ദക്ഷിണാഫ്രിക്കയ്ക്ക് ഈഡനില്‍ കണ്ണീര്‍, ഹെഡ് പോകാതെ രക്ഷപ്പെട്ട് ഓസ്‌ട്രേലിയ ഫൈനലില്‍
കൊല്‍ക്കത്ത: ലോകകപ്പിലെ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ത്രില്ലറില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് വീഴ്ത്തി ഓസ്‌ട്രേലിയ ഫൈനലില്‍. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഓസീസ് ആതിഥേയരായ ഇന്ത്യയെ നേരിടും. 2003ന് ശേഷം ഇത് ആദ്യമായിട്ടാണ് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടാന്‍ പോകുന്നത്. അതേസമയം ദക്ഷിണാഫ്രിക്കയുടെ കണ്ണീര്‍ ഒരിക്കല്‍ കൂടി സെമി ഫൈനലില്‍ വീഴുന്നതിന് ഈഡന്‍ ഗാര്‍ഡന്‍ വേദിയായി.
മത്സരത്തില്‍ 213 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കായി പ്രോട്ടീസ് നല്‍കിയത്. ഒട്ടും എളുപ്പമല്ലായിരുന്നു ഈ സ്‌കോര്‍ പിന്തുടരല്‍. ഇരുടീമുകളും ഒന്നിനൊന്ന് മികച്ച് നിന്നു. ഓസ്‌ട്രേലിയയുടെ ഫീല്‍ഡിംഗാണ് മത്സരത്തില്‍ ഏറെ നിര്‍ണായകമായത്. ഒരു ഡസനില്‍ ഏറെ ബൗണ്ടറികളാണ് ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍ സേവ് ചെയ്തത്. ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്.

സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസിന് മികച്ച തുടക്കമാണ് കിട്ടിയത്. 6.1 ഓവറില്‍ 60 റണ്‍സാണ് ട്രാവിസ് ഹെഡ്(62) ഡേവിഡ് വാര്‍ണര്‍(29) എന്നിവര്‍ ചേര്‍ന്ന് അടിച്ചത്. ഈ കൂട്ടുകെട്ട് വിജയം ഉറപ്പിച്ച്ിരുന്നു. 48 പന്തില്‍ 9 ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം അടിച്ചാണ് ഹെഡ് ടീമിന്റെ ടോപ് സ്‌കോററായത്. വാര്‍ണറുടെ ഇന്നിംഗ്‌സില്‍ നാല് സിക്‌സറുകളും ഒരു ബൗണ്ടറിയുമുണ്ടായിരുന്നു. എന്നാല്‍ വാര്‍ണര്‍ പോയതോടെ ഓസീസ് പ്രതിരോധത്തിലാവുകയായിരുന്നു.
മിച്ചല്‍ മാര്‍ഷി(0)നെ പുറത്താക്കിയായിരുന്നു ദക്ഷിണാഫ്രിക്ക മികച്ച ബൗളിംഗ് ആരംഭിച്ചത്. സ്റ്റീവന്‍ സ്മിത്ത്(30) മാര്‍നസ് ലബുഷെയിന്‍(18) എന്നിവര്‍ റണ്‍സെടുക്കാന്‍ നന്നായി ബുദ്ധിമുട്ടി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ഹീറോ ഗ്ലെന്‍ മാക്‌സ്വെല്‍(1) വേഗത്തില്‍ പുറത്തായി. ജോഷ് ഇന്‍ഗ്ലിസ്(28) ആണ് പിന്നീട് പൊരുതിയത്. മിച്ചല്‍ സ്റ്റാര്‍ക്(16) പാറ്റ് കമ്മിന്‍സ്(14) എന്നിവര്‍ ചേര്‍ന്നുള്ള ചെറിയൊരു കൂട്ടുകെട്ടാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വിജയം തടഞ്ഞത്.
ഓപ്പണിംഗ് ഉള്ളത് കൊണ്ടാണ് മത്സരത്തില്‍ ഓസീസ് വിജയത്തില്‍. കൃത്യസമയത്ത് വിക്കറ്റെടുക്കാന്‍ സാധിക്കാതിരുന്നതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തബ്‌റിസ് ഷംസി, കോട്‌സി എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. റബാദ, മാക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് കണക്കുകൂട്ടലെല്ലാം തെറ്റുകയായിരുന്നു. ഡേവിഡ് മില്ലര്‍(101) നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
ഹെയ്ന്ററിച്ച് ക്ലാസ്സന്‍(47) ഭേദപ്പെട്ട പ്രകടനം നടത്തിയ എന്നാല്‍ മുന്‍നിര പാടെ തകര്‍ന്നുപോയിരുന്നു. ക്വിന്റണ്‍ ഡികോക്(3) ടെമ്പ ബാവുമ(0) റാസ്സി വാന്‍ഡര്‍ ഡസ്സന്‍(6) മാക്രം(10) എന്നിവരെല്ലാം അതിവേഗം പുറത്തായി. ഇവരൊക്കെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയാണ് പുറത്തായത്. മില്ലര്‍ 116 പന്തില്‍ അഞ്ച് സിക്‌സറും എട്ട് ബൗണ്ടറിയും പറത്തിയാണ് സെഞ്ച്വറി തികച്ചത്. 49.4 ഓവറില്‍ 212ന് പുറത്താവുകയായിരുന്നു പ്രോട്ടീസ്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓസീസിനായി മൂന്ന് വിക്കറ്റെടുത്തു. ഹാസല്‍വുഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ലഭിച്ചു.












Click it and Unblock the Notifications