വയനാട്ടില്‍ പ്രിയങ്ക തോല്‍ക്കും, എല്‍ഡിഫ് ജയിക്കും; റോബർട്ട് വാദ്ര ബിജെപിക്ക് പണം കൊടുത്തു: സത്യന്‍ മൊകേരി
വയനാട് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ പ്രചരണ രംഗത്ത് സജീവമാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി സത്യന്‍ മൊകേരി. രാഹുല്‍ ഗാന്ധിക്ക് പകരക്കാരിയായി വന്നത് പ്രിയങ്ക ഗാന്ധിയാണെങ്കില്‍ ഇത്തവണ വയനാട്ടില്‍ ഇടതിന് ഇടമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സ്ഥാനാർത്ഥി എന്ന നിലയിലുള്ള മോഹമായിട്ട് അതിനെ കാണേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ വണ്‍ഇന്ത്യ മലയാളത്തോട് അക്കമിട്ട് നിരത്തുന്നു.
ഇടവേളകളില്ലാതെ ജനങ്ങള്‍ക്കിടയിലുണ്ട്
പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ വയനാട്ടിലെ പ്രചരണ രംഗത്ത് സജീവമാണ്. ജനങ്ങള്‍ക്ക് ഇടിയില്‍ പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകന്‍ എന്ന നിലയ്ക്ക് വയനാട്ടിലെ ആളുകളുടെ വികാരം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവരെല്ലാം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ വിശ്വാസത്തോടെ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി തങ്ങളെ വഞ്ചിച്ചുവെന്ന വികാരം അവരില്‍ ശക്തമാണ്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മത്സരിച്ചപ്പോള്‍ ഒരു പ്രതീക്ഷ അവരിലുണ്ടായി. ദേശീയ രാഷ്ട്രീയത്തിലെ ഉയർന്ന നേതാവാണ്, നെഹ്റു കുടുംബത്തിലെ അംഗമാണ്. അതോടൊപ്പം തന്നെ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ പോകുന്ന ആളാണെന്ന പ്രതീതിയും ഉണ്ടായി. ആ ഒരു തരത്തിലാണ് യു ഡി എഫ് ഇവിടെ പ്രചരണം നടത്തിയത്. അതില്‍ ജനങ്ങള്‍ കുറെ വിശ്വാസം അർപ്പിച്ചു. അതുകൊണ്ടാണ് അദ്ദേഹം ഇവിടെ വലിയ വോട്ടിന് വിജയിച്ചത്.
രാഹുല്‍ ജനങ്ങളുടെ കൂടെ നിന്നില്ല
ഇത്രയധികം വോട്ടിന് വിജയിപ്പിച്ചിട്ടും രാഹുല്‍ ജനങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല. വയനാടിന് വേണ്ടി ഒരു വിഷയത്തിലും ഇടപെട്ടില്ല. വയനാട് എന്ന് പറയുന്നത് ഒരു കാർഷിക പ്രധാന മേഖലയാണ്. അതുപോലെ തന്നെയാണ് പ്ലാറ്റേഷന്‍ മേഖല. തേയില തോട്ടമേഖലയിലാണ് ഇന്ന് സന്ദർശനം നടത്തിയത്. ജില്ലയിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് തോട്ടങ്ങള്‍ ജോലി നല്‍കുന്നു. എന്നാല്‍ ആ തോട്ടങ്ങളൊക്കെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നു.
സർക്കാറിന്റെ നയങ്ങള്‍ കാരണമാണ് തോട്ടം മേഖല പ്രതിസന്ധിയിലായത്. ആസിയാന്‍ കരാർ പോലുള്ള നയങ്ങളാണ് തോട്ടം മേഖലയെ തകർത്തത്. അതിനെക്കുറിച്ചൊന്നും യു ഡി എഫ് സ്ഥാനാർത്ഥിക്ക് ഒന്നും പറയാനില്ല. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു ഡി എഫും അത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല. നിരവധി ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഇന്നലെ യു ഡി എഫ് സ്ഥാനാർത്ഥി പറയുന്നത് കേട്ടു ഞങ്ങള്‍ രാഷ്ട്രീയം പറയുന്നുണ്ട്. പറയുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടതുകൊണ്ട് മാത്രം കാര്യമില്ലാലോ, എന്താണ് നിലപാടെന്നാണ് അറിയേണ്ടത്.

ഒരു ജനപ്രതിനിധി എന്ന് പറയുന്നത് ജനങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാവേണ്ട വ്യക്തിയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി ഇവിടെ ഉണ്ടായിരുന്നോ? രണ്ടാം തവണ ജയിച്ചപ്പോള്‍ അദ്ദേഹം രാജിവെച്ചു. അതിനെന്ത് ന്യായീകരണമാണുള്ളത്. അത് ഒരു വഞ്ചനയല്ലേ. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത് ജനങ്ങളുമായുള്ള ഒരു കരാറാണ്. അതായത് അഞ്ച് വർഷം തങ്ങളുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ വോട്ടു ചെയ്യുന്നത്.
പ്രിയങ്ക തുടരുമെന്ന് എന്താണ് ഉറപ്പ്
രാഹുലിന് പകരം ഇപ്പോള്‍ പ്രിയങ്ക വന്നു. തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചാല്‍ അവർ ആ സ്ഥാനത്ത് തുടരുമെന്ന് എന്താണ് ഉറപ്പ്. നോമിനേഷന്‍ കൊടുത്ത അന്ന് തന്നെ ഇവിടെ നിന്ന് പോയി. തിരിച്ച് വന്ന് രണ്ട് ദിവസം നിന്ന് വീണ്ടും പോയി. ജയിച്ച് കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി. ജനങ്ങളുടെ ഏതെങ്കിലും വിഷയങ്ങളില്‍ അവർ ഒപ്പമുണ്ടാകുമോ. ജനങ്ങള്‍ക്ക് തങ്ങളുടെ എംപിമാരെ കാണാന്‍ സാധിക്കുമോ. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പറയുന്നുണ്ട് ഞാന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന്. എന്നാല്‍ ഉണ്ടായോ? ഇവരൊന്നും ജനങ്ങള്‍ക്ക് വേണ്ടിയല്ല നില്‍ക്കുന്നത്. ഒരു വീരപരിവേശം ജനങ്ങളെ മയക്കാനാണ് ശ്രമിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ അത് നടക്കാന്‍ പോകുന്നില്ല.
പുതിയ തലമുറ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി കോളേജുകള്‍ സന്ദർശിച്ചു. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഒരു സ്ഥാനാർത്ഥി ജയിക്കണമെന്ന ഒരു മനോവികാരം അവർക്കുണ്ട്. എല്ലാ വിഭാഗങ്ങളിലും അത്തരത്തിലുള്ള ഒരു ചിന്ത ശക്തിപ്പെട്ട് വരുന്നുണ്ട്.

വയനാട് ജില്ലയെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. രാത്രികാല യാത്രാ നിരോധനമാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് പാർട്ടിയുടേയും നിലപാട് എന്തായിരുന്നു. കോണ്‍ഗ്രസാണ് കർണാടക ഭരിക്കുന്നതെന്ന് പ്രത്യേകം ഓർക്കണം. വന്യജീവി ആക്രമണം, നഞ്ചന്‍കോട് റെയില്‍ വേ വയനാട് ജില്ലയുടെ വികസനത്തിന് വലിയ കുതിപ്പുണ്ടാക്കേണ്ട പദ്ധതിയാണ്. ഈ വിഷയത്തിലൊക്കെ പാർലമെന്റില്‍ രാഹുല്‍ ഗാന്ധി എന്ത് നിലപാടാണ് സ്വീകരിച്ചത്. ഒന്നും ചെയ്തിട്ടില്ല.
ഏറ്റവും ഒടുവിലായി ഇവിടെ നടന്ന ഉരുള്‍പൊട്ടല്‍. ലോകം ഞെട്ടിപ്പോയ ദുരന്തമാണ്. ഒരു രാത്രികൊണ്ട് മുന്നൂറില്‍ അധികം ആളുകളാണ് മണ്ണിന് അടിയിലായത്. ആ സന്ദർഭത്തില്‍ ഒരു ശൂന്യതയുണ്ടായി. അതായത് തങ്ങള്‍ വിശ്വസിച്ച് ജയിപ്പിച്ച ജനപ്രതിനിധിയുടെ ഒരു അഭാവം അവർക്കുണ്ട്. ആ സമയത്താണ് ഒരു ജനപ്രതിനിധി അവർക്കിടയില്‍ വേണ്ടത്. പ്രധാനമന്ത്രി വരുമ്പോള്‍ പോലും ഇവിടെ ഒരു എംപിയില്ല. അദ്ദേഹം അപ്പോഴേക്കും രാജിവെച്ച് പോയിരുന്നു. അതൊക്കെ ആളുകള്‍ കാണുന്നുണ്ട്.
ബിജെപി എന്ത് പറഞ്ഞ് വോട്ട് തേടും
ബി ജെ പി എന്ത് പറഞ്ഞാണ് വയനാട്ടിലെ ജനങ്ങളോട് വോട്ട് തേടുന്നത്. ഉരുള്‍ പൊട്ടല്‍ ദുരന്തം ഉണ്ടായപ്പോള്‍ അധികം വൈകാതെ തന്നെ പ്രധാനമന്ത്രി ഇവിടെ എത്തി എന്നുള്ളത് ശരിയാണ്. നമ്മളെല്ലാം വിചാരിച്ചു അദ്ദേഹം വലിയ സഹായം ചെയ്യാന്‍ പോകുകയാണെന്ന്. ആശുപത്രി സന്ദർശിച്ച അദ്ദേഹം ഒരു കൊച്ചുകുട്ടിയെ വാരിപുണരുന്ന ദൃശ്യങ്ങളൊക്കെ പ്രചരിപ്പിച്ചു. വയാനാട്ടിലെ ജനങ്ങള്‍ വിചാരിച്ചു അദ്ദേഹം എന്തോ വലിയ സഹായം ചെയ്യാന്‍ പോകുകയാണെന്ന്. എന്നാല്‍ ഒന്നും ചെയ്തില്ല. ഒരു പൈസയും ഇന്നുവരെ കിട്ടിയിട്ടില്ല. ഇതിനെക്കുറിച്ച് ബി ജെ പി സ്ഥാനാർത്ഥിക്ക് എന്താണ് പറയാനുള്ളത്.
ബിഹാറിന് കേന്ദ്രം അഡ്വാന്‍സ് കൊടുത്തു, ആന്ധ്രക്ക് അഡ്വാന്‍സ് കൊടുത്തു. എന്നിട്ടും കേരളത്തിന് എന്തേ ഒരു പണവും തരാതിരുന്നത്. കേരളത്തെ ഒറ്റപ്പെടുത്തുന്ന രീതിയാണ് അവർ സ്വീകരിക്കുന്നത്. ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒന്നും മിണ്ടാത്തത് എന്താണ്. യു ഡി എഫ് ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നുത്.
കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ട്
കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ചാണ് എന്നുള്ളത് ഇവിടെ വ്യക്തമായി കാണാന്‍ സാധിക്കും. റോബർട്ട് വാദ്ര ആർക്കാണ് കാശ് കൊടുത്തത്. ഇലക്ട്രല്‍ ബോണ്ടിലുടെ അദ്ദേഹം കാശ് കൊടുത്തിരിക്കുന്നത് ബി ജെ പിക്കാണ്. അല്ലാതെ കോണ്‍ഗ്രസിനല്ല. ബി ജെ പിയും റോബർട്ടും വാദ്രയും തമ്മിലുള്ള ഇടപാട് എന്താണ്. വേറെ ഒരു പാർട്ടിക്കും കൊടുത്തിട്ടുമില്ല. എന്തെങ്കിലും പ്രത്യുപകാരം പ്രതീക്ഷിച്ചിട്ടായിരിക്കുമല്ലോ അങ്ങനെ ചെയ്തത്. ഇതെല്ലാം ജനങ്ങള്‍ക്ക് അറിയാം.
എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ തലമുറ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവർ ഓണ്‍ലൈനില്‍ മാത്രം മുഴുകിയിരിക്കുകയല്ല. എല്ലാ കാര്യങ്ങളും അവർക്ക് വ്യക്തമാണ്. ഞാന്‍ കഴിഞ്ഞ ദിവസം നിലമ്പൂരിലെ ഒരു കോളേജില്‍ സന്ദർശനം നടത്തിയപ്പോള്‍ റോബർട്ട് വാദ്ര ബി ജെ പിക്ക് പണം കൊടുത്ത കാര്യം അവർ എന്നോട് ഇങ്ങോട്ട് ചോദിച്ചു. ഇതൊക്കെ ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വയനാട്ടില്‍ ഇത്തവണ യു ഡി എഫിന് തിരിച്ചടിയുണ്ടാകും.
വയനാട്ടില്‍ ഇത്തവണ എല്‍ഡിഎഫ് ജയിക്കും
വയനാട്ടില്‍ ഇത്തവണ എല്‍ഡിഎഫ് ജയിക്കും എന്ന് പറയാനുള്ള കാരണം സ്ഥാനാർത്ഥി എന്ന നിലയിലുള്ള എന്റെ വെറും മോഹം മാത്രമല്ല. 2014 ഞാന്‍ ഇവിടെ മത്സരിച്ചിരുന്നു. അന്ന് യു ഡി എഫ് വിജയിച്ചത് 20000 ത്തില്‍ താഴെ വോട്ടിനാണ്. രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിന് മുകളിലേക്ക് പോയത് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന നിലയില്‍ കണ്ടിട്ടാണ്. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറിലും വിവിധ ഘട്ടങ്ങളില്‍ എല്‍ ഡി എഫ് വിജയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ വോട്ട് ചെയ്യുന്നുണ്ട്. അവർ തന്നെയാണ് മുന്നില്‍, പക്ഷെ അത് ലക്ഷക്കണക്കിന് വോട്ടുകള്‍ക്കല്ല. ആ വ്യത്യാസം ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങള്‍ മറികടക്കും
-
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി











Click it and Unblock the Notifications