ലോകകപ്പ് 2023: ഇന്ത്യ സെമി ഫൈനലില്‍ എത്തുമോ? എത്ര മത്സരങ്ങള്‍ വിജയിക്കണം, സാധ്യത ഇങ്ങനെ
ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ്. ഇനി നിരവധി മത്സരങ്ങള്‍ ഇന്ത്യക്ക് മുന്നിലുണ്ട്. സെമിയിലേക്കുള്ള പോരാട്ടം അത്ര എളുപ്പമാകില്ലെന്ന് ഉറപ്പാണ്. പാകിസ്താന്‍, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക പോലുള്ള വമ്പന്‍ ടീമുകളെ ഇന്ത്യക്ക് നേരിടാനുണ്ട്. ആതിഥേയരാണെങ്കിലും ഇന്ത്യക്ക് ഇവരെ വീഴ്ത്താനാവുമോ? സെമിയിലെത്തിക്കാന്‍ ഇന്ത്യക്ക് എത്ര ജയം വേണമെന്നും, സാധ്യതകള്‍ എങ്ങനെയാണെന്നും പരിശോധിക്കാം.
ഇന്ത്യക്ക് ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ജയത്തിലൂടെ റണ്‍റേറ്റ് ഉയര്‍ന്നിരിക്കുകയാണ്. 52 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയിച്ചത്. അത് വലിയൊരു നേട്ടമാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പ്ലസ് 0.883 ആണ് ഇന്ത്യയുടെ റണ്‍റേറ്റ്. ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും വീഴ്ത്തിയാല്‍ ഇന്ത്യയും ന്യൂസിലന്‍ഡും സെമി ഫൈനല്‍ ഉറപ്പിക്കാം. അതിനുള്ള സാധ്യത മുന്നിലുണ്ട്.

നിലവിലെ പോയിന്റ് പട്ടിക പരിശോധിക്കുമ്പോള്‍ ഏതൊക്കെ ടീമുകള്‍ സെമിയിലെത്തുമെന്ന് പറയുക അസാധ്യമാണ്. പകരം 2019ലെ പോയിന്റ് നിലയുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കാവുന്നതാണ്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിലും ഇതേ ഫോര്‍മാറ്റിലാണ് മത്സരം നടന്നത്. ന്യൂസിലന്‍ഡ് പതിനൊന്ന് പോയിന്റുമായി നാലാം സ്ഥാനക്കാരായിട്ടാണ് 2019ല്‍ സെമിയിലെത്തിയത്. ലീഗ് മത്സരത്തില്‍ അഞ്ചെണ്ണം അവര്‍ വിജയിച്ചു. ഇന്ത്യയാണ് 15 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയത്. ഏഴ് വിജയം ടീം സ്വന്തമാക്കി.
ഇന്ത്യക്കും കിവീസീനുമൊപ്പം ഓസ്‌ട്രേലിയയും, ഇംഗ്ലണ്ടും സെമിയിലെത്തി. ഇംഗ്ലണ്ട് ഏഴും, ഓസീസ് ആറും വിജയമാണ് നേടിയത്. പാകിസ്താനും ന്യൂസിലന്‍ഡിനും അഞ്ച് വീതം ജയങ്ങളായിരുന്നു ഉള്ളത്. പക്ഷേ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ പുറത്തായി. 2019ല്‍ നാല് മത്സരങ്ങള്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആ സാധ്യത ഇത്തവണയില്ല.
കാലവര്‍ഷം ഇന്ത്യയില്‍ കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് എല്ലാ മത്സരങ്ങളും കളിക്കാന്‍ പറ്റിയിയേക്കും. സെമിയില്‍ എത്തണമെങ്കില്‍ ഒരു ടീം ആറ് മത്സരങ്ങള്‍ വിജയിച്ചിരിക്കുകയാണ്. ഏഴെണ്ണം വിജയിച്ചാല്‍ ഉറപ്പായും സെമിയിലെത്താം. ഇവിടെ ഇന്ത്യ സെമിയിലേക്ക് മുന്നേറണമെങ്കില്‍ ആറ് മത്സരങ്ങള്‍ ഇനിയും വിജയിക്കണം.
അതേസമയം ഇന്ത്യയുടെ അടുത്ത മത്സരം നാളെ അഫ്ഗാനിസ്ഥാനെതിരെയാണ്. ഡല്‍ഹിയില്‍ വെച്ചാണ് മത്സരം. അത് കഴിഞ്ഞാല്‍ അഹമ്മദാബാദില്‍ വെച്ച് പാകിസ്താനുമായി മത്സരമുണ്ട്. പൂനെയില്‍ വെച്ചാണ് ബംഗ്ലാദേശുമായുള്ള മത്സരം. ധര്‍മശാലയില്‍ വെച്ച് ന്യൂസിലന്‍ഡിനെ നേരിടും.ഇംഗ്ലണ്ടിനെ ലഖ്‌നൗവില്‍ വെച്ചും, ശ്രീലങ്കയെ മുംബൈയില്‍ വെച്ചും, ദക്ഷിണാഫ്രിക്കയെ കൊല്‍ക്കത്തയില്‍ വെച്ചും, നെതര്‍ലന്‍ഡ്‌സിനെ ബെംഗളൂരുവില്‍ വെച്ചും ഇന്ത്യ നേരിടും. പാകിസ്താനും, ഇംഗ്ലണ്ടുമായുള്ള അടുത്ത മത്സരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ആതിഥേയരെന്ന നിലയില്‍ അധിക സമ്മര്‍ദവും ഇന്ത്യക്കുണ്ട്.












Click it and Unblock the Notifications