍ വേണ്ടതെല്ലാം ചെയ്യുമ്പോഴും മാനസികാരോഗ്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്യുന്നില്ല. 2005 മുതല്‍ ഒന്നിലധികം പരിക്കുകള്‍ നേരിട്ടത് മുതല്‍ സച്ചിന്‍ യോഗ പരിശീലിക്കുന്നുണ്ട്. സമ്മര്‍ദ്ദപൂരിതമായ സാഹചര്യങ്ങളില്‍ ശാന്തനായിരിക്കാന്‍ യോഗ സഹായിക്കും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+