കോലി ക്യാപ്റ്റന്‍സി രാജിവെച്ചതില്‍ ഗാംഗുലിയുടെ പങ്കെന്ത്? വെളിപ്പെടുത്തലുമായി ദാദ
മുംബൈ: സൂപ്പര്‍താരം വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വെച്ചത് വലിയ വിവാദമായിരുന്നു. 2021 ലെ ടി 20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ്-സ്റ്റേജില്‍ തന്നെ പുറത്തായതിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. ലോകകപ്പിലെ നാണംകെട്ട പ്രകടനത്തിന് പിന്നാലെ കോലി തന്നെയാണ് ടി20 ക്യാപ്റ്റന്‍സി ഉപേക്ഷിച്ചത്.
എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ കോലിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. അന്ന് ബി സി സി ഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലിയാണ് ഇതിന് പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇത് സംബന്ധിച്ച സംഭവവികാസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി.

വിരാട് കോലിയെ ടീം ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കിയതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന് ആവര്‍ത്തിക്കുകയാണ് ഗാംഗുലി. 2021 ലോകകപ്പിന് ശേഷം കോലി ടി 20 ക്യാപ്റ്റന്‍സി രാജിവച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍സിയും അദ്ദേഹം ഉപേക്ഷിച്ചത് എല്ലാവരേയും ഞെട്ടിച്ചു. ഇതിന് പിന്നാലെ അദ്ദേഹം നടത്തിയ പ്രതികരണവും കോളിളക്കമുണ്ടാക്കി.
ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ബിസിസിഐ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കോലി പിന്നീട് പറഞ്ഞത്. ഇക്കാര്യത്തിലാണ് സൗരവ് ഗാംഗുലി കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് വ്യത്യസ്ത ക്യാപ്റ്റന്മാരെ വേണമെന്ന് സെലക്ടര്‍മാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല.
അതിനാല്‍ ടി20യില്‍ ക്യാപ്റ്റനായി തുടരാന്‍ കോലിയോട് അഭ്യര്‍ത്ഥിച്ചതായി ഗാംഗുലി പറയുന്നു. ''ഞാന്‍ വിരാടിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയിട്ടില്ല. ഞാന്‍ ഇത് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ടി 20യില്‍ നയിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലായിരുന്നു. ടി20യില്‍ നയിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, നിങ്ങള്‍ മുഴുവന്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ നിന്നും പിന്മാറുന്നതാണ് നല്ലത് എന്ന് ഞാന്‍ പറഞ്ഞു,' ഗാംഗുലി പറഞ്ഞു.
ഒരു വൈറ്റ് ബോള്‍ ക്യാപ്റ്റനും റെഡ് ബോള്‍ ക്യാപ്റ്റനും ഉണ്ടാകട്ടെ എന്നാണ് താന്‍ കരുതിയത് എന്നും എന്നാല്‍ ഇത് കോലിക്ക് സ്വീകാര്യമായിരുന്നില്ല എന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും നയിക്കാന്‍ താല്പ്പര്യമില്ലാത്തതിനാല് താന്‍ രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍സി റോള്‍ ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചു. അതുകൊണ്ട് ഈ സംഭവങ്ങില്‍ തനിക്ക് ചെറിയ പങ്കുണ്ടായിരിക്കാമെന്നും ഗാംഗുലി വ്യക്തമാക്കി.
പക്ഷേ ആരു നയിച്ചാലും കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കളിക്കാരാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാണ് എന്നെ ബി സി സി ഐ പ്രസിഡന്റായി നിയമിച്ചത്. അതിനാല്‍ ഇത് അതിന്റെ ഒരു ചെറിയ ഭാഗമാണ്, ഗാംഗുലി പറഞ്ഞു. 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചിരുന്നു. ഇതില്‍ 40 ലും ഇന്ത്യ ജയിച്ചു. 2017 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിലും ഇന്ത്യ റണ്ണേഴ്സ് അപ്പ് ആയത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications