സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക്? നിര്‍ണായക തീരുമാനത്തിലേക്ക് സെലക്ടര്‍മാര്‍
ലോകകപ്പ് ക്രിക്കറ്റില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായി ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചുള്ളപ്പോള്‍ ഈ ടീമിനെ കുറിച്ച് പലരും ആശങ്ക ഉന്നയിച്ചിരുന്നു. കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ കാര്യത്തിലും പലരും നെറ്റി ചുൡച്ചിരുന്നു. മാത്രമല്ല മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണിനെ പരിഗണിക്കാത്തതിലും വിമര്‍ശനമുയര്‍ന്നിരുന്നു.
ഐ പി എല്ലില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മികച്ച സ്റ്റാറ്റിസ്റ്റിക്‌സ് ഉണ്ടായിട്ടും സഞ്ജു സാംസണിനെ ടീമിലെടുക്കാതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സഞ്ജു ലോകകപ്പ് കളിക്കാന്‍ യോഗ്യനാണ് എന്നായിരുന്നു പലരുടേയും അഭിപ്രായം. എന്നാല്‍ സെലക്ടര്‍മാര്‍ ഈ റോളിലേക്ക് കെ എല്‍ രാഹുല്‍, ഇഷന്‍ കിഷന്‍ എന്നിവരെയായിരുന്നു പരിഗണിച്ചത്.

കെ എല്‍ രാഹുല്‍ ലോകകപ്പിലെ പ്രകടനത്തോടെ സെലക്ടര്‍മാരുടെ തീരുമാനത്തെ ശരിവെക്കുകയും ചെയ്തു. എങ്കിലും സഞ്ജു സാംസണിനെ ടീം പൂര്‍ണമായി കൈവിട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്ക് മടക്കി വിളിക്കാനുള്ള ഒരുക്കത്തിലാണ് സെലക്ടര്‍മാര്‍ എന്നാണ് അറിയുന്നത്. എന്നാല്‍ അത് നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന ലോകകപ്പിലേക്കായിരിക്കില്ല.
ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ്‌ക്കെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടിയേക്കും എന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഓസ്ട്രേലിയയ്ക്കെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിച്ചേക്കും.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ക്കുള്ള പ്രധാന ചവിട്ടുപടിയായിരിക്കും ഈ ടൂര്‍ണമെന്റഫ്. അതിനാല്‍ സഞ്ജുവിന് സ്ഥാനം ലഭിക്കുക എന്നത് നിര്‍ണായകമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി 2023 ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ നയിച്ച സാംസണിന് തന്റെ ബാറ്റിംഗില്‍ വലിയ സ്വാധീനം ചെലുത്താനായിരുന്നില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
അസാമിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. എന്നാല്‍ ഈ ടൂര്‍ണമെന്റിലെ സഞ്ജുവിന്റെ പ്രകടനം ദേശീയ ടീം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് കരുതുന്നത്. ലോകകപ്പ് ടീമില്‍ ഇടം നേടിയില്ലെങ്കിലും വരാനിരിക്കുന്ന പരമ്പരയില്‍ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു എത്താനുള്ള സാധ്യതയാണ് തെളിയുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവം കണക്കിലെടുത്ത് ടീമിന്റെ നാലാം നമ്പറില്‍ സഞ്ജു എത്തിയേക്കും.
മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ചുമതല യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനായിരിക്കും. ചെനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത ടീമിനെ റുതുരാജാണ് നയിച്ചിരുന്നത്.












Click it and Unblock the Notifications