Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയാണ് സ്വപ്നമെങ്കിൽ നിരാശപ്പെടേണ്ടി വരും; പുതിയ റിപ്പോർട്ട് പുറത്ത്

ഒറ്റാവോ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പോകുന്ന വിദേശ രാജ്യങ്ങളിലൊന്ന് കാനഡയാണ്. ഉപരിപഠന സാധ്യത, മികച്ച ജോലി, ജീവിതം ഇതെല്ലാം തന്നെയാണ് കാനഡ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയിൽ നിന്നും അത്ര നല്ല വാർത്തകളല്ല പുറത്തു വരുന്നത്. കടുത്ത തൊഴിലില്ലായ്മയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.പാർട്ട് ടൈം ജോലികളിൽ മാത്രമല്ല മുഴുവൻ സമയ ജോലികളിലും രാജ്യത്ത് വലിയ ഇടിവാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2022 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെ തുടർച്ചയായി അഞ്ച് മാസത്തേക്ക് 5% എന്ന നിലയിലായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ജൂണിലും കാനഡയിൽ ജോലി ഒഴുവുകൻ കുത്തനെക താഴോട്ടെന്നാണ് സ്റ്റാറ്റസ്റ്റിക്സ് കാനഡ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ജൂണിൽ 753,400 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മെയ് മാസത്തിൽ ഇത് 762,300 ആയിരുന്നു. അതായത് 1.2 ശതമാനത്തിന്റെ കുറവ്. ജൂണിലെ ഒഴിവുകളിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവ് രേഖപ്പെടുത്തിയത് ഫിനാൻസ്, ഇൻഷുറൻസ് മേഖലകളിലായിരുന്നു. 20,500 അവസരങ്ങൾ മാത്രമായിരുന്നു മേഖലയിൽ റിപ്പോർട്ട് ചെയ്തത്.

canadajoo

താമസ-ഭക്ഷണ സേവന മേഖലകളിലാണ് ജോലി അവസരങ്ങൾ കുറഞ്ഞ രണ്ടാമത്തെ മേഖല. 7,600 തൊഴിൽ അവസരങ്ങളുടെ കുറവാണ് ജൂണിൽ രേഖപ്പെടുത്തിയത്. നിലവിൽ 92,500 ആണ് ഒഴിവുകൾ. തുടർച്ചയായ രണ്ടാം മാസമാണ് ഇത്തരത്തിൽ കുറവ് തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിർമ്മാണ മേഖലയിലും തൊഴിലവസരങ്ങൾ കുത്തനെ കുറയുകയാണ്. അതേസമയം ആരോഗ്യ സോഷ്യൽ അസിസ്റ്റൻസ് മേഖലയിൽ തൊഴിലവസരങ്ങൾ കൂടി. ചില്ലറ വ്യാപാരം, ഖനനം എന്നീ മേഖലകളിലും തൊഴിൽ അവസരങ്ങൾ വർധിച്ചു. ചില്ലറ വ്യാപാര മേഖലയിൽ ജൂണിൽ 5,700 ഒഴിവുകൾ കൂടുതലായി രേഖപ്പെടുത്തി. ഇതോടെ ജൂണിൽ ഈ മേഖലയിൽ 84,800 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഖനന മേഖലയിൽ 10,500 ഒഴിവുകളും രേഖപ്പെടുത്തി.

പ്രവിശ്യാ സ്ഥിതിവിവരക്കണക്കുകൾ ക്യൂബെക്കിലെ തൊഴിലില്ലായ്മ ജൂണിൽ 19,700 (+10.6%) ആയി ഉയർന്നു. തൊഴിലില്ലായ്മ-ജോലി ഒഴിവുകളുടെ അനുപാതം ജൂണിൽ 1:2 ആയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് 1.0 ആയിരുന്നു.അതേസമയം പ്രതിസന്ധിക്കിടയിലും കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാറിയോയിലാണ് നിലവിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+