Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് അധ്യാപകർ, സ്റ്റാഫ് നഴ്‌സ് ഒഴിവ്, സൈക്കോളജി അപ്രന്റീസ്; തൊഴിൽ അവസരങ്ങൾ അറിയാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യത അനിവാര്യം. ഹയര്‍ സെക്കണ്ടറി റിട്ടയേര്‍ഡ് അധ്യാപരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 15 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 940000965, 9847175946.

job

സ്റ്റാഫ് നഴ്‌സ് ഒഴിവ്

ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി / ബി എസ് സി നഴ്‌സിംഗ് ആണ് യോഗ്യത. ഉദേ്യാഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം സപ്തംബര്‍ 14ന് രാവിലെ 10 മണിക്ക് മുമ്പ് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

തലശ്ശേരി ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ ക്ഷേമസ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും എട്ടാംക്ലാസ് യോഗ്യതയുമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 -40 വയസ്സ്. അപേക്ഷ ബയോഡാറ്റ, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സപ്തംബര്‍ 18 നകം തലശ്ശേരി ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ഹാജരാക്കണം. 0490 2343121, 8281899559

വാക് ഇന്‍ ഇന്റര്‍വ്യൂ 14 ന്

പാലക്കാട് ജില്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ പാലക്കാട്, പട്ടാമ്പി മുനിസിപ്പാലിറ്റികള്‍ക്ക് സീവറേജ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എന്‍ഡിനീയര്‍ തസ്തികയിലേക്ക് ബി.ടെക് സിവില്‍ എന്‍ജിനീയറിങ് / എം.ടെക് എന്‍വെയോണ്‍മെന്റല്‍ എന്‍ജിനീയറിങ്, വാട്ടര്‍ സപ്ലൈ / സിവറേജ് ഡിസൈന്‍, സൂപ്പര്‍ വിഷന്‍ പ്രവൃത്തി പരിചയമാണ് യോഗ്യത. പ്രതിദിന വേതനം 1425 രൂപ. ഡ്രാഫ്റ്റ്സ്മാന്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ഓട്ടോകാഡ്, എം.എസ് ഓഫീസ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതില്‍ പരിചയമാണ് യോഗ്യത. പ്രതിദിന വേതനം 740 രൂപ. താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കല്‍മണ്ഡപത്തുള്ള കേരള വാട്ടര്‍ അതോറിറ്റി കാര്യാലയത്തില്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 11.30 ന് വാക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍

സൈക്കോളജി അപ്രന്റീസ് ഒഴിവ്

തൃത്താല ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 'ജീവനി കോളേജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാം'ന്റെ ഭാഗമായി സൈക്കോളജി അപ്രെന്റിസിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ / എം.എസ്.സി) യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഗസ്റ്റ് അധ്യാപക ഒഴിവ്

തൃത്താല ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും, വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 16 ന് രാവിലെ 10 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+