വിരാട് കോലിക്ക് സെഞ്ച്വറിയടിക്കാന്‍ അമ്പയറുടെ സഹായം? വൈഡ് വിളിച്ചില്ല, തീരുമാനം വിവാദത്തില്‍
ന്യൂഡല്‍ഹി: വിരാട് കോലിയുടെ കരിയറിലെ 48ാം സെഞ്ച്വറി അടിമുടി വിവാദത്തില്‍. നേരത്തെ തന്നെ കോലി സെഞ്ച്വറി അടിക്കാനായി വളരെ സ്വാര്‍ത്ഥത നിറഞ്ഞ തീരുമാനമാണ് എടുത്തതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. നോണ്‍ സ്‌ട്രൈക്കിലുള്ള കെഎല്‍ രാഹുലിന് സ്‌ട്രൈക്ക് കൈമാറാന്‍ പോലും വിരാട് തയ്യാറായിരുന്നില്ല. എന്തായാലും കോലിക്ക് സെഞ്ച്വറിയടിക്കാന്‍ അമ്പയര്‍ പോലും കൂട്ടുനിന്നു എന്നാണ് അടുത്ത ആരോപണം.
മത്സരത്തില്‍ നിര്‍ണായകമായ ഒരോവറില്‍ ബംഗ്ലാദേശ് താരം വൈഡ് ബോള്‍ എറിഞ്ഞിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് അമ്പയര്‍ ആ പന്ത് വൈഡ് വിളിച്ചില്ല. ഏത് അളവ് കോല്‍ വെച്ച് നോക്കിയാലും അത് വൈഡാണെന്ന് ഉറപ്പായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു ഈ ബോള്‍ എറിഞ്ഞത്. ഇത് വൈഡ് അനുവദിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ കോലിക്ക് സെഞ്ച്വറിയടിക്കാന്‍ സാധിച്ചെന്ന് വരില്ലായിരുന്നു.

കാരണം ജയിക്കാന്‍ ഒരു റണ്‍സെന്ന നിലയിലേക്ക് വീണാല്‍ തീര്‍ച്ചയായും ഇതിലേറെ സമ്മര്‍ദം കോലിക്കുണ്ടാവുമായിരുന്നു. ചിലപ്പോള്‍ സിക്‌സര്‍ തന്നെ വരണമെന്നില്ലായിരുന്നു. സിംഗിളായിരിക്കും ലഭിക്കുക. അതോടെ കോലിക്ക് സെഞ്ച്വറിയും ലഭിക്കുമായിരുന്നില്ല. വിരാടിന്റെ മുന്നില്‍ നിന്ന് കുത്തിതിരിഞ്ഞ പന്ത് എവിടെയും തട്ടാതെയാണ് ലെഗ് സൈഡിലേക്ക് പോയത്. കീപ്പര്‍ ഇത് പിടിക്കുകയും ചെയ്തു.
വിരാട് ഈ പന്തില്‍ ഷോട്ടിന് ശ്രമിക്കുക പോലും ചെയ്തിരുന്നില്ല. തീര്‍ച്ചയായും വൈഡ് വിളിക്കാമായിരുന്നു. വേറൊരു അവസരത്തിലാണെങ്കിലും, മറ്റേതൊരു താരമാണെങ്കിലും അമ്പയര്‍ വൈഡ് വിളിക്കുമായിരുന്നുവെന്ന് തോന്നിപ്പോകുന്ന നിമിഷമായിരുന്നു അത്. കോലിക്ക് ആ സമയം 97 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സിക്‌സര്‍ അടിച്ചാണ് കോലി ഇന്നിംഗ്‌സ് ഫിനിഷ് ചെയ്തതും, സെഞ്ച്വറി സ്വന്തമാക്കിയതും.
അമ്പയറുടെ തീരുമാനം കോലിക്ക് ശരിക്കും അവസരമായി. അത് താരം മുതലെടുക്കുകയും ചെയ്തു. അഹമ്മദാണ് ഈ പന്തെറിഞ്ഞത്. പക്ഷേ ബിസിസിഐയുടെ കരുത്തിന് മുന്നില്‍ അമ്പയര്‍മാര്‍ പോലും സമ്മര്‍ദത്തിലായി പോകുന്നു എന്ന എതിരാളികളുടെ ആരോപണങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്ന് ഉറപ്പാണ്.
പക്ഷേ ലോകകപ്പിലെ തന്നെ ഏറ്റവും വിവാദപരമായ തീരുമാനമായിരുന്നു ഇത്. അമ്പയറുടെ തീരുമാനം അന്തിമമാണെങ്കിലും, ഈ തീരുമാനം കോലി അനുകൂലമാണെന്ന് പ്രത്യക്ഷത്തില്‍ വായിച്ചെടുക്കാം. ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് പരാതിപ്പെടാന്‍ ഇല്ലാത്തതിനാലും, കോലിക്കോ ഇന്ത്യന്‍ ടീമിനോ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാലും ഇതില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സാങ്കേതികമായി പറയാം.
അതേസമയം പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയുടെ ആരോഗ്യനിലയെ കുറിച്ച് സുപ്രധാനപ്പെട്ട അപ്‌ഡേറ്റുകള്‍ രോഹിത് ശര്‍മ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹര്‍ദിക്കിനെ സ്‌കാനിംഗിന് വിധേയനാക്കിയെന്ന് ബിസിസിഐ അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ ബാറ്റിംഗിനിടെ താരം ഡ്രെസ്സിംഗ് റൂമില്‍ തിരിച്ചെത്തിയിരുന്നു.
എന്നാല്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് രോഹിത് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യ നില ഇന്ന് വീണ്ടും പരിശോധിക്കും. ഹര്‍ദിക്ക് ഇന്ന് പരിശീലനം അടക്കം എങ്ങനെ നടത്തും എന്നതും പരിശോധിക്കും. നിലവില്‍ ആശങ്കകള്‍ വേണ്ടെന്നും രോഹിത് പറഞ്ഞു.












Click it and Unblock the Notifications