ടി20 ലോകകപ്പ്: സഞ്ജു കാത്തിരിക്കണം, കെഎല്‍ രാഹുലും പന്തും ഉറപ്പിച്ചു; കാരണം ഇതാണ്
മുംബൈ: ടി20 ലോകകപ്പിലേക്ക് ടീമിലേക്ക് മത്സരത്തില്‍ സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടാന്‍ സാധ്യത. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന സഞ്ജുവിന് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. റിഷഭ് പന്ത് തന്നെയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍. ഫിനിഷറുടെ റോളും അദ്ദേഹത്തിനുണ്ടാവും.
ഐപിഎല്ലില്‍ പന്തിന്റെ പ്രകടനമാണ് ഇതിന് കാരണമായത്. കഴിഞ്ഞ ദിവസം അവസാന ഓവറില്‍ പന്ത് നടത്തിയ വെടിക്കെട്ട് കൂടിയായപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിക്ക് മറ്റ് ഓപ്ഷനേ ഇല്ലെന്ന അവസ്ഥയിലാണ്. പതിനഞ്ചംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാനുള്ള സഞ്ജുവിന്റെ പരിശ്രമങ്ങള്‍ ഇത്തവണയും വിജയിക്കില്ലെന്നാണ് സൂചന.

നിലവില്‍ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു കളിക്കുന്നത്. ടോപ് ടെന്‍ റണ്‍വേട്ടക്കാരിലും സഞ്ജുവുണ്ട്. എന്നാല്‍ പന്തിന്റെ ഫോമാണ് സഞ്ജുവിന്റെ വഴി അടയ്ക്കുന്നത്. റിഷഭ് പന്ത് ടി20 ലോകകപ്പ് കളിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി എല്ലാം മാറി മറിയുകയായിരുന്നു. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രകടനമാണ് പന്ത് നടത്തുന്നത്.
അതുപോലെ ഓള്‍റൗണ്ടറുടെ കാര്യത്തിലും ഇന്ത്യക്ക് ആശങ്കകളുണ്ട്. ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് ഫോമാണ് പ്രധാന വെല്ലുവിളി. പാണ്ഡ്യയുടെ ബൗളിംഗും ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിക്കുന്നതല്ല. അധിക ബൗളറെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. പേസ് ബൗളറായി ആവേശ് ഖാന്‍ വേണോ അതല്ലെങ്കില്‍ രവി ബിഷ്‌ണോയ് വേണോ എന്നതാണ് ആശയക്കുഴപ്പം.
ഇരുവരും നല്ല രീതിയില്‍ തന്നെയാണ് പന്തെറിയുന്നത്. ആവേശ് ഖാന്റെ ഡെത്ത് ബൗളിംഗാണ് താരത്തെ പരിഗണിക്കാന്‍ കാരണം. രവി ബിഷ്‌ണോയ്ക്ക് മികച്ച ഇക്കോണമിയുമുണ്ട്. എന്നാല്‍ അക്ഷര്‍ പട്ടേലിനെ എടുക്കുന്നത് ബൗളിംഗും അതുപോലെ ബാറ്റിംഗും ഒരുപോലെ ലഭ്യമാക്കുമെന്ന് സെലക്ഷന്‍ കമ്മിറ്റി കരുതുന്നുണ്ട്.
രോഹിത് ശര്‍മ ഇക്കാര്യത്തില്‍ സെലക്ടര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തും. മെയ് ഒന്നാമ് ഇക്കാര്യത്തിലെ അന്തിമ തിയതി. ഈ ആഴ്ച്ച അവസാനമോ അടുത്തയാഴ്ച്ച ആദ്യമോ ടീമിനെ പ്രഖ്യാപിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ 8 മത്സരങ്ങളില്‍ 17 ഓവറാണ് പന്തെറിഞ്ഞത്. 32 ഓവറായിരുന്നു താരം എറിയേണ്ടിരുന്നത്. നാലോവര്‍ പല മത്സരങ്ങളിലും താരം പൂര്‍ത്തിയാക്കിയിട്ടില്ല.
ഹര്‍ദിക് ഇത്രയും മത്സരങ്ങളില്‍ നിന്ന് ഏഴ് സിക്‌സറുകളാണ് ആകെ അടിച്ചത്. ഫിനിഷര്‍ എന്ന നിലയില്‍ ഇത് ശരാശരിക്ക് താഴെയാണ്. ആകെ നേടിയത് 150 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 142 ആണ്. എന്നാല്‍ ഹര്‍ദിക്കിന് പകരം മറ്റൊരു ഓപ്ഷന്‍ ഇല്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റി കരുതുന്നത്.
ശിവം ദുബെയും ടീമിലുണ്ടാവും. പക്ഷേ ബൗളിംഗില്‍ താരം ശ്രദ്ധിക്കുന്നില്ല. പക്ഷേ എട്ട് മത്സരങ്ങളില്‍ നിന്ന് 22 സിക്‌സര്‍ അടിച്ച ദുബെയെ അവഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് സാധിക്കില്ല. രാഹുലായിരിക്കും ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍. കാരണം താരത്തിന്റെ പരിചയസമ്പത്തും സാങ്കേതികയും തന്നെയാണ്. റിഷഭ് പന്തിന് 161 സ്‌ട്രൈക്ക് റേറ്റും 342 റണ്‍സുമുണ്ട്.
സഞ്ജുവിന് 314 റണ്‍സും 152 സ്‌ട്രൈക്ക് റേറ്റുമുണ്ട്. രാഹുല്‍ പക്ഷേ ഇവര്‍ രണ്ടുപേരേക്കാള്‍ പിന്നിലാണ്. പക്ഷേ സഞ്ജുവിനെ മറികടക്കാന്‍ എല്ലാ സാധ്യതയും രാഹുലിനുണ്ട്. ടീമില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി സഞ്ജു ഇടംപിടിച്ചേക്കും.
ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ ഇടം ഉറപ്പിച്ചിരിക്കുകയാണ്. അക്ഷറിന് അതുപോലെ ഇക്കോണമി ഏഴിന് മുകളില്‍ മാത്രമാണ്. 132 സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സുമടിക്കാന്‍ അക്ഷര്‍ പട്ടേലിന് സാധിക്കുന്നുണ്ട്.












Click it and Unblock the Notifications