ആനന്ദ് ജോണിന്റെ സഹോദരിക്ക് ശിക്ഷ

1000ഡോളര്‍ പിഴയും അഞ്ച് മണിക്കൂര്‍ തടവും അല്ലെങ്കില്‍ 120 മണിക്കൂര്‍ സാമൂഹിക സേവനവുമാണ് ശിക്ഷ. ആനന്ദിന്റെ വിചാരണ നടക്കുന്നതിനിടെ നിയമം ലംഘിച്ച് ഒരു ജൂറിയംഗവുമായി ആനന്ദിനുവേണ്ടി സംസാരിച്ചതിനാണ് സഞ്‌ജനക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
ജൂറിയംഗമായ ആല്‍വിന്‍ ഡിമലിയുമായിട്ടായിരുന്നു സഞ്‌ജന ഫോണില്‍ സംസാരിച്ചത്. ഡിമലി തന്നെ തനിച്ച് കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും അത് താന്‍ നിരസിച്ചതുകൊണ്ടാണ് സഹോദരനെതിരെ ഇത്തരത്തിലൊരു വിധിയുണ്ടായതെന്നും സഞ്‌ജന ആരോപിച്ചിരുന്നു.
ആ ആരോപണം കണക്കിലെടുത്തില്ലെങ്കിലും ഇരുവരും തമ്മില്‍ കേസിനെക്കുറിച്ച് രഹസ്യ സംഭാഷണം നടത്തിയത് കോടതിലക്ഷ്യമായി പരിഗണിക്കുകയായിരുന്നു. ശിക്ഷ അംഗീകരിച്ച സഞ്‌ജന അഞ്ച് മണിക്കൂര്‍ തടവിന് പകരം കോടതി നിര്‍ദ്ദേശിക്കുന്ന 120മണിക്കൂറില്‍ സാമൂഹ്യ സേവനം നടത്താന്‍ സന്നദ്ധയാണെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications