Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കുത്തനെ കൂടും; സിആര്‍പിഎഫ് ജോലി നോക്കാം, ഹെഡ് കോണ്‍സ്റ്റബിള്‍ മുതല്‍ ഐജി വരെ

എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വലിയ തോതില്‍ ഉയരും. അര്‍ധ സൈനിക വിഭാഗമായ സിആര്‍പിഎഫില്‍ ജോലി ചെയ്യുന്നവരും ഇതില്‍പ്പെടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിആര്‍പിഎഫ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഈ വേളയില്‍ പുതിയ ശമ്പള സ്‌കൈല്‍ നടപ്പായാല്‍ കിട്ടുന്ന ശമ്പളം എത്ര എന്ന് അറിയാം.

എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍ സംബന്ധിച്ച് അറിയുക. ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആണ് എത്രത്തോളം രൂപ ശമ്പളത്തില്‍ വര്‍ധിക്കും എന്ന് നിശ്ചയിക്കുന്നത്. സാധ്യതയുള്ള ഫിറ്റ്‌മെന്റ് ഫാക്ടര്‍ മൂന്നെണ്ണമാണ്. 2.08, 2.28, 2.57 എന്നിവയാണവ. ഈ ഫിറ്റ്‌മെന്റ് ഫാക്ടര്‍ നടപ്പായാല്‍ വിവിധ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം എങ്ങനെ വര്‍ധിക്കുമെന്ന് നോക്കാം.

crpf salary in 8th pay commission

ഹെഡ് കോണ്‍സ്റ്റബിള്‍
----------
നിലവിലെ അടിസ്ഥാന ശമ്പളം 25500 രൂപയാണ്. 2.08 ഫിറ്റ്‌മെന്റ് ഫാക്ടര്‍ പരിഗണിച്ചാല്‍ ശമ്പളം 53040 രൂപയായി ഉയരും. 2.57 ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആണ് പരിഗണിക്കുന്നത് എങ്കില്‍ ശമ്പളം 65535 രൂപയായി ഉയരും. ഇതിന് പുറമെ എച്ച്ആര്‍എ 15728 രൂപയും ടിഎ 9252 രൂപയുമാകും.

ഇന്‍സ്‌പെക്ടര്‍
-----------
നിലവിലെ അടിസ്ഥാന ശമ്പളം 44900 രൂപയാണ്. ശമ്പള പരിഷ്‌കരണം നടപ്പായാല്‍ 93392 രൂപയ്ക്കും 115393 രൂപയ്ക്കുമിടയില്‍ തുക ലഭിക്കും. ഇതിന് പുറമെ എച്ച്ആര്‍എ 27694 രൂപയായും ടിഎ 9252 രൂപയായും ഉയരും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ വ്യത്യസ്തമാകുന്നതിന് അനുസരിച്ച് ശമ്പളത്തിലും മറ്റും മാറ്റമുണ്ടാകും.

അസിസ്റ്റന്റ് കമാന്‍ഡന്റ്
----------
56100 രൂപയാണ് നിലവിലെ അടിസ്ഥാന ശമ്പളം. പുതിയ ശമ്പള പരിഷ്‌കരണം വന്നാല്‍ ഏകദേശം 116688-144177 രൂപയ്ക്ക് ഇടയിലാകും ശമ്പളം. അതിന് പുറമെ എച്ച്ആര്‍എ 34602 രൂപയായും ടിഎ 18504 രൂപയായും ഉയരും.

കമാന്‍ഡന്റ്
-----------
123100 രൂപയുള്ള അടിസ്ഥാന ശമ്പളം എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാകുന്നതോടെ 256048-316367 രൂപയായി ഉയരും. എച്ച്ആര്‍എ 75928 രൂപയായും ടിഎ 18504 രൂപയായും ഉയരും.

ഇന്‍സ്‌പെക്ടര്‍ ജനറല്‍
-------------
144200 രൂപയുള്ള അടിസ്ഥാന ശമ്പളം 299936-370594 രൂപയായി ഉയരും. എച്ച്ആര്‍എ 88943 രൂപയായും ടിഎ 18504 രൂപയായും ഉയരും. ഇതെല്ലാം ഏകദേശ കണക്കാണ്. എത്രത്തോളം ശമ്പളം വര്‍ധിപ്പിക്കാന്‍ എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നോ അതിനനുസരിച്ചാകും ശമ്പള വര്‍ധന. ഇതില്‍ പ്രധാനം ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആണ്.

അടുത്ത വര്‍ഷം ജൂണിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം കേന്ദ്രമന്ത്രിസഭ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മാത്രമാണ് പുതിയ ശമ്പളം ലഭിക്കുക. മുന്‍കാല പ്രാബല്യം കിട്ടുമോ എന്നതാണ് ബാക്കിയുള്ള ചോദ്യം. 50 ലക്ഷം ജീവനക്കാരും 65 ലക്ഷം പെന്‍ഷന്‍കാരും പുതിയ ശമ്പള പരിഷ്‌കരണം കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+