കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളിയും മുരളീധരനും സുധാകരനും ഒരേ ജനുസ്സിൽപ്പെട്ട നേതാക്കൾ: വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

കണ്ണൂർ പാനൂരിലെ മൻസൂറിൻ്റെ കൊലപാതകം പ്രത്യേക സാഹചര്യത്തിൽ നടന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സംഭവം ദൗർഭാഗ്യകരമാണ്. ഒറ്റപ്പെട്ട സംഭവമാണ് പാനൂരിലുണ്ടായതെന്നും മന്ത്രി പറഞ്ഞു. കാട്ടായിക്കോണത്തെ സംഘർഷം ബോധപൂർവം ബിജെപി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.മുരളീധരനും സുധാകരനും മുല്ലപ്പള്ളിയും ഒരു ജനുസ്സിൽപ്പെട്ട നേതാക്കളാണെന്നും കടകംപള്ളി വിമർശിച്ചു.വാശിയേറിയ ത്രികോണ പോരാട്ടമാണ് കഴക്കൂട്ടത്ത് നടന്നത്.തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളും ഇടതുമുന്നണി നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ മന്ത്രി കടകംപളളി സുരേന്ദ്രനുമായി സംസാരിച്ചപ്പോൾ.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

കാട്ടായിക്കോണം സംഘർഷം?

കാട്ടായിക്കോണം സംഘർഷം?

കാട്ടായിക്കോണത്തെ സംഘർഷം സിപിഎം ഗൂഢാലോചനയാണെന്ന ശോഭാ സുരേന്ദ്രൻ്റെ പ്രസ്താവന യാതൊരു വസ്തുതയുമില്ലാത്തതും സാമാന്യയുക്തിക്ക് പോലും നിരക്കാത്തതാണ്. ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യമായിരുന്നു എൻഡിഎ സ്ഥാനാർത്ഥിക്കും ബിജെപിക്കുമുണ്ടായിരുന്നത്. പുറത്തു നിന്നുള്ള ആളുകളെ കൊണ്ടുവന്നാണ് അവർ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് നിർത്തിവയ്പ്പിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം.നിരവധി വാഹനങ്ങളടക്കം ആർഎസ്എസ് പ്രവർത്തകർ തല്ലിത്തകർക്കുന്ന സ്ഥിതിയുണ്ടായി. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര നിരീക്ഷകരെ അടക്കം രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിച്ചായിരുന്നു ശോഭ സുരേന്ദ്രൻ്റെ പ്രവർത്തനം. അവരുടെ പ്രസ്താവന അൽപംപോലും നിലനിൽക്കില്ല. ആരും തന്നെ വിശ്വസിക്കുകയുമില്ല.

കഴക്കൂട്ടത്ത് ആരൊക്കെ തമ്മിലായിരുന്നു മത്സരം?

കഴക്കൂട്ടത്ത് ആരൊക്കെ തമ്മിലായിരുന്നു മത്സരം?

വാശിയേറിയ ത്രികോണ പോരാട്ടമാണ് കഴക്കൂട്ടത്ത് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സമാനരീതിയിലുള്ള പോരാട്ടം തന്നെയായിരുന്നു കഴക്കൂട്ടത്ത് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് മണ്ഡലത്തിൽ 15 വർഷക്കാലം എംഎൽഎയായിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന് മണ്ഡലത്തിൽ നല്ല സ്വാധീനമുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയുടെ പ്രവർത്തനത്തെക്കുറിച്ച് താൻ വിലയിരുത്തുന്നില്ല. നേർക്കുനേർ പോരാട്ടമാണ് കഴക്കൂട്ടത്ത് നടന്നത്. രണ്ടാംസ്ഥാനത്ത് ബിജെപി പ്രചാരണ പ്രവർത്തനങ്ങളും സംഘടിത ആക്രമണങ്ങളും നടത്തി. ഇക്കുറി എന്ത് സംഭവിക്കും എന്നുള്ളത് പ്രവചനാതീതം തന്നെ. യുഡിഎഫ് സ്ഥാനാർത്ഥി സൈബർ പോരാളികളെ ഉപയോഗിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മൻസൂർ വധക്കേസ് ?

മൻസൂർ വധക്കേസ് ?

രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കരുതെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. പാർട്ടി ഇതു സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ താഴെതട്ടിൽ അണികൾക്ക് നൽകിയിട്ടുള്ളതാണ്. സംഘർഷത്തിനിടയാക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ല. പാനൂർ മൻസൂർ വധക്കേസ് പ്രത്യേക സാഹചര്യത്തിൽ നടന്നതാണ്.ഒരുതരത്തിലും സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനം കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. സംഭവം തീർത്തും ദൗർഭാഗ്യകരമാണ്. ഒറ്റപ്പെട്ട സംഭവമാണ് പാനൂർ വധക്കേസ്.

രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചുള്ള കെ മുരളീധരൻ്റെ പ്രതികരണത്തോട് ?

രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചുള്ള കെ മുരളീധരൻ്റെ പ്രതികരണത്തോട് ?

കെ മുരളീധരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ഒരു ജനുസ്സിൽപ്പെട്ട നേതാക്കളാണ്. ഇക്കൂട്ടർ വസ്തുതകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പറയുന്നവരല്ല.അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിക്കുക,അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിക്കുക, സർവ്വകക്ഷിയോഗം ബഹിഷ്കരിക്കുക, തുടങ്ങിയവയൊക്കെ യുഡിഎഫ് നേതാക്കളുടെ രീതിയാണ്.ഇടതുപക്ഷത്തെയും സിപിഎമ്മിനെയും ആക്രമിക്കാനുള്ള ഭാഗമായി മാത്രം ഇതിനെ കണ്ടാൽ മതി. ഇത്തരം ആളുകളുടെ പ്രസ്താവനകൾ ജനം പഞ്ചപുച്ഛമടക്കി തള്ളിക്കളയും.

ജലീലിനെ സംരക്ഷിക്കുന്ന നിലപാടുണ്ടോ?

ജലീലിനെ സംരക്ഷിക്കുന്ന നിലപാടുണ്ടോ?

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ കുറ്റക്കാരനല്ലെന്ന് സിപിഎമ്മിന് നല്ല ബോധ്യമുണ്ട്. ഗവർണറും ഹൈക്കോടതിയുമൊക്കെ തന്നെ പരിശോധിച്ച കാര്യമാണ് ലോകായുക്തയുടെ മുന്നിലേക്ക് വന്നത്.ഗവർണറും ഹൈക്കോടതിയും തള്ളിക്കളഞ്ഞ സംഭവമാണിത്. ജലീൽ പറഞ്ഞത് നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നാണ്. സിപിഎം നടത്തിയ പരിശോധനയിൽ അദ്ദേഹം കുറ്റക്കാരനല്ല എന്നാണ് തെളിഞ്ഞിട്ടുള്ളത്. അതിൻ്റെ പശ്ചാത്തലത്തിലാണ് സിപിഎം കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്.

മഞ്ചേശ്വരത്തെ വോട്ട് മറിക്കൽ ആരോപണം?

മഞ്ചേശ്വരത്തെ വോട്ട് മറിക്കൽ ആരോപണം?

മുല്ലപ്പള്ളി രാമചന്ദ്രൻ ഇരിക്കുന്ന കസേരയുടെ ബഹുമാനം കാത്തു സൂക്ഷിക്കാത്തയാളാണ്.അദ്ദേഹത്തിൻ്റെ വോട്ട് മറിക്കൽ ആരോപണത്തോട് കൂടുതൽ പറയാൻ താൻ ആളല്ല.

സിപിഎം ബിജെപി ഡീൽ?

സിപിഎം ബിജെപി ഡീൽ?

സിപിഎം ബിജെപി ഡീൽ എന്നുള്ളത് വെറും ആരോപണങ്ങൾ മാത്രം.ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്.അതിനെ ആ രീതിയിൽ കണ്ടാൽ മതി.

തിരുവനന്തപുരം ജില്ലയിൽ വിജയപ്രതീക്ഷ എത്രത്തോളം?

തിരുവനന്തപുരം ജില്ലയിൽ വിജയപ്രതീക്ഷ എത്രത്തോളം?

14 സീറ്റുകൾ തിരുവനന്തപുരം ജില്ലയിൽ സിപിഎമ്മിന് ലഭിച്ചാലും അത്ഭുതപ്പെടാനില്ല.സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം സംസ്ഥാനത്ത് ഇടതു മുന്നണിക്ക് ലഭിക്കും. കഴക്കൂട്ടത്ത് ഇടതുമുന്നണിക്ക് ശുഭപ്രതീക്ഷയാണുള്ളത് - കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
Minister Kadakampally Surendran said that the murder of Mansoor in Panur, Kannur took place under special circumstances. The incident is unfortunate. He said the incident in Panur was an isolated incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X